മുന്നൊരുക്കം;സ്കൂൾ കെട്ടിടത്തിനും വിദ്യാർത്ഥികൾക്കും ഭീഷണിയായി നിന്നിരുന്ന ആൽമരത്തിന്റെ ചില്ലകൾ ട്രോമാ കെയർ പ്രവർത്തകർ മുറിച്ച് മാറ്റി
അങ്ങാടിപ്പുറം: സ്കൂൾ തുറക്കുന്നതിനു മുമ്പായി കൊണ്ട് വിദ്യാർത്ഥികളുടെ സുരക്ഷിതത്തം മുൻകൂട്ടി കണ്ടുകൊണ്ട് കാലവർഷത്തിൽ അപകട സാധ്യത ഉണ്ടായേക്കാവുന്ന സ്കൂൾ കെട്ടിടത്തിന് ഭീഷണിയായി നിന്നിരുന്ന മരത്തിന്റെ ചില്ലകൾ വെട്ടി മാറ്റി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. അങ്ങാടിപ്പുറം പുത്തനങ്ങാടി GLPS ഹെഡ്മിസ്ട്രസ്സിന്റെ നിർദ്ദേശപ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്. യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ യുടെ നേതൃത്വത്തിൽ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, പ്രസിഡന്റ് ഷഫീദ് പാതായ്ക്കര, സെക്രട്ടറി ഫവാസ് മങ്കട, സുമേഷ് വലമ്പൂർ, ഗിരീഷ് കീഴാറ്റൂർ, ഫാറൂഖ് പൂപ്പലം, ഹുസ്സൻ കക്കൂത്ത്, റീന, വിനോദ് മുട്ടുങ്ങൽ, നിതു ചെറുകര എന്നിവർ ചേർന്നാണ് മരച്ചില്ലകൾ മുറിച്ചു നീക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ