എന്തിനാണ് കല്യാണം കഴിക്കുന്നത്? പണ്ടത്തെ എന്റെ ഒടുക്കത്തെ സംശയം ആയിരുന്നു എന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നതെന്ന്. എത്ര ആലോചിച്ചിട്ടും പിടി കിട്ടീല. വീട്ടില് ചോദിക്കാനും പറ്റില്ല. അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള നാട്ടിലെ കാദർ ഇക്കയോട് ചോദിച്ചു. കാദര്ഇക്ക ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചു തന്നു. കഥഇതാണ്. കുറെ ഉറുമ്പുകള് ഒരു ദിവസം ഒരു പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു.. അപ്പോള് അവര് ഒരു പ്ലാവില് നല്ല പഴുത്ത ചക്ക കണ്ടു. എല്ലാര്ക്കും ആഗ്രഹം തോന്നി ആ ചക്ക തിന്നാന്. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു നിങ്ങളൊക്കെ ഇവിടെ നില്ക്ക് ഞാന് പോയി നോക്കീട്ടു വരാം. ചക്ക നല്ലതാണെങ്കില് ഞാന് വന്നു പറയാം എന്ന്. ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു. അങ്ങിനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക പരിശോധിക്കാന് പോയി. കുറെ കഴിഞ്ഞിട്ടും ആ ഉറുമ്പ് മടങ്ങി വന്നില്ല. അപ്പോള് രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു "അവന് നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട പരിപാടിയാ, ഞാന് പോയി നോക്കീട്ടു വരാം" അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക പരിശോധിക്കാന് പോ...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.