ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആത്മ സംസ്കരണത്തിൻ്റെ മാസം വിട പറയുന്ന വേദനയിൽ ഇരിക്കുബോൾ തന്നെ മാനത്ത് ശവ്വാലമ്പിളി ചിരിതൂകി നിൽക്കുന്നുണ്ടാവും.

പിന്നെ തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷം പ്രാർത്ഥാന നിരക്കമായ റമദാൻ മാസം പെട്ടന്ന് കടന്നു പോയി നോമ്പുക്കാരൻ നേടിയെടുത്ത നന്മയുടെ ഉണർവിൻ്റെ ഒരു പുലരി പിറവിയെടുക്കുന്നു അത്തറിൻ്റെ സുഗന്ധവും കൈകളിൽ മൈലാഞ്ചി ചോപ്പും മനസ്സിൽ സന്തോഷത്തിൻ്റെ അലയോടിയും; ഈദ് ഗാഹിലേക്കും പള്ളിയിലേക്കും പുറപ്പെടുമ്പോൾ ഉള്ളിൽ മുഴങ്ങേണ്ടത് തക്ബീർ ധ്വനികളാണ് ....... തക്ബീർ ധ്വനികൾക്കായ് നമുക്ക് കാതോർക്കാം, ആർഭാടമില്ലാത്ത ആഘോഷം എന്താണെന്ന് സഹോദരങ്ങൾക്ക് കാണിച്ച് കൊടുക്കാം. മാനത്ത് ശവ്വാലിൻ പൊൻ പിറ. വിശ്വാസികളുടെ മനസ്സിൽ ആഹ്ലാദത്തിൻ്റെ പെരുന്നാൾ നിലാവ് .ഏവർക്കും സ്നേഹത്തിൻ്റെ സന്തോഷത്തിൻ്റെ ഒരായിരം ചെറിയ പെരുന്നാൾ ആശംസകൾ

വിക്കി മീഡിയയുടെ ഈ വര്ഷത്തെ, വിക്കി മാനിയ കോണ്ഫറണ്സ് മെക്സിക്കോ നഗരത്തില്

വിക്കി മീഡിയയുടെ ഈ വര്ഷത്തെ, ''വിക്കി മാനിയ കോണ്ഫറണ്സ്'' മെക്സിക്കോ നഗരത്തില് വച്ച് ജൂലൈ 15 മുതല് 19 വരെ നടക്കുവാന് പോകുന്നു. മലയാളം വിക്കിസമൂഹത്തെ പ്രതിനിധീകരിച്ച് ഇത്തവണ Viswa Prabha, Netha Hussain, Manoj Karingamadathil, Santhosh Thottingal പങ്കെടുക്കുന്നുണ്ട് Wikimania 2015 logo copy to wikipedia

മദ്‌റസാ പൊതുപരീക്ഷാ ഫലം:

മദ്‌റസാ പൊതുപരീക്ഷാ ഫലം: അഞ്ചാം ക്ലാസ്സില്‍ 1⃣കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് റെയിഞ്ചില്‍ കരയത്തുംചാല്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ആഇശത്തുല്‍ റിന്‍ശ.പി (D/o അബ്ദുല്‍ റശീദ്) ഒന്നാം റാങ്കും, 2⃣മലപ്പുറം ജില്ലയിലെ വേങ്ങര റെയിഞ്ചില്‍ വലിയോറ അടക്കാപുര അല്‍ മദ്‌റസത്തുസ്സുന്നിയ്യയിലെ മുഹമ്മദ് ബിശര്‍ .വി (S/o അബ്ബാസ്) രണ്ടാം റാങ്കും,🌹🌹🌹🌹 3⃣മലപ്പുറം ജില്ലയിലെ മോങ്ങം റെയിഞ്ചില്‍ കളത്തിപ്പറമ്പ് ദാറുല്‍ ഉലും സുന്നി മദ്‌റസയിലെ ഫവാസ്.സി (S/o അബൂബക്കര്‍) മൂന്നാം റാങ്കും നേടി.

kadalundi river @ VALIYORA

Kadalundi river veiw

രാഷ്ട്രിയ കേരളം ഉറ്റുനോക്കിയാ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്

രാഷ്ട്രിയ കേരളം ഉറ്റുനോക്കിയാ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ് ശബരിനാഥിന്റെ തകർപ്പൻ ജയത്തിൽ ആഘോഷിച്ച് പ്രകടനം നടത്തുന്ന വേങ്ങര കോണ്ഗ്രസ്‌ പ്രവർത്തകർ.

VSV kuttayimma @ JIDHA

Vsv

ഒരു മിനിറ്റ് ഇതൊന്നു ഇതൊന്നു വായിച്ചു നോക്കിട്ട് പൊക്കൊളു.അല്ലങ്കിൽ ജീവിതകാലം മുഴുവനുള്ള നഷ്ടമാണിത്

ഇത് ജപ്പാനില് ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ അമ്മയുടെ ത്യാഗത്തിന്റെ കഥ. ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്ത്തനം നടത്തുന്ന സൈനികര് ഒരു യുവതിയുടെ തകര്ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള് തകര്ന്നടിഞ്ഞ ... വീടിന്റെ അവശിഷ്ട്ടങ്ങള്ക്കിടയിലൂടെ അവര് ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ അവളുടെ ആ കിടത്തില് അവര്ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക് ചാഞ്ഞു നിലത്ത് നെറ്റി കുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ ഒന്നിനെ മാറോട് ചേര്ത്ത് പിടിച്ചത്‌ പോലെ. തകര്ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്അവളുടെ മുതുകിലും , തലയിലുമായി ചിതറികിടക്കുന്നു. Rescue TEAM ന്റെ ലീഡര് ഒരു പാട് ബുധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന് ശ്രമിച്ചു.അങ്ങനെ അദ്ദേഹം ചെയ്യുമ്പോള് അദ്ദേഹത്തിന്റെ മനസ്സില് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ തണുത്ത് വിറങ്ങലിച്ച ആ ശരീരം കണ്ടപ്പോള് അവള് മരിച്ചു എന്ന് അവര്ക്ക്‌ ഉറപ്പായി . ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ അവശിഷ്ട്ടങ്ങള്കിടയി...

സമയം മഗ്‌രിബ് കഴിഞ്ഞിരുന്നു. മരുഭൂമിയിലെ ഒറ്റപ്പെട്ട ആ കുടിലിനു മുമ്പില്‍ ഗൃഹനാഥന്‍ അസ്വസ്ഥനായി ഉലാത്തുന്നു.

അത് ശ്രദ്ധിച്ച വഴിയാത്രക്കാരന്‍ വീട്ടിലേക്ക് കയറി വന്നു ചോദിച്ചു. ''എന്താ പ്ര ശ്നം താങ്കള്‍ ഇങ്ങനെ ദുഃഖിതനാകാന്‍?'' ''എന്‍റ ഭാര്യ അകത്ത് പ്രസവ വേദനയുമായി കിടക്കുന്നു, ഇവിടെ സഹായിക്കാനാരും ഇല്ല..കഴിക്കാന്‍ ഭക്ഷണവും ഇല്ല..''. യാത്രക്കാരന്‍ ഉടന്‍ സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞ് തന്‍റ ഭാര്യയെയും കൂട്ടി തിരിച്ചെത്തി. കൈയിലെ സഞ്ചിയില്‍ കുറച്ച് ഗോതമ്പ് പൊടിയും ഒലീവ് എണ്ണയും. ആഗതന്‍റ ഭാര്യ വീട്ടിനകത്തേക്ക് കയറി- പ്രസവ വേദനയുമായി കഴിയുന്ന ആ സ്ത്രീയെ സഹായിക്കാന്‍. വീട്ടുകാരനും വഴിയാത്രക്കാരനും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ ആരംഭിച്ചു. കൂട്ടത്തില്‍ കൊച്ചു വര്‍ത്തമാനങ്ങളും. ''അല്ല, നമ്മുടെ പുതിയ ഖലീഫയെ കുറിച്ച് എന്താ അഭിപപ്രായം?'' ''ഓ, ആളു പുലിയാണെന്നാ വെപ്പ്, പക്ഷെ ഇത്തിരി കഠിന ഹൃദയനാ''... അങ്ങനെ ലോകകാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ വഴിയാത്രക്കാരന്‍റ ഭാര്യ വന്നു പറഞ്ഞു. ''അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെ സുഹൃത്തിന് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത അറിയിച്ചാലും'' 'അമീറുല്‍ മുഅ്മിനീന്‍...

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്നു നടത്താനിരുന്ന ഭൂകമ്പം ചില സാങ്കേതിക കാരണങ്ങളാൽ അടുത്ത

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്നു നടത്താനിരുന്ന ഭൂകമ്പം ചില സാങ്കേതിക കാരണങ്ങളാൽ അടുത്ത ആഴ്ചയിലേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു.ബ ംഗാള ഉൾകടലിലെ ന്യൂനമർധം ആവിയായി പോയതാണ് കാരണം.മാന്യ ഉപഭോക്താക്കൾ സഹകരിക്കുമല്ലോ... എന്ന് വാട്സപ്പ് ,ഫേസ് ബുക്ക് ഭൂകമ്പ നിര്മാണ കമ്മിറ്റി.

വൃത്തിയുള്ള വസ്ത്രം ധരിച്ചു പ്രഭാത നമസ്ക്കാരത്തിനായി അതിരാവിലെ പള്ളിയിലേക്ക് പുറപ്പെട്ടു

വൃത്തിയുള്ള വസ്ത്രം ധരിച്ചു പ്രഭാത നമസ്ക്കാരത്തിനായി അതിരാവിലെ പള്ളിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് കാല് വഴുതി അയാള് താഴെ വീണു. വീട്ടില് തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള് വീണ്ടും പള്ളിയിലേക്ക് നടന്നു. എന്നാല് നിര്ഭാഗ്യവശാല് വീണ്ടും ചളിയില് വഴുതി അയാള് താഴെ വീണു. വീട്ടില് പോയി ഒരിക്കല് കൂടി വസ്ത്രം മാറ്റി ശരീരം വൃത്തിയാക്കി പിന്നെയും പള്ളിയിലേക്ക് നടന്നു. മൂന്നാം തവണ പള്ളിയിലേക്കുള്ള യാത്രയില് അയാള് തെന്നി വീണ സ്ഥലത്ത് ഒരാള് ഒരു വിളക്കുമായി നില്പ്പുണ്ടായിരുന്നു. അതിനെ കുറിച്ച് തിരക്കിയപ്പോള് അപരിചിതന് പറഞ്ഞു താങ്കള് രണ്ടു തവണ ഇവിടെ വീഴുന്നത് ഞാന് കണ്ടിരുന്നു. മൂന്നാമതും വീഴാതിരിക്കാന് ഒരു വിളക്ക് കൊണ്ട് വന്നതാണ്‌. അപരിചിതനോട് നന്ദി പറഞ്ഞു രണ്ടുപേരും പള്ളിയിലേക്ക് പോയി. പള്ളിയില് പ്രവേശിക്കാതെ പുറത്തു നിന്ന അപരിചിതനോട് പലവട്ടം നമസ്ക്കരിക്കാന് അകത്തേക്ക് ക്ഷണിച്ചെങ്കിലും അയാള് വിസമ്മതിച്ചു പുറത്തു തന്നെ നിന്നു. ഒടുവില് നിര്ബന്ധിച്ചപ്പോള് അയാള് പറഞ്ഞു. എനിക്ക് അകത്തു പ്രവേശിക്കാന് കഴിയില്ല . ഞാന് പിശാചാണ്. ഇത് കേട്ട് വിശ്വാസി അമ്പരന്നു പോയി. ശൈത്താന് ...

Kalavastha

Kerala Kalavastha shaytham=(december- february) venal(march-may) takku padicharu mansoon= (june-september) vadaku kiyaku mansoon(october-november)

Parappilpara skssf Islamic center ulgadanam nale

Parappilpara skssf Islamic center ulgadanam nale azar namaskarathin shesham puthanangadi alfarooq masjid qatheeb usthad abdul azeez faizi nirvahikkunnu

VALIYORA yil library thurannu

VALIYORA : Vaayana dhinatthod anubandhcch inn adakkapura msf unit aarampicch library vard member AK Muhammed ali inauguration cheyutthu.....

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്‌ നേരെ പോയി ടിവി ഓണാക്കി കളി കണ്ട ഞാൻ ഞെട്ടി

25 മിനുട്ട്‌ കഴിഞ്ഞിരിക്കുന്നു കളി.. മാത്രല്ല ബ്രസീൽ പൊരിഞ്ഞ കളി.. പിന്നെ മനസിലായി........ മഞ്ഞ കൊളമ്പിയയും നീല ഞങ്ങ ബ്രസീലുമാണെന്ന്..😛😛😛

ഇന്നലെ രാത്രിയില്‍ അങ്ങാടിയില്‍ കണ്ട ചില റമളാന്‍ കാഴ്ചകള്‍..

*************************************മെഡിക്കല്‍ ഷോപ്പില്‍:- ''ഉസ്മാനേ... ഗ്യാസിന്റെ ഗുളിക ഒരു പ ത്തെണ്ണം ഇങ്ങെട്ക്ക്‌...'' ************************************* ഫാന്‍സി & ഗ്രോസ്സറി ഷോപ്പില്‍:- ''ലത്തീഫ്ക്കാ... നല്ല ഒച്ചള്ള ഒരു അലാറം ടൈം പീസും ഒരു കറുത്ത തൊപ്പീം ഇങ്ങ്‌ തരീ... '' **************************************** ബേക്കറിയില്‍:- ''മുത്തേ... ഒരു കാല്‍ കിലോ ഈത്തപ്പയം തൂക്ക്യാ...'' *************************************** ഫ്രൂട്ട്സ് ഷോപ്പില്‍:- '' ശരീഫേ... ആ കൊലേന്ന് നല്ല പഴ്ത്തത് നോക്കി ഒരു കിലോ മൈസൂര്‍ പയം മുറിച്ചാ...'' ************************************** പച്ചക്കറി കടയില്‍:- ''ബാബുക്കാ.. എയുതിക്കൂട്ടിക്കോളീ.. അരക്കിലോ ചെരങ്ങ, ഒരു കെട്ട്‌ ചീര ചപ്പ്‌, ഒരു കൂട്‌ പപ്പടം, പിന്നെ നൂറു ഒണക്കലും... ***************************************** കേബിള്‍ ടി.വി ഓഫീസില്‍:- ''നാസര്‍ക്കാ... ന്റെ പൊരേലെ കണക്ഷന്‍ ഒരു മാസത്തേക്ക്‌ കട്ടാക്കണം..'' **********...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...