പോസ്റ്റുകള്‍

മാർച്ച്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സിനിമാ നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു

ഇമേജ്
കൊച്ചി.സിനിമാ നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ആ ചിരി മാഞ്ഞു; ⭕️മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ നേടുകയായിരുന്നു. സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം.പിയുമായി. 1986 മുതലാണ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് ഇന്ന

ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്

ഇമേജ്
കല്ലടമുട്ടി,കൈതക്കോര Anabas Testudineus/Climbing perch ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കുന്നതായി അനുഭവപ്പെടുമെങ്കിലും, അപകടമെന്നു തോന്നുന്ന അവസരത്തിൽ അതിവേഗം വെട്ടി മാറാൻ കഴിവുണ്ട്. ഭക്ഷണയോഗ്യമായ എന്തും ഭക്ഷിക്കുമെന്നതിനാൽ ശുദ്ധീകാരിയായി പ്രവർത്തിക്കുന്നു. തീർത്തും ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. അര മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്യും.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

ഇമേജ്

ഭക്ഷണം തേടിഎത്തിയ നായയുടെ തല വേസ്റ്റ് ബോക്സിൽ കുടുങ്ങി ട്രോമാ കെയർ പ്രവർത്തകർ രക്ഷകരായി

ഇമേജ്
വലിയോറ പരപ്പിൽ പാറയിലെ ഒരു വീട്ടിലെ വേസ്റ്റ് ബോക്സിൽ തലകുടുങ്ങിയ നായയെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ രക്ഷ പെടുത്തി.  രാത്രി ഭക്ഷണം തേടി വന്ന നായയുടെ തല വേസ്റ്റ് ബോക്സിൽ കുടുങ്ങിയ നിലയിൽ കണ്ട വീട്ടുകാർ ട്രോമാ കെയർ പ്രവർത്തകരെ വിവരം അറിയിക്കുകയായിടുന്നു ഉടൻ സ്ഥലത്തെത്തിയ വേങ്ങര യൂണിറ്റ് പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, ഷഫീഖലി EK, ഇബ്രാഹിം, അർഷദ് AT എന്നിവർ ചേർന്ന് നായയെ രക്ഷപ്പെടുത്തി

വട്ടപ്പാറ വളവിൽ ഉള്ളി ചാക്കുകൾ കയറ്റി വന്ന ലോറി താഴേക്ക് മറിഞ്ഞഅപകടം 3പേര് കുടുങ്ങികിടക്കുന്നു

ഇമേജ്
വട്ടപ്പാറ വളവിൽ ഉള്ളി ചാക്കുകൾ കയറ്റി വന്ന ലോറി താഴേക്ക് മറിഞ്ഞഅപകടം. ഇന്ന് രാവിലെ 6:15 തോടെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ മൂന്നുപേർ ലോറിക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം വളാഞ്ചേരി: ദേശീയപാത 66ൽ സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറ വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

വേങ്ങരയിൽ സുഭാഷിനെ വെട്ടിയത് മുൻ വൈരാഗ്യം മൂലമെന്ന് പ്രതി.

ഇമേജ്
വേങ്ങര: ഇന്നുച്ചയ്ക്ക് വേങ്ങരയിൽ നടു റോട്ടില്‍ ചേറൂർ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനായ കാളങ്ങാടൻ സുഭാഷ് (48)നെ വടിവാൾ കൊണ്ട്  വെട്ടിയത് മുൻ വൈരാഗ്യം മൂലമാണെന്ന് പ്രതി ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിപോലീസിനോട് പറഞ്ഞു. വേങ്ങര അങ്ങാടിയിൽ ബ്രദേഴ്‌സ് ഫാബ്രിക്‌സിനു മുന്നിൽ വച്ചായിരുന്നു ഉച്ചക്ക് ഒരു മണിക്ക് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ പ്രതി വെട്ടിയത്. ‌  കൈക്കും മുഖത്തിനും  പരിക്കേറ്റ സുഭാഷിനെ തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിൽസക്ക് ശേഷം സുഭാഷിനെ കോട്ടക്കലിലേക്ക് മാറ്റി. വെട്ടാൻ ഉപയോഗിച്ച കൊടുവാൾ സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ടെടുത്തു.  അവിടെ വച്ച് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. തന്നെ മുമ്പ് സുഭാഷ് തലയിൽ തല്ലി പരിക്കേൽപ്പിച്ചതിന്റെ പ്രതികാരമായാണ് വെട്ടിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

വേങ്ങരയിൽ പട്ടാപകൽ നടു റോട്ടിൽ യുവാവിനെ വെട്ടി പരികേൽപ്പിച്ചു

ഇമേജ്
വേങ്ങര: നടു റോട്ടിൽ ഗുണ്ടാ ആക്രമണം. വേങ്ങര ചേറൂർ സ്വദേശി സുഭാഷിനെയാണ് പട്ടാപകൽ നടുറോട്ടിൽ വെച്ച്  വെട്ടിപ്പരിക്കേല്പിച്ചത്. സാരമായ പരിക്കേറ്റ സുഭാഷിനെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക്  ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  വേങ്ങരയിലെ തന്നെ ഒരു കോട്ട ഓട്ടോ ഡ്രൈവറാണ് സുഭാഷിനെ വെട്ടിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. പ്രതി പോലീസ് പിടിയിലാണ്. സുഭാഷിനെ വെട്ടിയത് മുൻ വൈരാഗ്യം മൂലമെന്ന് പ്രതി  വേങ്ങര: ഇന്നുച്ചയ്ക്ക് വേങ്ങരയിൽ നടു റോട്ടില്‍ ചേറൂർ സ്വദേശിയും കെട്ടിട നിർമാണ കരാറുകാരനായ കാളങ്ങാടൻ സുഭാഷ് (48)നെ വടിവാൾ കൊണ്ട്  വെട്ടിയത് മുൻ വൈരാഗ്യം മൂലമാണെന്ന് പ്രതി ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിപോലീസിനോട് പറഞ്ഞു. വേങ്ങര അങ്ങാടിയിൽ ബ്രദേഴ്‌സ് ഫാബ്രിക്‌സിനു മുന്നിൽ വച്ചായിരുന്നു ഉച്ചക്ക് ഒരു മണിക്ക് മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ പ്രതി വെട്ടിയത്. ‌ കൈക്കും മുഖത്തിനും  പരിക്കേറ്റ സുഭാഷിനെ തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ പ്

today news

കൂടുതൽ‍ കാണിക്കുക