നമ്മൾ ഈ സ്വർഗ്ഗത്തിലേക്കുളള പാത എന്നൊക്കെ പറയാറില്ലേ..... ഏറെക്കുറെ ഇതിന്റെ അടുത്തായി വരും... പക്ഷേ ഈ സ്വർഗ്ഗത്തിന്റെ പേര് വാൽപാറ എന്നാണ്..
തമിഴ്‌നാട് സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ ദൂരത്തിലുമാണ് ഈ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ഇവിടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. വലിയ വനമേഖലകൾ തൊട്ടംമേഖലയുടെ പരിധിക്കപ്പുറവും തുടരുന്നു. തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്.
റോഡ് ഗതാഗതം മാത്രമേ ഈ പ്രദേശത്തേക്ക് ഉള്ളൂ. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും 64 കിലോ മീറ്റർ അകലെയാണ് വാൽപ്പാറ. 40 കൊടും വളവുകൾ നിറഞ്ഞ ചുരം കയറി വേണം ഈ റോഡിലൂടെ വാൽപാറയിൽ എത്തിച്ചേരാൻ. കേരളത്തിലെ ചാലക്കുടിയിൽ നിന്നും സംസ്ഥാനപാത 21-ലൂടെ അതിരപ്പിള്ളി -വാഴച്ചാൽ- മലക്കപ്പാറ വഴി വാൽപ്പാറയിൽ എത്തിച്ചേരാം.
റിസോർട്ടുകൾ, ഹോട്ടലുകൾ, കോട്ടേജുകൾ, ഹോം സ്റ്റേകൾ, ടീ എസ്റ്റേറ്റ് ബംഗ്ലാവുകൾ എന്നിവയുടെ രൂപത്തിൽ വാൾപാറായ്ക്ക് ധാരാളം താമസ സൗകര്യങ്ങളുണ്ട്. ഒക്ടോബർ മുതൽ നവംബർ വരെയും മാർച്ച് മുതൽ മെയ് ഇതാണ് വാൽപ്പാറ സന്ദർശിക്കാൻ പറ്റിയ സമയം
പൊള്ളാച്ചിയിൽ നിന്ന് 64 km കോയമ്പത്തൂരിൽ നിന്ന് 102 km, ചാലക്കുടിയിൽ നിന്ന് ഏകദെശം 108 kmഉം, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദെശം 78km അകലെയായാണ് വാൾപാറൈ സ്ഥിതി ചെയ്യുന്നത് . പൊള്ളാച്ചി ബസ് ടെർമിനലിൽ നിന്ന് ഓരോ 30 മിനിറ്റിലും പൊതു ബസുകൾ ലഭ്യമാണ്. കോയമ്പത്തൂർ വിമാനത്താവളമാണ് വാൽപ്പാറയ്ക്ക് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം 124 km. കോയമ്പത്തൂർ ജംഗ്ഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഏകദേശം 105 km.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ