നാടിന്റെ മൂല്യങ്ങളും സാമാധാനാന്തരീക്ഷവും നില നിൽക്കാനും അവ തിരിച്ചു പിടിക്കാനും ആഗ്രഹമുള്ള വലിയോരു വിഭാഗം ജനങ്ങള് പാറമ്മലും പരിസരത്തുമായുണ്ട് . എന്നാല് ചില ആളകളുടെ സ്വാർത്ഥ ചിന്തകളാണ് നാട്ടിലുണ്ടാകുന്ന ഇത്തരം കുഴപ്പ
ങ്ങൾക്കു കാരണം . ഒരു മത സ്ഥാപനത്തിന് തുടക്കം കുറിക്കുക എന്നു പറയുമ്പോള് , ആ നാടിന്റെ സംസ്കാരിക പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് ! എന്നാല് മത പഠനമോ സംസ്കാരിക നിലവാരമോ ഇല്ലാത്ത ആളുകളാണ് ഇത്തരം സ്ഥാപനങ്ങളുടെയും നംഘടനകളുടെയും തലപ്പത്തു വരുന്നതെങ്കിൽ നിസ്സാരമായ വാക്കു ത ർക്കം പോലും പരിഹരിക്കാന് ഇത്തരക്കാർക്കാവില്ല . ഇതൊക്കെ ആളി കത്തിക്കാനും പാതിരാവിൻെറ മറവില് തന്ത്രങ്ങള് മെനയാനും അതിലൂടെ സംഘടനകളുടെ വളര്ച്ചയുമാണ് ലക്ഷ്യം വെയ്ക്കുന്നത് ! ഇതൊക്കെ തിരിച്ചറിയാനും വകതിരിവോടെ കാര്യങ്ങള് മനസ്സിലാക്കാനും പുതു തലമുറ യെങ്കിലും മനസ്സു വെക്കേണ്ടതുണ്ട് ! സമസ്ഥയിലുണ്ടായ പിള ർപ്പിനു ശേഷം ഇത്തരത്തിലുള്ള സംഘർഷങ്ങൾ ചിനക്കലും മനാട്ടിയിലും മൊതുലമാടുമൊക്കെ നടന്നിരുന്നു ! ഇരു വിഭാഗത്തിനും കോടതിയും,, വരാന്തയുമായി വമ്പിച്ച സാമ്പത്തിക നഷ്ടമുണ്ടായി എന്നതൊഴിച്ചാൽ ഇരു വിഭാഗവും എന്തു നേടി യെന്നത് വട്ട പൂജ്യമായിരിക്കും ! മിക്ക സ്ഥലങ്ങളിലും നേട്ടീസ് പതിക്കുന്നതും ബാനർ കെട്ടുന്നതുമൊക്കെയാണ് ഇത്തരം പ്രശ്നങ്ങളുടെ തുടക്കം ! നിസ്സാരമായി പറഞ്ഞു തീർക്കേണ്ട പ്ശ്നങ്ങളാണ് പിന്നീട് വലിയ ഇഷ്യൂ ആകുന്നത്
നിങ്ങള് ഒരു ഫെയ്സ് ബുക്ക് കുട്ടായ്മയാണ് ! നിങ്ങളാണ് ഈ നാടിന്റെ കരുത്ത്
Writer = Abdu Kt
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.