ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

FISH എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഞ്ഞക്കൂരി Asian sun catfish ശാസ്ത്രീയനാമം:Horabagrus brachysoma

മഞ്ഞക്കൂരി         Asian sun catfish  ശാസ്ത്രീയനാമം:  Horabagrus brachysoma)  മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്ന കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്.. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ഗോപാലൻ മാഷ് വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലായിരിക്കെ മരണപെട്ടു CCTV VIDEO

പ്രിയമുള്ളവരെ വലിയോറ AMUPS മുൻ അദ്ധ്യാപകനും മുൻവേങ്ങര വില്ലേജ് ഓഫീസ് റുമായിരുന്ന  , വലിയോറ പാറമ്മൽ സ്വദേശി Rt ഡപ്യൂട്ടി തഹസി ദാർ, കരങ്ങാടൻ ഗോപാലൻ മാഷ്. ഇന്നലെ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിൽ വാഹനപകടത്തെ തുടർന്നുകോട്ടയ്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടു.ഇന്നലെ അപകടം നടന്നതിന്റെ CCTV VIDEO ചുവടെ

വേങ്ങര സ്വദേശി ഗോവയിൽ വെച്ച് മരണപെട്ടു

മലപ്പുറം വേങ്ങര കുറുവിൽകുണ്ട് (ഗ്യാസ് റോഡ് ) നടക്കൽ ആലികാക്ക എന്നവരുടെ മകൻ നടക്കൽ മുനീർ(41 വയസ്സ്) എന്നവർ  ഗോവയിലെ അഞ്ചുനയിൽവച്ചു മരണപ്പെട്ടു  മയ്യത്ത് ഗോവ മെഡിക്കൽ കോളേജിൽ ആണുള്ളത്   പരേതന്റെ ജനാസ പനാജി കബർസ്ഥാൻ പള്ളിയിൽ വച്ചു കെഎംസിസി പ്രവർത്തകർ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക് കൊണ്ടുപോകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ

ഗോപാലൻ മാഷ് വാഹനാപകടത്തെ തുടർന്ന് ഹോസ്പിറ്റലായിരിക്കെ മരണപെട്ടു

പ്രിയമുള്ളവരെ വലിയോറ AMUPS മുൻ അദ്ധ്യാപകനും മുൻവേങ്ങര വില്ലേജ് ഓഫീസ് റുമായിരുന്ന  , വലിയോറ പാറമ്മൽ സ്വദേശി Rt ഡപ്യൂട്ടി തഹസി ദാർ, കരങ്ങാടൻ ഗോപാലൻ മാഷ്. ഇന്നലെ കച്ചേരിപ്പടി പുത്തനങ്ങാടി റോഡിൽ വാഹനപകടത്തെ തുടർന്നുകോട്ടയ്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടു. അപകടത്തിന്റെ  അപകടത്തിന്റെ CCTV VIDEO കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് അംഗീകാരം

മലപ്പുറം ജില്ലയിൽ മികച്ച ഹരിത കർമ സേന ടീമുകളിൽ ഒന്നായി വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന യെ കേരള കൌമുദി തെരഞ്ഞെടുത്തു. കേരള കൗമുദി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ മാർച്ച് 8-ന് സൂര്യ റെജൻസി, മലപ്പുറം എന്ന സ്ഥലത്ത് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് കേരള റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ ഈ അവാര്‍ഡ് ഹരിതകര്‍മ്മസേനക്ക് സമ്മാനിക്കും. ഹരിത കർമ സേന വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള മാലിന്യ സംസ്‌കരണ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു വരികയാണ്. കുടുംബങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, തുടങ്ങിയവയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതാണ് ഈ അംഗീകാരത്തിന് ആധാരമായത്.

ചെമ്മാട്ട് വൻ മയക്ക് മരുന്ന് വേട്ട ; രണ്ട് പേർ പോലീസ് പിടിയിൽ

തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം അമ്പലപ്പടിയിൽ വെച്ച് തിരൂരങ്ങാടി പോലീസ്  മയക്ക്മരുന്ന് പിടികൂടി. പന്താരങ്ങാടി പാറപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിട്ടുണ്ട്. തിരൂരങ്ങാടി അമ്പലപ്പടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ;ഒരാൾ ഓടി രക്ഷപ്പെട്ടു തിരൂരങ്ങാടി:മാരക രാസ ലഹരിപദാർത്ഥമായ എംഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ. പന്താരങ്ങാടി പാറപ്പുറം സ്വദേശി ചെട്ടിയാം തൊടി മുഹമ്മദ് അഫ്സൽ(32), ചപ്പങ്ങത്തിൽ സൈഫുദ്ദീൻ (31) എന്നിവരെയാണ് തൃക്കുളം അമ്പലപ്പടിഴയിൽ വച്ച് പോലീസിന്റെ പിടിയിൽ ആയത്. ഒരാൾ ഓടി രക്ഷപെട്ടു. വിൽപ്പനയ്ക്ക് എത്തിച്ചതാണ് . പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പരിശോധിച്ചപ്പോഴാണ് പൊതികളിലാക്കിയ എംഡിഎമ്മയുമായി യുവാക്കൾ പിടിയിലായത്. മഫ്ടിയിൽ പോലീസ് നിരീക്ഷിച്ച് വരുക ആയിരുന്നു.രണ്ട് പേരുടെയും വീടുകൾ പോലീസ് റെയ്ഡ് നടത്തും.കേരളത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് എതിരെ പോലീസ് കർഷനപരിശോധന നടത്താൻ തീരുമാനിച്ചിട്ട് ഉണ്ട് തിരൂരങ്ങാടി എസ്.എച്ച്.ഒ. പ്രദീപിന്റെ നേത്രത്വത്തിലുള്ള പോലീസ് സംഘമാണ്  സംഘത്തെ പിടികൂടിയത...

കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് യാസറാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിൽ എത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. താമരശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഊർജിത ശ്രമവുമായി പോലീ...

കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കുത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടി വന്നു

കണ്ണൂര്‍ | കുളം വൃത്തിയാക്കുന്നതിനിടെ കടു കുത്തിയ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീന്‍ കുത്തിയ മുറിവിലൂടെ കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതിനാല്‍ കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂▂ ഒരു മാസം മുമ്പാണ് കണ്ണൂര്‍ തലശ്ശേരി മാടപ്പീടികയിലെ രജീഷിന്റെ കയ്യില്‍ കടു എന്ന നാടന്‍ മീന്‍ കുത്തി മുറിവുണ്ടായത്. അണുബാധയെ തുടര്‍ന്ന് കൈയ്യില്‍ തീപ്പൊള്ളല്‍ ഏറ്റപോലെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് വലതുകൈപ്പത്തി കൈത്തണ്ടയില്‍ വച്ചു മുറിച്ചുമാറ്റിയത്. ക്ഷീര കര്‍ഷകനാണ് രജീഷ്. വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീന്‍ കുത്തിയത്. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു കുത്തിയതിനാല്‍ വിരല്‍ത്തുമ്പില്‍ ചെറിയ മുറിവാണ് ഉണ്ടായിരുന്നത്. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോ...

കടിച്ചുപിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

ഓച്ചിറ (കൊല്ലം): കുളം വറ്റിച്ചു മീൻപിടിക്കുന്നതിനിടെ കടിച്ചു പിടിച്ച കരട്ടിമീൻ തൊണ്ടയിൽ കുരുങ്ങി ശ്വാസം നിലച്ച് യുവാവ് മരിച്ചു. പുതുപ്പള്ളി പ്രയാർ വടക്ക് തയ്യിൽത്തറയിൽ അജയകുമാറിൻ്റെയും സന്ധ്യയുടെയും മകൻ ആദർശ് (ഉണ്ണി-26) ആണ് മരിച്ചത്. ഞായറാഴ്ച  വൈകീട്ട് 5.30-നാണ് സംഭവം. പ്രയാർ വടക്ക് കളിക്കശ്ശേരിൽ ക്ഷേത്രത്തിനു സമീപമുള്ള, മാർത്താണ്ഡശ്ശേരിൽ കി ഷോറിൻ്റെ ഉടമസ്ഥതയിലുള്ള കുളം ആദർശും സുഹൃത്തുക്കളും ചേർന്നു വറ്റിച്ചു മീൻപിടിക്കുമ്പോഴാണ് അപകടം.  നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മീനുകളുടെ ഫോട്ടോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ആദ്യം കിട്ടിയ കരട്ടിമീൻ കടിച്ചുപിടിച്ചശേ ഷം അടുത്ത മീൻ പിടിക്കാനായി ശ്രമിക്കവേ, വായിലിരുന്ന മീൻ ഉള്ളിലേക്കുപോയി തൊണ്ടയിൽ കുരുങ്ങു കയായിരുന്നു. ഉടൻതന്നെ സഹോദരൻ ആകാശും സുഹൃത്തുക്കളും ചേർന്ന് ആദർശിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ക രുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യസ്ഥാപനത്തി' ലെ ജീവനക്കാരനാണ് ആദർശ്. മൃതദേഹം കായംകു ളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മാസപ്പിറവി മുന്‍ മാസങ്ങളില്‍ വീഴ്ച സംഭവിച്ചോ?

ഇന്ന് കോഴിക്കോട് ഫറോക്ക് ചുങ്കത്ത് ആകാശത്ത് തെളിഞ്ഞ ചന്ദ്രന്‍. റമദാന്‍ മാസപ്പിറവി ഖാസിമാര്‍ പ്രഖ്യാപിച്ചത് ഇന്നാണ്. നാളെയാണ് റമദാന്‍. സാധാരണ മാസപ്പിറവി സമയത്ത് ഇത്രയും തെളിച്ചത്തില്‍ സൂര്യാസ്തമയം കഴിഞ്ഞ് 82 മിനുട്ടോളം ചന്ദ്രന്‍ തെളിയാറില്ല. മൊബൈലില്‍ ചിത്രമെടുക്കാനോ ക്യാമറയില്‍ ചിത്രം എടുക്കാനോ കഴിയാറില്ല. അതുകൊണ്ടാണ് മാസപ്പിറവിയുടെ ചിത്രം നമ്മള്‍ പത്രങ്ങളില്‍ കാണാത്തത്. ഒരു നേര്‍ത്ത വരപോലെ ഏതാനും മിനുട്ട് മാത്രം തെളിഞ്ഞു അസ്തമിക്കും. ഇത് ശരിക്കും ഇന്നലെ തന്നെ കേരളത്തില്‍ മാസപിറവി കാണേണ്ടതായിരുന്നു. കഴിഞ്ഞ അറബി മാസങ്ങള്‍ കണ്ടതിലും സ്ഥിരീകരിക്കുന്നതിലും ഉണ്ടായ പിഴവാണോ എന്ന് ഖാസിമാര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ശഅബാന്‍ 29 നേ മതവിധി പ്രകാരം മാസപ്പിറവി ദര്‍ശിക്കേണ്ടതുള്ളൂ. അതായത് ഇന്ന്. കഴിഞ്ഞ മാസങ്ങളിലെ സ്ഥിരീകരണത്തില്‍ പാളിച്ചയുണ്ടോയെന്ന് പരിശോധിക്കണം. ശാസ്ത്രീയ കണക്കുകളും മറ്റും ഉപയോഗിച്ച് മാസപ്പിറവി ദര്‍ശനത്തിന്റെ സമയവും സ്ഥാനവും നിര്‍ണയിക്കാം. ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഡ്രോണ്‍ ഉപയോഗിച്ച് International Astronomical Center (IAC)  മാസപ്പിറവി ദര്‍...

താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍; തെളിവായി സലൂണില്‍ നിന്ന് മുടിവെട്ടുന്ന ദൃശ്യങ്ങള്‍

താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്തുവെന്നും വിവരമുണ്ട്.  റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങി. മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ദേവദാര്‍ ഹയര...