മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്നലെ 08/12/23 ന്
13 വേദികളിലൂടെ സമാപിച്ചപ്പോൾ
തുടക്കം മുതൽ സർവ്വ മേഖലയിലും
ആത്മാർത്ഥമായി സേവനത്തിൽ ഏർപ്പെട്ട മലപ്പുറത്തിന്റെ നീല പട്ടാളമായ മലപ്പുറം ജില്ലാ ട്രോമാകെയർ വളണ്ടിയർമാർ പൊതുജന ങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംഘാടകരുടെയും പ്രശംസകൾ പിടിച്ചു പറ്റി.
പോലീസിനോടപ്പം ചേർന്ന് ഗതാഗതം നിയന്ത്രിക്കുവാനും ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ച കലാ പ്രതിഭകൾക്ക് ഫസ്റ്റ് ഐഡ് നൽകുവാനും അവരെ മെഡിക്കൽ ക്യാമ്പിൽ എത്തിക്കുവാനും രാപകൽ വ്യത്യാസമില്ലാതെ സജ്ജരായിരുന്നു ട്രോമാ കെയർ പ്രവർത്തകർ.
മലപ്പുറം ജില്ലാ ട്രോമാ കെയർ കോട്ടക്കൽ സ്റ്റേഷൻ യൂണിറ്റ്ലീ ഡർ അഫ്സറലി, തിരൂരങ്ങാടി സ്റ്റേഷൻ യൂണിറ്റ് ലീഡർ റാഫി കുന്നുംപുറം, പരപ്പനങ്ങാടി യൂണിറ്റ് ലീഡർ മുനീർ പരപ്പനങ്ങാടിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കലോത്സവത്തിന്റെ അവസാനനിമിഷം മുഴുവൻ സ്റ്റേജുകളിലും പ്രോഗ്രാം ഒന്നും തന്നെ ബാക്കിയില്ല എന്ന് ഉറപ്പാക്കി പരിപാടിയുടെ അവസാനത്തിൽ ട്രോഫി കമ്മറ്റിയുടെ സ്നേഹോപഹാരമായ മെമന്റോ സ്റ്റേജിലെ വിശിഷ്ടാതിഥികളിൽ നിന്ന് കൈപറ്റിയാണ് പ്രവർത്തകർ സേവനങ്ങൾ അവസാനിപ്പിച്ച് പിരിഞ്ഞുപോയത്.
വർഷങ്ങളായി മലപ്പുറം ജില്ലയിൽ നടക്കുന്ന ഉപജില്ലാ കലോത്സവങ്ങളിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് മേഖലയിലും നാട്ടിൽ പെട്ടെന്നുണ്ടാവുന്ന ദുരന്ത സ്ഥലങ്ങളിലും സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം നിന്ന് സാമ്പത്തിക ലാഭം മോഹിക്കാതെ പ്രധീക്ഷിക്കാതെ നാടിന്റെയും നാട്ടുകാരുടെയും രക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന സങ്കടനയാണ് മലപ്പുറം ജില്ലാ ട്രോമാ കെയർ.
ജില്ലാ കലോത്സവത്തിന് തിരശ്ശീല വീണു.മങ്കട ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ....
മലപ്പുറം റവന്യൂ ജില്ലാ കലോൽസവത്തിൽ 1268 പോയിൻ്റുമായി മങ്കട ഉപജില്ല ചാമ്പ്യൻമാരായി .1187 പോയിൻ്റുമായി കൊണ്ടോട്ടി രണ്ടാം സ്ഥാനത്തും 1174 പോയിൻ്റുമായി വേങ്ങര ഉപജില്ല മൂന്നാം സ്ഥാനത്താനവും കരസ്ഥമാക്കി
*∙ യുപി ജനറൽ :* 1.മങ്കട (181), 2.കിഴിശ്ശേരി(168), 3.പെരിന്തൽമണ്ണ, വേങ്ങര (164).
∙ ഹൈസ്കൂൾ ജനറൽ: 1.കൊണ്ടോട്ടി (357), 2.വേങ്ങര (356), 3.മങ്കട (341)
∙ എച്ച്എസ്എസ് ജനറൽ: 1. മങ്കട (407), 2.മലപ്പുറം (362), പെരിന്തൽമണ്ണ (348)
*∙ യുപി അറബിക്:* 1.അരീക്കോട്, താനൂർ,മഞ്ചേരി,കിഴിശ്ശേരി,പെരിന്തൽമണ്ണ,മേലാറ്റൂർ, തിരൂർ (65), 2.കൊണ്ടോട്ടി, വണ്ടൂർ,എടപ്പാൾ,വേങ്ങര,മലപ്പുറം (63), 3. മങ്കട, പൊന്നാനി (61)
∙ എച്ച്എസ് അറബിക്: 1.മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, താനൂർ, കിഴിശ്ശേരി (95), 2. മങ്കട, കുറ്റിപ്പുറം, വേങ്ങര (93), 3. എടപ്പാൾ, മേലാറ്റൂർ, തിരൂർ, പരപ്പനങ്ങാടി, മഞ്ചേരി, നിലമ്പൂർ (91)
∙ യുപി സംസ്കൃതം: 1. മങ്കട (93), 2. മേലാറ്റൂർ, കുറ്റിപ്പുറം, കൊണ്ടോട്ടി (88), 3. വേങ്ങര, മഞ്ചേരി (86)
∙ എച്ച്എസ് സംസ്കൃതം: 1. കുറ്റിപ്പുറം, മങ്കട (93), 2.വണ്ടൂർ (89), 3.പരപ്പനങ്ങാടി (87)
*സ്കൂളുകൾ*
∙ യുപി ജനറൽ: 1. തൃപ്പനച്ചി എയുപിഎസ് (45), 2. അരീക്കോട് ജിഎംയുപിഎസ് (40), 3.കിഴിശ്ശേരി ഗണപത് എയുപിഎസ് (36)
∙ എച്ച്എസ് ജനറൽ: 1.പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് (142), 2.മേലാറ്റൂർ ആർഎംഎച്ച്എസ്എസ് (103), 3. കാവനൂർ ജിഎച്ച്എസ്എസ് (102).
∙ എച്ച്എസ്എസ് ജനറൽ: 1.പുലാമന്തോൾ ജിഎച്ച്എസ്എസ് (126), 2.പാലേമാട് എസ്വിഎച്ച്എസ്എസ് (121), 3. താനൂർ ഡിജിഎച്ച്എസ്എസ്, എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് (116)
∙ യുപി അറബിക്: 1. മുള്ള്യാകുർശി പിടിഎംയുപിഎസ്, കരുവാരകുണ്ട് ദാറുന്നജാത്ത് യുപിഎസ് (35),2. തൃപ്പനച്ചി എയുപിഎസ്
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ