നാടിന്റെ മൂല്യങ്ങളും സാമാധാനാന്തരീക്ഷവും നില നിൽക്കാനും അവ തിരിച്ചു പിടിക്കാനും ആഗ്രഹമുള്ള വലിയോരു വിഭാഗം ജനങ്ങള് പാറമ്മലും പരിസരത്തുമായുണ്ട് . എന്നാല് ചില ആളകളുടെ സ്വാർത്ഥ ചിന്തകളാണ് നാട്ടിലുണ്ടാകുന്ന ഇത്തരം കുഴപ്പ ങ്ങൾക്കു കാരണം . ഒരു മത സ്ഥാപനത്തിന് തുടക്കം കുറിക്കുക എന്നു പറയുമ്പോള് , ആ നാടിന്റെ സംസ്കാരിക പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് ! എന്നാല് മത പഠനമോ സംസ്കാരിക നിലവാരമോ ഇല്ലാത്ത ആളുകളാണ് ഇത്തരം സ്ഥാപനങ്ങളുടെയും നംഘടനകളുടെയും തലപ്പത്തു വരുന്നതെങ്കിൽ നിസ്സാരമായ വാക്കു ത ർക്കം പോലും പരിഹരിക്കാന് ഇത്തരക്കാർക്കാവില്ല . ഇതൊക്കെ ആളി കത്തിക്കാനും പാതിരാവിൻെറ മറവില് തന്ത്രങ്ങള് മെനയാനും അതിലൂടെ സംഘടനകളുടെ വളര്ച്ചയുമാണ് ലക്ഷ്യം വെയ്ക്കുന്നത് ! ഇതൊക്കെ തിരിച്ചറിയാനും വകതിരിവോടെ കാര്യങ്ങള് മനസ്സിലാക്കാനും പുതു തലമുറ യെങ്കിലും മനസ്സു വെക്കേണ്ടതുണ്ട് ! സമസ്ഥയിലുണ്ടായ പിള ർപ്പിനു ശേഷം ഇത്തരത്തിലുള്ള സംഘർഷങ്ങൾ ചിനക്കലും മനാട്ടിയിലും മൊതുലമാടുമൊക്കെ നടന്നിരുന്നു ! ഇരു വിഭാഗത്തിനും കോടതിയും,, വരാന്തയുമായി വമ്പിച്ച സാമ്പത്തിക നഷ്ടമുണ്ടായി എന്നതൊഴിച്ചാൽ ഇരു വിഭാഗവും എന്തു നേടി യെന്നത് വട്ട പൂജ്യ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.