വേങ്ങരക്ക് കുടിവെള്ളം മുടക്കി ജലം വിൽപനനടത്തില്ലെന്ന് വാട്ടർ അതോറിറ്റി എക്സിക്കുട്ടീവ് എഞ്ചിനീയറുടെ ഉറപ്പ്
വേങ്ങര ഗ്രാമപഞ്ചായത്തിന് കുടിവെള്ളം മുടക്കി ടാങ്കർ ലോറിക്കാർക്ക് വെള്ളം വിൽപന നടത്തില്ലെന്ന് മലപ്പുറം വാട്ടർ അതോറിറ്റി എക്സികുട്ടീവ് എഞ്ചിനിയർ രേഖാമൂലം ഉറപ്പ് നൽകി.
ദിവസങ്ങളായി വേങ്ങര ജലനിധിക്ക് ഷെഡ്യൂൾ പ്രകാരം കൃത്യമായി ജലവിതരണം ചെയ്യാൻ സാധിച്ചിരുന്നില്ല
പമ്പ് ഹൗസ് പരിസരത്തെ വോൾട്ടേജ് ക്ഷാമവും ജല ദ്രൗബല്യവും കാരണം ദിവസങ്ങളായി വേങ്ങരയിലെ ജനങ്ങൾ കൃത്യമായി ജലം ലഭിക്കാതെ നെട്ടോട്ടത്തിലായിരുന്നു.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് വാട്ടർ അതോറിറ്റി പുറത്തെ പഞ്ചായത്തുകളിൽ നിന്ന് വരുന്ന ടാങ്കർ ലോറികൾ കൾക്ക് പണം വാങ്ങി ചേറൂർ മിനി വാട്ടർ പ്ലാൻറിൽ നിന്നും വെള്ളം അടിച്ചു കൊടുത്തിരുന്നത്.
ഇതിനെതിരെ ടാങ്ക് പരിസരത്തേക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും SLEC കമ്മറ്റിയും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ഇത് വകവെക്കാതെ തുടർച്ചയായി വീണ്ടും വിൽപന തുടർന്നപ്പോഴാണ് ഇന്ന് വീണ്ടും വേങ്ങര ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ
പ്ലാൻറിൻ്റെ ഗൈറ്റ് പൂട്ടി കൊണ്ട് പ്രതിഷേധം നടത്താനിടയായത്
തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ SLEC ഭാരവാഹികൾ എക്സിക്കുട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകുകയും ഇനി മുതൽ വർഴ്ച കാലത്ത് ജലം വിൽപന നടത്തി ല്ലെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തത്.
നിവേദന സംഘത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീനഫസൽ
സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ സലീം Ak
പാർലിമെന്ററി പാർട്ടി ലീഡർ കുറുക്കൻ മുഹമ്മത്
SLEC പ്രസിഡണ്ട് NT മുഹമ്മത് ഷരീഫ് ഹാജി
വൈസ് പ്രസിഡണ്ട് കരീം ഹാജി വടേരി
സിക്രട്ടറി അമീറലി മനാട്ടി വാൾവ്ഓപറേറ്റർ ഫസ്‌ലു തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ