ജിദ്ദ: ഷോപ്പിങ്ങിനും മറ്റും പേയ്‌മെന്റ് നടത്തുന്നതിനുള്ള ലളിത മാർഗമായ ഗൂഗ്ൾ പേ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗ്ളും ഒപ്പുവെച്ചു.
ദേശീയ പേയ്‌മെന്റ് സംവിധാനമായ mada വഴി 2025 ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗ്ൾ പേ സൗദിയിലെത്തുന്നത്.
ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെന്റ് രീതി ഗൂഗ്ൾ പേ പദ്ധതിയിലൂടെ സാധ്യമാവും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ