വേങ്ങര: പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലങ്ങൾ ഒഴിവാക്കി മാലിന്യ മുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ വലിയോറ പരപ്പിൽ പാറ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച ഇടങ്ങളെ സൗന്ദര്യവൽക്കരിച്ച് സ്നേഹാരാമം നിർമ്മിക്കാൻ ഒരുങ്ങുകയാണ് പരപ്പിൽപാറയുവജന സംഘത്തിന്റെ കീഴിൽ ആരംഭിച്ച പി.വൈ.എസ് വയോ സൗഹൃദ കൂട്ടായ്മ.
പൊതു ഇടങ്ങളിൽ വയോജനങ്ങൾക്ക് കൂടിയിരുന്ന് ഒഴിവ് സമയം ചെലവഴിക്കാനും സൗഹൃതം പങ്കിടാനും നിർമ്മിക്കുന്ന സ്നേഹാരാമത്തിന്റെ രൂപഘടന ശ്രീ പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ നിർവ്വഹിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലും വ്യാപിക്കാൻ ഇത് തുടക്കമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. 
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ