ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ 19, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോട്ടക്കല്‍ പുത്തൂരില്‍ നയന്ത്രണം നഷ്ടപെട്ട് ലോറി മറിഞ്ഞ് വന്‍ അപകടം.

കോട്ടക്കല്‍ പുത്തൂരില്‍ നയന്ത്രണം നഷ്ടപെട്ട് ലോറി മറിഞ്ഞ് വന്‍ അപകടം. കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തിൽ  ഇന്ന് വൈകീട്ട് 5 മണിയോടെയാണ്  അപകടം സംഭവിച്ചത്നി.യന്ത്രണം നഷ്ടപെട്ട ലോറി രണ്ട് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിക്കുകയും നിരവധി ഇവക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്തുമാണ് മറിഞ്ഞത്. വലിയ തോതിലുള്ള ആളപായം ഒന്നും നിലവില്‍  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട അവസ്ഥയിലാണുള്ളത്.നാട്ടുകാരും,സന്നത പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം. പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.അപകടം പതിവായ ഇവിടെ അപകടം ഒഴിവാക്കാനുള്ള സശോദപരിഹാരം കാണാമമെന്ന് ആവിശ്യപെട്ടു നാട്ടുകാർ   റോഡ് ഉപരോധിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, പോലീസ്, എം വി ഡി ഉദ്യോഗസ്ഥർ, പ്രദേശത്തെ ജന പ്രതിനിധികൾ തുടങ്ങിയവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യാമെന്ന ധാരണയിൽ ഉപരോധം അവസാനിപ്പിച്ചു.

വേങ്ങര സബ്ജില്ലാ കായികമേളയിൽ വിജയികളായ അടക്കാപുര AMUP സ്കൂളിലെ വിദ്യാർത്ഥികൾ

വേങ്ങര സബ്ജില്ലാ കായികമേളയിൽ വിജയികളായ അടക്കാപുര AMUP സ്കൂളിലെ വിദ്യാർത്ഥികൾക്ക്‌ അഭിനന്ദനങ്ങൾ 

കോട്ടക്കൽ സ്വദേശിയായ വിദ്യാർഥിനി ഡല്‍ഹി കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കോട്ടക്കൽ സ്വദേശിയായ വിദ്യാർഥിനി ഡല്‍ഹി കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ ന്യൂഡല്‍ഹി: കോട്ടക്കല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ഡല്‍ഹി സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിറാന്‍ഡ കോളജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി നന്ദനയാണ് മരിച്ചത്. മൃതദേഹം ജഹാംഗീര്‍ പുരിയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ നാളെ എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

തിരൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം;പരുക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്

 തിരൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം;പരുക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന് തിരൂർ താനാളൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്. തലക്കും, സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതെ സമയം ഇന്ന് ചേരുന്ന താനാളൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയോഗത്തിൽ പ്രതിപക്ഷം തെരുവ് നായ ശല്യം മുഖ്യ അജണ്ടയായി കൊണ്ടുവരും.  തലയിലെ മുടിയുടെ ഭാഗം കടിച്ച് എടുത്ത നായകൂട്ടം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ കടിച്ച് കീറിയിട്ടുണ്ട്.കൂടാതെ ശരീരത്തിൽ 40 ഓളം ആഴത്തിലുളള മുറിവുകളും ഉണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് മെഡിക്കൽ കേളേജിൽ അടിയന്തര ശസ്ത്രക്രിയ നടത്തുന്നത്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് പ്രാധാമിക ചികിത്സ നൽകി മെഡിക്കൽ കേളേജിലേക്ക് മാറ്റുകയായിരുന്നു. വിഷയം ഇന്ന് ചേരുന്ന താനാളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷദമായി ചർച്ച ചെയ്‌തേക്കും.പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം

ഇന്നത്തെ പത്ര വാർത്തകൾ

കൊച്ചി കാറിൽ കൂട്ട ബലാത്സംഗം നടത്തിയത് ബാറിൽ കുഴഞ്ഞുവീണ 19 കാരിയെ സഹായിക്കാൻ കൂടിയവർ; യുവതി ആശുപത്രിയിൽ.

കൊച്ചി കാറിൽ കൂട്ട ബലാത്സംഗം നടത്തിയത് ബാറിൽ കുഴഞ്ഞുവീണ 19 കാരിയെ സഹായിക്കാൻ കൂടിയവർ; യുവതി ആശുപത്രിയിൽ. ‌ കൊച്ചി: കൊച്ചിയിൽ കാറിനകത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന വാർത്തയുടെ ഞെട്ടലിലാണ് ഏവരും. പത്തൊൻപത് വയസുകാരിയായ മോഡലിനെയാണ് പ്രതികൾ വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ  ഒരു സ്ത്രീയടക്കം നാലുപേരാണ് പൊലീസിന്‍റെ പിടിയിലായത്. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറ‍ഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷമായിരുന്നു കൂട്ട ബലാത്സംഗമെന്നതടക്കമുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും  കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയും ഇവരും പരിചയക്കാരാണ്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. എന്നാൽ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്തുമണിയോട

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm