മലപ്പുറം ജില്ലയിൽ മികച്ച ഹരിത കർമ സേന ടീമുകളിൽ ഒന്നായി വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേന യെ കേരള കൌമുദി തെരഞ്ഞെടുത്തു. കേരള കൗമുദി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ മാർച്ച് 8-ന് സൂര്യ റെജൻസി, മലപ്പുറം എന്ന സ്ഥലത്ത് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് കേരള റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ ഈ അവാര്‍ഡ് ഹരിതകര്‍മ്മസേനക്ക് സമ്മാനിക്കും. ഹരിത കർമ സേന വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള മാലിന്യ സംസ്‌കരണ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു വരികയാണ്. കുടുംബങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, തുടങ്ങിയവയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതാണ് ഈ അംഗീകാരത്തിന് ആധാരമായത്.