എം പി അബ്ദുസ്സമദ് സമദാനി എം പി അബ്ദുൽ ഹമീദ് ഹൈദരിയുടെയും ഒറ്റക്കത്ത് സൈനബയുടെയും മകനായി 1959 ജനുവരി 1 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനിച്ചു.
വിദ്യാഭ്യാസം
ആർട്സിൽ ഒന്നാം റാങ്കോടെ ബിരുദവും 1982 ൽ ഫറോക്ക് കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്സിൽ രണ്ടാം റാങ്കും 1986 ൽ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് എം ഫിൽ, 2003 ൽ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി എന്നിവ നേടി.
രാഷ്ട്രീയം
ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമായ സമദാനി രണ്ട് തവണ പാർലമെന്റ് അംഗമായിരുന്നു (രാജ്യസഭ: 1994-2000, 2000-2006). 2011 മുതൽ 2016 വരെ കേരള നിയമസഭയിൽ (കോട്ടക്കൽ മണ്ഡലം) അംഗമായിരുന്നു. യൂണിവേഴ്സിറ്റീസ് ആന്റ് ഹയർ എഡ്യൂക്കേഷൻ പാർലമെന്ററി ഉപസമിതിയുടെ കൺവീനറായും ഇന്ത്യൻ ഗവൺമെന്റിന്റെ കേന്ദ്ര ഉപദേശക സമിതി അംഗമായും അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിയോഗിച്ച സൗദി അറേബ്യ, ഈജിപ്ത്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക, പാർലമെന്ററി പ്രതിനിധികളിലും അദ്ദേഹം അംഗമായിരുന്നു. സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. പിന്നീട് സിമിയിൽ നിന്ന് വേർപിരിഞ്ഞ് മുസ്ലീംലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിൽ സജീവമായി.[5][6] കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം അംഗമായും അദ്ദേഹം പ്രവർത്തിച്ചു. [1]1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. [7]പതിനേഴാം ലോക്സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പതിനേഴാം ലോൿസഭയിലംഗമായി[8]
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ