വേങ്ങര: കേരളത്തിന്റെ മത സൗഹാർദ്ധവും സഹോദര്യവും സമാധാനവും തകർക്കാൻ നുണകളും കെട്ടുകഥകളുമായി വിദ്വേഷപ്രചാരണം നടത്തുന്ന സംഘി പരിവാർ കെണിയിൽ വീഴരുതെന്നും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം നിലനിർത്താൻ കക്ഷി ഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഘപരിവാറിന്റെ ഫാസിസത്തെ ചെറുക്കണമെന്നും അവരുമായി ഒരു തരത്തിലും സന്ധി ചെയ്യരുതെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അഷ്‌റഫ് വൈലത്തൂർ.
വേങ്ങര പഞ്ചായത്ത് വെൽഫെയർ പാർട്ടി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ നയിക്കുന്ന സാഹോദര്യ പദയാത്രയോടാനുബന്ധിച്ചു പാക്കടപുറായയിൽ ചേർന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിക്കുന്ന് ഗിഫ്റ്റ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പദയാത്രയിൽ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. പദയാത്ര മൂന്നര കിലോമീറ്റർ സഞ്ചരിച്ചു പാക്കടപ്പുറായയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ പി. പി, ട്രഷറർ അഷ്‌റഫ് പാലേരി, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഹമീദ് മാസ്റ്റർ കെ. വി. എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി കുട്ടി മോൻ ചാലിൽ അധ്യക്ഷ്യം വഹിച്ചു. ജാഥ ക്യാപ്റ്റൻ ബഷീർ പുല്ലമ്പലവൻ യാത്രാനുഭവങ്ങൾ വിശദീകരിച്ചു. പി. പി ഫസൽ സ്വാഗതവും അബ്ദുൽ റഹ്മാൻ പി. പി നന്ദിയും പറഞ്ഞു. അലവി എം. പി, റഹീം ബാവ പി, പരീക്കുട്ടി, നിഹാദ് പി. പി, അബ്ദുൽസലാം ഇ. വി, സകരിയ പനക്കൽ, ശബ്ന ടി. പി തുടങ്ങിയവർ നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ