താനൂർ ഒട്ടുമ്പുറം തൂവൽ തീരം തോണി മറിഞ്ഞു അപകടം. അപകടത്തില്‍ കാണാതായ മത്സ്യ തോഴിലാളി മരണപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. താനൂർ കോട്ടിലകത് റഷീദിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ എന്ന ആളാണ് മരണപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങിയിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും. വള്ളം മറിഞ്ഞ ഭാഗത്ത് തെരച്ചില്‍ നടത്തി. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിച്ചിരുന്നു.
മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപത്താണ് ഇപ്പോൾ മത്സ്യബന്ധന വള്ളം മറിഞ്ഞത്. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. വള്ളം മറിഞ്ഞു ഒന്നര മണിക്കൂറിനു ശേഷമാണ് റിസ്വാനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അപകടത്തി പെട്ടയാളെ കണ്ടെത്തി
താനൂർ മത്സ്യ ബന്ധനത്തിന് പോയി തിരിച്ചു വരുന്നതോണി ശക്തമായ കടൽ തിരയിലകപ്പെട്ട് മറിയുകയും രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും ഒരാളെ കാണാതായി,
രാവിലെ 9.30ന് കാണാതായതാനൂർ സ്വദേശി റിസ്വാൻറ ശരീരം 10-30 തോട് കൂടി താനൂർ തൂവൽ തീരത്ത് നിന്ന് കണ്ടെടുത്തു
സംഭവമറിഞ്ഞ ഉടൻ ട്രോമാകെയർ ജില്ലാ കമ്മറ്റി അംഗം ഗഫൂർ തമന്നയുടെ നേതൃത്വത്തിൽ, സിക്രട്ടറി ജലാൽ ബാവുജി, വൈസ് പ്രസിഡൻ്റ് ഫവാസ് കൊടക്കാട് ck കോയ ആശിഖ് തമന്ന, മുജീബ് ചാലിയൻ, അൻസാർ അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ ട്രോമാകെയർ വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് റിസ്വാ നെ കണ്ടെത്തിയത്
ഉടൻ താനൂർ ഹോസ്പിറ്റലിലെത്തിച്ച് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി മരണം സ്ത്ഥീകരിച്ചു
പോലീസ് തുടർ നടപടി തുടങ്ങിയിട്ടുണ്ട്
ട്രോമാകെയർ സിക്രട്ടറി ജലാൽ ബാവുജി റഹ്മാൻ ഫഖീർ പള്ളി എന്നിവരാണ് ഏറെ നേരത്തെ തിരച്ചിലിനിടയിൽ ശരീരം മുങ്ങിയെടുത്തത്
ജലാൽ നേരത്തെയും ജലാശയ അപകട രക്ഷാ പ്രവർവത്തനത്തിന് നേതൃത്വം നൽകി കഴിവ് തെളിയിച്ചിട്ടുണ്ട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ