പോസ്റ്റുകള്‍

സെപ്റ്റംബർ 28, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അടക്കാപുര സ്വദേശി VP ഹംസക്കുട്ടികാക്ക മരണപെട്ടു

ഇമേജ്
അടക്കാപുര സ്വദേശിയും അടക്കാപുര ബസ്റ്റോപ്പിന്റെ പിറകിൽ താമസകാരനുമായ പരേതനായ മീമി കാക്കയുടെ മകൻ ഹംസക്കുട്ടി വി. പി  എന്നവർ   ഇന്ന് രാത്രി 9:20 ന്ന്  മരണപെട്ടു.മയ്യത്ത് നിസ്കാരം നാളെ രാവിലെ  10 മണിക്ക് ഇരിക്കുളം ജുമാ മസ്ജിദിൽ 

അടക്കാപുര സ്വദേശി vp ഹംസക്കുട്ടികാക്ക മരണപെട്ടു

ഇമേജ്
അടക്കാപുര സ്വദേശിയും അടക്കാപുര ബസ്റ്റോപ്പിന്റെ പിറകിൽ താമസകാരനുമായ പരേതനായ മീമി കാക്കയുടെ മകൻ ഹംസക്കുട്ടി വി. പി  എന്നവർ   ഇന്ന് രാത്രി 9:20 ന്ന്  മരണപെട്ടു.മയ്യത്ത് നിസ്കാരം നാളെ രാവിലെ  10 മണിക്ക് ഇരിക്കുളം ജുമാ മസ്ജിദിൽ 

മുന്നറിയിപ്പ്! വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച: അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശം.

ഇമേജ്
ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയെന്നും പ്രശ്നം പരിഹരിച്ചെന്നും റിപ്പോർട്ട്. വാട്സാപ്പിൽ നിർണായകമായ പ്രശ്നം കണ്ടെത്തിയ വിവരം കമ്പനി തന്നെയാണ് അറിയിച്ചത്. ആപ്പിന്റെ പുതിയ പതിപ്പിൽ ഇത് പരിഹരിച്ചിട്ടുണ്ടെന്നും പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഉടൻ തന്നെ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള വാട്സാപ് പേജിന്റെ സെപ്റ്റംബറിലെ അപ്‌ഡേറ്റിലാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്. V2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബിസിനസ്, v2.22.16.12-ന് മുൻപുള്ള ഐഒഎസ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ഐഒഎസ് ബിസിനസ് പതിപ്പുകൾ എന്നിവയ്ക്കാണ് പ്രശ്നം നേരിടുന്നത്. റിമോട്ട് കോഡ് എക്‌സിക്യൂഷൻ വഴി ഹാക്കർമാർക്ക് ആരുടെയെങ്കിലും കംപ്യൂട്ടിങ് ഉപകരണത്തിൽ ദൂരെ ഇരുന്ന് കമാൻഡുകൾ എക്‌സിക്യൂട്ട് ചെയ്യാനും ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഉപയോക്താവിന്റെ എല്ലാ സ്വകാര്യ ഡേറ്റയും ആക്‌സസ് ചെയ്യാനും ഇതു വഴി സാധിക്കും. ഏറ്റവും പുത

തിരുരങ്ങാടി ചെറുമുക്കിൽ നിന്നും മുള്ളൻപന്നിയെ പിടികൂടി

ഇമേജ്
തിരൂരങ്ങാടി ചെറുമുക്ക് പ്രവാസി നഗറിൽ നിന്നും മുള്ളൻപന്നിയെ പിടികൂടി. ഇന്നലെ പുലർച്ചെ അരിക്കാട്ട് രായിൻകുട്ടിയുടെ പുരയിടത്തിൽ നിന്നുമാണ് അക്രമണ സ്വഭാവമുള്ള മുള്ളൻപന്നിയെ പിടികൂടിയത്. പര പ്പനങ്ങാടി പൊലീസ് സ്റ്റേഷൻ യൂണി റ്റ് ട്രോമാ കെയർ വളണ്ടിയർമാരായ സ്റ്റാർ മുനീർ, ജംഷി പരപ്പനങ്ങാടി, റഫിഖ്പരപ്പനങ്ങാടി, ഫോറസ്റ്റ് റസ്ക്യുവർ  നൗഫൽ വള്ളിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുള്ളൻപന്നിയെ പിടികൂടിയത്.കാർഷിക വിളകൾ മുള്ളൻപന്നി നശിപ്പിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടിയത്. മുള്ളൻ പന്നി യെ നിലമ്പൂർ ഫോറസ്റ്റിന് കൈമാറി.