വീണ്ടും VVC വലിയോറ നാലാം പ്രാവശ്യവും വേങ്ങര ഗ്രാമപഞ്ചായത്ത് വിജയികളായി

വലിയോറ vv.c ഗ്രൗണ്ടിൽ വെച്ച് നടന്ന വേങ്ങര ബ്ലോക്ക്തല കേരളോൽസവം 2023 ന്റെ ഭാഗമായ വോളി ബോൾ മൽസരത്തിൽ വേങ്ങര ഗ്രമപഞ്ചായത്ത് പറപ്പൂർ ഗ്രാമപഞ്ചായത്തിനെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി.
വേങ്ങര വലിയോറയിൽ അടുത്ത മാസം 17, 18, 19 ദിവസങ്ങളിൽ നടക്കുന്ന മലപ്പുറംജില്ലാ കേരളോൽസവം വോളി ബോൾ മൽസരത്തിലേക്ക്‌ യോഗ്യത നേടി.
ആറു പഞ്ചായത്തുകൾ മാറ്റുരച്ച ആവേശകരമായ മൽസരം വേങ്ങരബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു.
രാത്രി 7 മണിക്ക് ആരംഭിച്ച മൽസരങ്ങൾ രാത്രി 2മണിയോടെ അവവസാനിച്ചു 

മികച്ച കളി കാഴ്ചവെച്ച് കാണികളെ എല്ലാ ടീമുകളും ആവേശം കൊള്ളിച്ചു.
  Vvc കുട്ടികളോട് നേരിടാൻ തന്ത്രങ്ങൾ മാത്രം പോരാ കളി കൂടി വേണം എന്ന് നാലാം തവണയും പറപ്പൂരിനെ കാണിച്ചു കൊടുത്ത് vv.c യുടെ ചുണ കുട്ടികൾ വേങ്ങര ഗ്രാമപഞ്ചായത്തിന്ന് വേണ്ടി ജേതാക്കളായി.
 ഇന്നലെ നടന്ന ഫൈനൽ മൽസരത്തിൽ ( 25 - 15, )- ( 25 - 15 ) (25 - 19 ) എന്ന സ്കോർ നേടി കൊണ്ടാണ്‌വേങ്ങര പഞ്ചായത്ത് ചാമ്പ്യൻമരായത്