ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

test

മോനേ..., ''ഇനിക്ക് പെണ്ണുങ്ങള്‍ ഉടുക്കുന്ന ഒരു ലുങ്കിയും മാലയും വാങ്ങിത്തരണം'' കയ്യില്‍ ചുരുട്ടിപ്പിടിച്ച റിയാലുകള്‍ നീട്ടി മദീനയില്‍ വെച്ച് വളരെ പ്രായം ചെന്ന ആ ഉമ്മ എന്നോട് പറഞ്ഞു...

''ലുങ്കിയോ, ഉമ്മ ലുങ്കി ഉടുക്കാറുണ്ടോ''...? എന്‍റെ സംശയം... അപ്പോള്‍ ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു; ''എനിക്കല്ല മോനേ''..., അയലോത്തെ ചിരുതക്കാണ്... ഓള് പറഞ്ഞു; ഇങ്ങള് മക്കത്തീന്ന് വരുമ്പോ അവിടുത്തെ കാരക്കയും വെള്ളവും (സംസം) നിക്കും കൊണ്ടോരണം എന്ന്.... അപ്പൊ ഞാനോളോട് പറഞ്ഞു...; ''ചിരുതേ... സംസം അനക്ക് തരാന്‍ പറ്റോന്ന് ഇനിക്ക് ഉസ്താതിനോട് ചോയിക്കണം. കാരക്ക ഉറപ്പായിട്ടും കൊണ്ടോരാം''.. ''ഓള് ഇന്‍റെ ചെങ്ങായിച്ചിയാ. ഓള്‍ക്ക് എന്തേലും വാങ്ങാതെ പറ്റൂലാ'''... സംസവും അവര്‍ക്ക് കൊടുക്കാം എന്ന് ഉസ്താദ് പറഞ്ഞപ്പോള്‍ ആ ഉമ്മ മനസ്സ് സന്തോഷം കൊണ്ട് തുടിക്കുന്നതും മുഖം തിളങ്ങുന്നതും ഞാന്‍ കണ്ടു... ***************************** ഈ കളങ്കരഹിത മനസ്സുകള്‍ക്ക് നാമെന്തു പേരിടും ? വര്‍ഗീയ കോമരങ്ങളേ നിങ്ങളെന്നെ കൈവിടുക... പകരം ഞാന്‍ ആ ഉമ്മയുടെയും അമ്മയുടെയും കൈ പിടിച്ചു നടന്നോട്ടെ....

നമ്മുടെ വാർഡിന്റെ നമ്പർ എത്രേ?.... പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു വാർഡ് മെമ്പർ ആവാൻ പൂതി വെച്ച് നടക്കുന്ന സകല ആളുകളും ഇപ്പൊ പൊതു പ്രവർത്തകർ ആയി മാറുന്ന സമയം ആണ്,

വലിയ വലിയ വാഹനങ്ങളിൽ നിർത്താതെ ചീറിപ്പാഞ്ഞ് പോയിരുന്ന പലരും ഇപ്പൊ നമ്മളെ ഒക്കെ കാണുമ്പോ വണ്ടി നിർത്തി ഇറങ്ങി വന്ന് പത്ത് മിനുട്ട് നമ്മളോടൊക്കെ കുശലാന്വേഷണം നടത്തിയിട്ടേ പോകുന്നൊളളൂ, സംസാരത്തിലുടനീളം വികസനം എന്ന വാക്ക് ഒരു നൂറ്റമ്പത് വട്ടം പറഞ്ഞിട്ടുണ്ടാകും, പുളളിക്കാരൻ പറയുന്നത് കേട്ടാൽ നമുക്കും സങ്കടം ആവും നമ്മുടെ നാടിന്റെ അവസ്ഥ ഓർത്ത്, മുല്ലപ്പെരിയാറിന്റെ കാര്യം ആലോച്ചിട്ട് കിടന്നിട്ട് ഉറക്കം വരാത്ത പീ ജെ ജോസഫിനെ പോലെ ഇദ്ധേഹത്തിനും നമ്മുടെ വാർഡിന്റെ കാര്യം ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല എന്നൊക്കെ ആണ് പറഞ്ഞ് വരുന്നത്. ഏതെങ്കിലും ഒരു പാർട്ടി എന്നൊന്നും നിർബന്ധം ഇക്കൂട്ടർക്ക് ഇല്ലാ, ഇവിടുളളവർ സഹകരിച്ചില്ലെങ്കിൽ അപ്പുറത്ത് നോക്കും ഇനി അഥവാ നടന്നില്ലെങ്കിൽനാട്ടിലെ കുറച്ച് കാരാക്കൂസ് ആൾക്കാരെ സംഘടിപ്പിച്ച് സ്വതന്ത്രനായി നിൽക്കും, അതും നടന്നില്ലെങ്കിൽഅടുത്ത വാർഡിലേക്ക് തന്റെ പൊതുപ്രവർത്തനം പെട്ടന്ന് മാറ്റിക്കളയും, ഏറ്റവും രസകരമായ സംഭവം എന്തെന്നു വെച്ചാൽ നമ്മളെ മൊബൈലിൽ വരെ ഇങ്ങേര് ഇങ്ങോട്ട് വിളിച്ച് ചുമ്മാ വർത്താനം പറയും, മായാവി യിലെ സലിംകുമാറിനെ പോലെ നാട്ടുകാർക്ക് മൊത്തം വട്...
വലിയോറ പരപ്പില്പാറയിലെ വലിയമൂച്ചിക്കല് അബ്ദുറഹിമാന്റെ മകന് ശുഹൈബ്(23)ന്റെ മൃതദേഹമാണ് തേനിയിലെ വാടക കോട്ടേഴ്‌സില് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ശുഹൈബിനെ കാണാതായത്. ഇതെ ദിവസം വേങ്ങര നെടുമ്പറമ്പില് നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. യുവതി ശുഹൈബിനൊപ്പം പോയതാണെന്നാരോപിച്ച് യുവതിയുടെ ഭര്ത്താവ് പോലിസില് പരാതി നല്കിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം തേനിയിലെ വാടക കോട്ടേഴ്‌സില് നിന്ന് കണ്ടെത്തിയത്. നെടുമ്പറമ്പില് നിന്നു കാണാതായ യുവതി തേനി പോലിസിന്റെ കസ്റ്റഡിയുള്ളതായും സൂചനയുണ്ട്. ശുഹൈബിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള് പോലിസിനൊപ്പം തേനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതെ സമയം, യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടം നടത്തി തേനിയില് മറവ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ യുവാവിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയേറിയിരിക്കുകയാണ്. പാത്തുമ്മയാണ് ശുഹൈബിന്റെ മാതാവ്. സഹോദരങ്ങള്: ശരീഫ്, ശിഹാബ്, നൗഷാദ്, സക്കീന, നസീമ. Coppy to media next news

ഇത് ഡോ. മുഹമ്മദ് അഷീൽ.ബി. കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ദുരിതങ്ങളും, അതിന് കാരണം എൻഡോസൾഫാൻ തന്നെ ആണെന്നും ജനീവാ കൺവെൻഷനിൽ ഈ ലോകത്തോട് മുഴുവൻ വിളിച്ച് പറഞ്ഞ മനുഷ്യ

ൻ. എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരൻ. മാധ്യമങ്ങളിൽ ആ പേര് കേൾക്കുമ്പോഴൊക്കെ വലിയ ബഹുമാനം തോന്നിയിരുന്നു. ഇന്ന് നേർരേഖ ഓണാഘോഷ പരിപാടിക്കായി പേരാമ്പ്ര മുതുകാട് പോയപ്പോഴാണ് ഡോക്ടറെ നേരിൽ കാണുന്നത്. ആദ്യം കണ്ടപ്പോൾ മുതൽ ഡോക്ടറെന്നെ വിസ്മയിപ്പിച്ചു. ചിലപ്പോ ശരിക്കുള്ള ജീനിയസുകളെ ഞാൻ ഒരുപാട് കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കും. ഡോക്ടറൊരുപാട് സംസാരിച്ചുകൊണ്ടിരുന്നു; തമാശകൾ പറഞ്ഞ് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു; രാഷ്ട്രീയം പറഞ്ഞ് പൊട്ടിത്തെറിച്ചു; മിമിക്രി കാണിച്ചു. ഡാൻസ് കളിച്ചു. വടംവലിയിൽ തോറ്റപ്പൊ ഈ ഓണസിസണിലെ ആദ്യ തോൽവി എന്നുപറഞ്ഞ് സങ്കടപ്പെട്ടു. ആഘോഷത്തിന്റെ ഓളങ്ങൾക്കിടയിൽ ഡോക്ടർ മുങ്ങും. എൻഡോസൾഫാൻ ചുമതലകൾക്ക് പുറമെ നാഷണൽ ട്രൂമ കെയറിന്റെ സംസ്ഥാന നോഡൽ ഓഫീസറും NH M ജില്ലാ ഓഫീസറും "സ്മൈൽ " സംസ്ഥാന നോഡൽ ഓഫിസറും ആയ ഡോക്ടർ ലാപ്പിൽ തന്റെ ജോലികൾ ചെയ്യും. തിരിച്ച് വന്ന് വീണ്ടും ഡാൻസ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പഴയ ഈ ചെയർമാന്റെ പുറകീന്ന് മാറാൻ തോന്നീല്ല എനിക്ക് . പ്രിയപ്പെട്ട കൂടെ ജീവിതത്തിലെ ഏറ്റവും നല്ല ഓണാഘോഷമായിന്നു ഇന്നത്തെത്. Writer :Nazer Pookay...

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിട സമുച്ചയത്തിലെ പകൽ വീട്ടിൽ വാസ്കോ വേങ്ങരയും , ഇൻഫോ വേൾഡ് ഐ .ടി .കാമ്പസും സംയു ക്തമായി ഓണാഘോഷ പരിപാടി സംഘടിപ്പിക്കുകയുണ്ടായി

. വാ സ്കോ ജനറൽ സെക്ക്രട്ടരി AKC .മുഹമ്മദ്‌ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പുല്ലൻബലവൻ ഹംസ ഉദ്ഘാടനം ചെയ്യുകയും , ഇൻഫോ വേ ൾഡ് MD മു നീർ , TP ശങ്കരൻ , MVM അബ്ദുസ്സലാം ഹാജി , CM സദാനന്ദൻ , C .അബ്ദുറഹിമാൻ , തുടങ്ങിയവർ ആശംസാ പ്രഭാഷണം നടത്തുകയു ണ്ടായി .തുടർന്ന് പ്രശസ്ത സൈകോള ജിസ്റ്റ് അബ്ദുൽ മജീദ്‌ കൌണ്സ ലിംഗ്ക്ലാസെ ടുക്കുകയുമുണ്ടായി ( വിഷയം കോപം എങ്ങിനെ നിയ ന്ത്രിക്കാം ). ഇൻഫോവേൾഡ് IT കാമ്പസ് വേങ്ങര വിദ്യാർഥികളുടെ പൂക്കള മത്സരവും ,വിവിധ കലാപരിപാടികളും അരങ്ങേറുകയുണ്ടായി . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ , വൈസ് പ്രസി : സഫീർ ബാബു , പഞ്ചായത്ത് സെക്ക്രട്ടരി മുതലായവർ ഓണ സദ്യയിൽ പങ്കെടുത്ത് പരിപാടി ധന്യമാക്കുകയുണ്ടായി.reporter :Aboohaji Anchukandan

'VALIYORAonline Independence Day Photography 2015

'VALIYORAonline Independence Day Photography 2015

Rahoof

'VALIYORAonline Independence Day Photography 2015

VOTE ID SHIHAB

'VALIYORAonline Independence Day Photography 2015

VOTE ID SADIQ

'VALIYORAonline Independence Day Photography 2015

  VOTE ID  RAHOOF

'VALIYORAonline Independence Day Photography 2015

VOTE ID SHA

'VALIYORAonline Independence Day Photography 2015

VOTE ID HANEEFA

സ്വാതന്ത്ര്യ ദിന തോട് അനുബദ്ധിച് വലിയോറ Independence Day

IUML :സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അടക്കാപുര msf യൂണിറ്റിന്റെ കീഴില് എ.കെ മുഹമ്മദലി സാഹിബ്,ഇല്ലന് മുഹമ്മദലി ഹാജി,വി ഉമ്മര് ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികള് പതാക ഉയര്ത്തി. ത്രിവര്ണ്ണങ്ങളുടെ ചന്തവിസ്മയം കൊണ്ടും പരസ്പരം മധുര പലഹാരങ്ങള് നല്കിക്കൊണ്ടുംസൗഹൃദം പങ്കിട്ടും ചരിത്ര വിസ്മയം തീര്ത്തു.പോസ്റ്റര് പ്രദര്ശനവും ഉണ്ടായിരുന്നു. Www.valiyora.tk INC :സ്വാതന്ത്ര്യ ദിന തോട് അനുബദ്ധിച് വലിയോറ പുതനങ്ങാടിയിൽ പതാക ഉയർത്തി അതിനോട് അതിനോട് അനുബന്ദിച് പ്രതിക്ഞ്ഞ ചെല്ലുന്നു, മണ്ഡലം കോൺഗ്രസ്സ് കമ ററി പ്രസിഡണ്ട് എം.ഏ അസീസ് പ്രതി ക്ഞ്ഞ ചെല്ലി കൊടുത്തു -കലി ടൂബിൽ അസിസ് - എ കെ അബു ഹാജി - പാറയിൽ മുഹമ്മദ് .മുജിബ്: കോരം കുളങ്ങര, നവാസ് - അഫ്സൽ - സഫ്വാൻ, ഏ കെ. എന്നിവർ നേത്രതം നൽകി Www.valiyora.tk IUML -സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരപ്പില്‍പാറ യൂത്ത് ലീഗിന്റെ കീഴില്‍ കുഞ്ഞാലന്‍കുട്ടി സാഹിബ്,എ.കെ മുഹമ്മദലി സാഹിബ്,ഉമ്മര്‍ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പതാക ഉയര്‍ത്തി.ഹാരിസ് മാളിയേക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Independence Day

പോർച്ചുഗീസ്കാരുടെയും വെള്ളക്കാരുടെയും ചീറിയെടുക്കുന്ന വെടയുണ്ടകൾക് മുന്നില്‍ സ്വന്തം നെഞ്ച് വിടർതി വീരേജിതിഹാസം വരിച്ച കരംചന്ദ് ഗാന്ധിയും, മൗലാന അബ്ദുല്‍ കലാം ആസാദും, ചാൽത്സി റാണിയും 24 വയസ്സിൽ ഇന്ത്യയെന്ന പിറന്ന നാടിനു വേണ്ടി സന്തോഷത്തോടെ തൂക്കുകയർ കഴുത്തിൽ അണിഞ്ഞ ഭഗത് സിങ്ങിന്റെ ഇന്ത്യ . . ! സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അരമനയിൽ കടന്നു ചെന്ന് ഹേയ് മിസ്റ്റർ ജോർജ് ഇന്ത്യക്ക് സ്വാതന്ത്രം തരൂ , അല്ലെങ്കിൽ ഈ സ്വതന്ത്ര ഭൂമിയിൽ ആറടി മണ്ണ് തരൂ എന്ന ചക്രവർത്തിയുടെ മുഖത്ത് വിരൽ ചൂണ്ടി ഗർജിച്ച മൗലാന മുഹമ്മദ് അലി ജൗഹരിന്റെ ഇന്ത്യ . . ! സാഹിത്യത്തിലൂടെ ഇന്ത്യയിലെ യുവാക്കൾക്ക് സ്വാതന്ത്ര സമരത്തിനു പ്രജോദനം നല്കിയ അന്നീ ബെസന്റിൻറെ ഇന്ത്യ . . ! അതെ , ഇന്ത്യ മുസ്ലിമിന്റെയോ ക്രിസത്യൻറെയോ ഹിന്ദുവിന്റെയോ അല്ല . മറിച്ച് ഇന്ത്യ ഇന്ത്യക്കാരന്റെ ആണ് . . ! സവറണ അവർണ വ്യത്യാസമില്ലാതെ , ജാതി മത ഭേദമന്യേ നമുക്ക് ഒന്നിക്കാം... എല്ലാ കൂട്ടുകാർകും എൻടെ സ്വതന്ത്ര ദിനാശംസകൾ..... 🇮🇳🇮🇳🇮🇳🇮🇳 ഭാരത് മാതാ കി ജയ്.....

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

മിന്നലേറ്റ് യുവാവ് യുവാവ് മരണപ്പെട്ടു

മിന്നലേറ്റ് യുവാവ് യുവാവ് മരണപ്പെട്ടു മലപ്പുറം   പരപ്പനങ്ങാടി പാലത്തിങ്ങലിൽ ന്യൂ കെട്ടിൽ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു.  മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ, ആസിഫ് (24) എന്ന യുവവാണ് മരണപ്പെട്ടത് എന്നറിയുന്നു.  മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നുള്ളു. 

വലിയോറ സ്വദേശി UAEയിലെ ഫുജൈറയിൽ വെച്ച് മരണപെട്ടു

വലിയോറ പുത്തനങ്ങാടി സ്വദേശിയും ഇപ്പോൾ അടക്കാപ്പുര വെള്ളാരം ഭാഗത്ത്‌ താമസിക്കുന്ന BK അബ്ദുൽ കരീം എന്നവരുടെ മകൻ BK റാഷിദ്‌ എന്നവർ ഇന്നലെ വൈകുന്നേരം UAEയിലെ ഫുജൈറ ഖോർഫുഖാൻ ദിബ്ബയിൽ വെച്ച് മരണപെട്ട വിവരം ലഭിച്ചിരിക്കുന്നു.

സ്കൂൾ ബസ്മു തട്ടി മരണപെട്ട ഹമ്മദ് റിസ് വാൻ്റെ വസതി പി.കെ.കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു

വേങ്ങര :കഴിഞ്ഞ ദിവസം ബസ്അ പകടത്തിൽ മരണപ്പെട്ട വലിയോറ പാണ്ടികശാലയിലെ മോയൻമുഹമ്മദ് റിസ് വാൻ്റെ വസതി പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് സന്ദർശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ചു. പിതാവ് ഇസ്മായിൽ, സഹോദരൻ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർമാരായ തൂമ്പിൽ സക്കീനകരീം, എം.പി അഹമ്മദ്, മഹ്ബൂബ ടീച്ചർ, മുൻ വാർഡ് മെമ്പർ യൂസുഫലി വലിയോറ ,ഹാരിസ് മാളിയേക്കൽ,തൂമ്പിൽ പൂച്ചി, എ.കെ. അലവി, ഇ.ഹംസ , ലവഹംസ, കെ.മുസ്തഫ, എന്നിവർ അനുഗമിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

വേങ്ങര വലിയോറ മുതലമാട് വെച്ച് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു ❗

 വേങ്ങര  വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം._ ഓട്ടോയിൽ നിന്നും ഇറങ്ങി വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുമ്പിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥിയെ തെറിപ്പിക്കുകയായിരുന്നു. വലിയോറ: അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശിയും ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിൽ താമസക്കാരനുമായ മോയൻ ഇസ്മായീൽ (പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മൂത്ത മകൻ) എന്നവരുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) വയസ്സ് ആണ് മരണപ്പെട്ടത്.   വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ 6D ക്ലാസ്  വിദ്യാർത്ഥിയാണ് മരണപ്പെട്ട റിസ്‌വാൻ.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...