ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ടിക്കറ്റും പാസ്‌പോർട്ടും വേണ്ട; വിമാനത്തിൽ കയറാം,

കരിപ്പൂർ (മലപ്പുറം) - ടിക്കറ്റും പാസ്‌പോർട്ടുമില്ലാതെ കുട്ടികൾക്ക് വിമാനത്തിൽ കയറാം. ഈമാസം 15 മുതൽ നാലുദിവസം കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്നു മുതൽ ആരംഭിച്ച കിഡ്‌സ് പാർക്കിലാണ് കുട്ടികൾക്ക് ആവേശവും ആഹ്ലാദവും സമ്മാനിക്കുംവിധം വിമാനത്തിൽ കയറാൻ അവസരം ഒരുക്കിയത്.
 15000 ചതുരശ്ര അടി വിസ്തൃതിയുള്ള പ്രത്യേക പവിലിയനിൽ നടക്കുന്ന കിഡ്‌സ് പോർട്ടിൽ അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. പൂർണ്ണമായും എയർപോർട്ട് മാതൃകയിലാണ് കിഡ്‌സ് പോർട്ടിലെ ക്രമീകരണങ്ങളെല്ലാം. വിജ്ഞാനവും വിനോദവും കോർത്തിണക്കിയ ആകർഷകമായ കാഴ്ചകൾ, കളികൾ, പ്ലേലാൻഡ്, കിഡ്‌സ് എക്‌സ്‌പോ, എ ഐ, റോബോട്ടിക്‌സ് തുടങ്ങി നിരവധി ഇനങ്ങൾ കിഡ്‌സ് പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. പരിശീലനം നേടിയ അഞ്ഞൂറിലധികം വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് കിഡ്‌സ്  എഡുടൈൻമെന്റ് പാർക്ക് പ്രവർത്തിക്കുന്നത്. ഉദ്ഘാടനദിവസം തന്നെ ആയിരക്കണക്കിന് കുട്ടികളാണ് കിഡ്‌സ് പാർക്കിലേക്ക് ഒഴുകിയെത്തിയത്. വിവിധ വിദ്യാലയങ്ങളിൽ നിന്ന് പ്രത്യേക വാഹനത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് കിഡ്‌സ് പോർട് സന്ദർശനത്തിനെത്തിയത്.
വരും ദിവസങ്ങളിൽ ഇത് വലിയ തോതിലുണ്ടാവും. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും വിവിധ മുജാഹിദ് മദ്രസകളിൽനിന്നും മറ്റും നേരത്തെതന്നെ ബുക്ക് ചെയ്തും അല്ലാതെയും കുട്ടികളുമായി അധ്യാപകരും രക്ഷിതാക്കളും സംഘടനാപ്രവർത്തകരും കരിപ്പൂരിലെ വെളിച്ചം സമ്മേളന നഗരിയിലേക്ക് പ്രവഹിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.
 ഇന്റർനാഷണൽ ചിൽഡ്രൻ പീസ് പ്രൈസ് ഫൈനലിസ്റ്റും ഉജ്ജ്വലബാല്യ പുരസ്‌കാര ജേതാവുമായ ആസിം വെളിമണ്ണ കിഡ്‌സ് പോർട്ട് ഉദ്ഘാടനം ചെയ്തു. ഫാത്തിമ മിൻഹ മുഖ്യാതിഥിയായി. എൻ.എം അബ്ദുൽജലീൽ അധ്യക്ഷത വഹിച്ചു. ഐ ജി എം ഭാരവാഹികളായ ഫാത്തിമ ഹിബ, നദ നസ്‌റീൻ, എം എസ് എം ജനറൽ സെക്രട്ടറി ആദിൽ നസീഫ്, നബീൽ പാലത്ത്, ഷഹീം പാറന്നൂർ പ്രസംഗിച്ചു.
 കാർഷിക സംസ്‌കൃതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കാർഷിക മേളയും ഇതോടനുബന്ധിച്ച് പ്രത്യേകം സംഘടിപ്പിച്ചിട്ടുണ്ട്. ഫഌവർ ഷോ, തൈകളുടെയും വിത്തിനങ്ങളുടെയും പ്രദർശനവും വില്പനയും, മൺപാത്ര നിർമ്മാണം, ഫോട്ടോ എക്‌സിബിഷൻ, ചെറുധാന്യങ്ങൾ തുടങ്ങി നാല്പതോളം വൈവിധ്യമാർന്ന വിഷയങ്ങൾക്കാണ് കാർഷിക മേളയിൽ ഊന്നൽ നൽകിയിരിക്കുന്നത്. ഖുർആൻ പരാമർശിച്ച ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും കാർഷിക മേളയിലുണ്ട്. മജാഹിദ് യുവജന വിഭാഗമായ ഐ എസ് എമ്മിന്റെ പരിസ്ഥിതി വിഭാഗമായ ബ്രദർനാറ്റ് ആണ് കാർഷിക മേളയുടെ സംഘാടകർ.
 അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ടി കെ സൈഫുന്നീസ മേള ഉദ്ഘാടനം ചെയ്തു. പ്രഫ. എം ഹാറൂൺ അധ്യക്ഷത വഹിച്ചു. ഡോ. റജുൽ ഷാനിസ്, ഡോ. ലബീദ് അരീക്കോട്, യൂനുസ് നരിക്കുനി, ഡോ. യൂനുസ് ചെങ്ങര, സിദ്ദീഖ് തിരുവണ്ണൂർ, കെ പി ഖാലിദ് പ്രസംഗിച്ചു. കാർഷിക മേളയോടനുബന്ധിച്ച് എല്ലാ ദിവസവും സായാഹ്ന സെമിനാറുകളുമുണ്ട്.
 സമ്മേളനഗരിയിലെ ദി മെസേജ് എക്‌സിബിഷൻ, ബുക്സ്റ്റാൾജിയ എന്നിവയിലേക്കും കാലത്ത് മുതൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനപ്രവാഹമാണുണ്ടായത്. രാത്രിയും സന്ദർശകപ്രവാഹം തുടർന്നു. ബുക്സ്റ്റാൾജിയയിലും കാർഷിക മേളയിലും കിഡ്‌സ് പാർക്കിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മുജാഹിദ് സമ്മേളനങ്ങളുടെ ചരിത്രത്തിലാദ്യമായാണ് സമ്മേളനത്തിനു ദിവസങ്ങൾക്ക് മുമ്പേ ഇത്രയും വലിയ ജനപ്രവാഹം അനുഭവപ്പെടുന്നത്.  
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടലുണ്ടിപ്പുഴയിൽ കുളിക്കാ നിറങ്ങിയ പത്തുപേർക്കു നീർനായയുടെ കടിയേറ്റു.

മലപ്പുറം: കടലുണ്ടിപ്പുഴയിൽ നൂറാടി, വടക്കേമണ്ണ പാറക്കൽ, കണ്ണത്തുപാറ ചെമ്മങ്കടവ് ഭാഗങ്ങളിലെ കടവുകളിൽ കുളിക്കാ നിറങ്ങിയ പത്തുപേർക്കു നീർനായയുടെ കടിയേറ്റു. കഴിഞ്ഞ രണ്ടു ദിവസങ്ങിലായാണ് 10 പേർ കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. എല്ലാവരെയും വെള്ളത്തിനടി യിലൂടെ വന്നു കാലിന്റെ മടമ്പി നാണു കടിച്ചത്. അടുത്ത ദിവസങ്ങളിലായി കടലുണ്ടിപ്പുഴയിലെ കൂട്ടിലങ്ങാടി, കോഡൂർ, മലപ്പുറം നഗരസഭകളിലായി ഒട്ടേറെ പേർക്കു നീർനായയുടെ കടിയേറ്റിരുന്നു. .

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

ആറന്മുള വള്ള സദ്യ...കഴിച്ചിട്ടുള്ളവരുണ്ടോ കൂടുതൽ അറിയാം

ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ്.ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്... ഒരിലയില്‍ 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ്  വള്ളസദ്യ. ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍. വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളംകളിക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന്‍ ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി . 4

KPAC ലളിതയുടെ മരണം പ്രമുഖ വ്യക്തികളുടെ അനുശോചന കുറിപ്പുകൾ വായിക്കാം

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം. ( മമ്മുട്ടി യുടെ വാക്കുകൾ ) അമ്മമഴക്കാറിനു കൺ നിറഞ്ഞു എന്ന ഗാനം ആണ് എന്റെ മനസ്സിൽ ; മോഹൻലാൽ (മോഹൻലാൽ ) അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട... 🙏 ( മഞ്ജു വാരിയർ ) Beloved Chechi..you will be missed..pranaamam (ജയറാം ) മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.  വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വ

നഴ്‌സറി കുട്ടികളുടെ കളറിംഗ് മത്സരം വിജയികൾ

ഒരു വേറിട്ട വിവാഹം വരൻ സോമൻ നായർ വയസ്സ് 78 വധു ബീനാകുമാരി വയസ്സ് 61

  ഒരു വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിച്ചു. എയർഫോഴ്സ് വെറ്ററനും , എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്പ്റ്ററിന്റെ  എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ സോമൻ നായരും ശ്രീമതി ബീന കുമാരിയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഇതിനോടൊപ്പം ശ്രീ സോമൻ നായർ സാറിനു ലഭിച്ച ഒരു ആശംസാ സന്ദേശം കൂടി ചുവടെ ചേർക്കുന്നു. ജീവിതം ഒന്നേയുള്ളു....👍👍 മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം. എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..? ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം. വരൻ :: സോമൻ നായർ.. വയസ്സ് 78 വധു :: ബീനാകുമാരി  വയസ്സ് 61 ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ വരട്ടെ. വലിയ ഒരു മനസ്സിന്റെ ഉറച്ച തീരുമാനങ്ങളിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയം. മക്കളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് ഇങ്ങനെ ഒരു കാര്യത്തിൽ എത്തണമെങ്കിൽ അതിനൊരു ആർജവം വേണം അതാണ് ഇവിടെ നമ്മൾ കാണേണ്ടത്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live