വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഒരാടംപാലത്തിൽ നിന്നും വായോദികനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാടംപാലത്തിനു താഴെ തടയിണയിൽ മൃതദേഹം കുടുങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പെരിന്തൽമണ്ണ പോലീസ്, ഫയർ &റെസ്ക്യൂ, പെരിന്തൽമണ്ണ എസ്.ഐ ഷിജോ തങ്കച്ചന്റെ നിർദ്ദേശപ്രകാരം മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി മൃതദേഹം തുടർ നടപടികൾക്കായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.