ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തെരുവ് നായകളുടെ അക്രമണത്തിൽ മയിലിന് ദാരുണാന്ത്യം

പെരിന്തൽമണ്ണ താഴെക്കോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ആട്ടിരിപ്പാറ എന്ന പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മയിലിന് ഗുരുതരപരിക്കുണ്ടെന്ന വിവരം നാട്ടുകാർ നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് RRT ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിൻ്റെ  അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം *കേരള വനം വകുപ്പ് സർപ്പ റസ്ക്യൂവർമാരായ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി ,ഗിരീഷ് കീഴാറ്റൂർ* എന്നിവർ സ്ഥലത്തെത്തുകയും ഉടനടി ഗുരുതര പരിക്ക് പറ്റിയ മയിലിനെയും കൊണ്ട് പെരിന്തൽമണ്ണ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിക്കുകയും Dr:ശിവകുമാർ Dr:മൃദുല എന്നിവരുടെ നേതൃത്വത്തിൽ പരിശോധിക്കുകയും ചെയ്തു. എന്നാൽ ഗുരുതര പരിക്ക് പറ്റിയ മയിലിനെ രക്ഷിക്കാൻ കഴിഞ്ഞില്ല ഉടനടി നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് RRT ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം  മയിലിനെ പിന്നീട് കരുവാരകുണ്ട് പരിധിയിൽ പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ