പേമാരി പെയ്തൊഴിഞ്ഞു, പ്രളയം കെട്ടടങ്ങി. നവകേരളത്തെ സ്വപ്നംകാണുന്ന മലയാളിയുടെ മുന്നിൽ മറ്റൊരു ദുരന്തം അവതരിക്കാൻ പോകുകയാണോ. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ കേരളത്തിൽ നാവ് നനയ്ക്കാൻ വെള്ളം കിട്ടാത്ത ഗതികേട് വരുമോ എന്നതാണ് ആശങ്ക. ഏതായാലും ചൂട് കൂടുന്നു. വെള്ളം കുറയുന്നു. ഇത് ഒരു സൂചനയാണ്. വ്യക്തമായ സൂചന. വരൾച്ച വാതിൽക്കൽവന്ന് മുട്ടുന്നു എന്നതിന്റെ സൂചന. വിദഗ്ധർ വിരൽ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കു തന്നെ. തുലാവർഷം കനത്ത് പെയ്തൊഴിഞ്ഞപോയേക്കും പുഴകളിൽ വെള്ളം വറ്റാൻ തുടങ്ങി, കേരളത്തിൽ ഒരു വരൾച്ചയിലേക്ക് നിങ്ങുകയാണോ . ഇനി എന്ത് എന്നതാണ് ഇപ്പോൾ പ്രസക്തം. ഒരു കാര്യം നാം ചെയ്തേ പറ്റൂ. മുൻകൂട്ടിക്കാണാനും മുൻകരുതലെടുക്കാനും നമുക്ക് കഴിയണം. പുഴക്ക് കുറുകെ നിർമിച്ച ചെക്ക് ഡാമുകളുടെ ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കണം, ഒഴുയികിഎത്തിയ വെള്ളം എല്ലാം ഒഴുകി ഒഴുകിപോയി കടലിൽ എത്തിയതിന്നു ശേഷം വെള്ളം തടഞ്ഞുനിർത്തേണ്ട മാർഗങ്ങൾ ആരാഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ തന്നെ ഉചിതമായ തീരുമാനങ്ങൾ എടുക്കണം, പുഴയിൽ വെള്ളം കുറയുന്നത് പുഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കുടിവെളള പദ്ധത
നബിദിനാഘോഷത്തിന് ലക്ഷത്തിൽ പരം പുളി ക്കുരുവിൽ തീർത്ത കവാടം ഒരുക്കി വലിയോറയിലെ റുഷ്ദുൽ വിൽദാൻ മദ്രസയിലെ പൂർവ്വവിദ്യാർത്ഥികൾ
നബിദിനാഘോഷത്തിന് ലക്ഷത്തിൽ പരം പുളി ക്കുരുവിൽ തീർത്ത കവാടം ഒരുക്കി വലിയോറയിലെ റുഷ്ദുൽ വിൽദാൻ മദ്രസയിലെ പൂർവ്വവിദ്യാർത്ഥികൾ വലിയോറ:പുത്തനങ്ങാടി റുശ്ദുൽ വിൽദാൻ ഹയർ സെക്കണ്ടറി മദ്രസയിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് പുളികുരുകളാൽ തീർത്ത കവാടം ശ്രദ്ധയാകർഷിച്ചു. പ്രയസുഹൃത്തും പൂർവ്വ വിദ്യാർത്ഥികൂടി ആയിരുന്ന കാട്ടിൽ അബ്ദുൽ ലത്തീഫ് എന്നവരുടെ സ്മരണ ക്കായിട്ടാണ് കവാടം ഒരുക്കിയത്. ജില്ല ക്കകത്തും പുറത്തു നിന്നുമായിട്ടാണ് കവാടത്തിന് പുളികുരുകൾ ശേഖരിച്ചത്. വ്യത്യസ്ഥ കവാടങ്ങൾ നിർമാണങ്ങളിലൂടെ ശ്രദ്ധേയനായ അസീസ് കൈപ്രൻ ന്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ജുറൈജ് കാട്ടിൽ,ഷുഹൈബ് കെ,അഫ്സൽ എ.പി,നവാസ് ഇ,സ്വാലിഹ്,സിനാൻ എ.പി,സൽമാൻ കൈപ്രൻ,മുത്തു കാട്ടിൽ,ഫാസിൽ കെ.കെ,ഷെരീഫ് കാട്ടിൽ,മുജീബ് അരീക്കൻ,ജവാദ് കട്ടിൽ,ഉസ്മാൻ കരുവള്ളി,ദിൽഷാദ് കൈപ്രൻ,അമൻ എ.കെ,റിഷാൻ എ.കെ,എന്നിവർ നിർമാണത്തിന്റെ ഭാഗമായി.