പോസ്റ്റുകള്‍

സെപ്റ്റംബർ 19, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദേശീയ പാതയിൽ കൂരിയാടിനടുത്ത് ബസ് തട്ടി കാൽനടയാത്രക്കാരന് പരിക്ക്

ഇമേജ്
മലപ്പുറം ദേശീയപാത 66 കുളപ്പുറത്തിനും കൂരിയാടിനും ഇടയിൽ ബസ് തട്ടി കാൽനടയാത്രക്കാരന് പരിക്ക് . ഇന്ന് വൈകുന്നേരം 7മണിയോടെയാണ്  അപകടം സംഭവിച്ചത്. വേങ്ങര, മിനി കാപ്പ് സ്വദേശി നൗഷാദ് എന്ന വ്യക്തിക്കാണ് അപകടത്തിൽ പരിക്കേറ്റത് ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിക്കുകയും തുടർ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു

ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയൂർ സ്വദേശികൾ താനൂരിൽ പിടിയിൽ

ഇമേജ്
ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയൂർ സ്വദേശികൾ താനൂരിൽ പിടിയിൽ മലപ്പുറം താനൂരിൽ 1KG  ൽ അധികം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ.വെന്നിയൂർ  സ്വദേശികളായ ഷംസിയാദ്, മുർഷിദ് .വി , അബ്ദുള്ള മുനീർ, എന്നിവരെയാണ് പിടിയിലായത്. താനൂർ ബസ്റ്റാൻഡ് പരിസരത്ത് നിന്നാണ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം പ്രതികളെ പിടികൂടിയത്.പ്രതികൾ മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപകമായി കച്ചവടം നടത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ഉണ്ടായിരുന്നു.ഇതിനിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു ലഹരിയില്‍മുങ്ങി കേരളം, എംഡിഎംഎയുടെ പ്രധാന വിപണിയായി കേരളം                  *കോഴിക്കോട് :* സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ സംസ്ഥാനത്ത് എത്തിയതായി എക്സൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.  ഇത്തരം കേസുകളും അടുത്തിടെ വർധിച്ചിട്ടുണ്

മുതിർന്നപൗരന്മാരുടെ ക്ഷേമം; വേങ്ങരയ്ക്ക് പ്രശംസ.

ഇമേജ്
വേങ്ങര: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി വിവിധപദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കിയതിന് വേങ്ങര ഗ്രാമപ്പഞ്ചായത്തിന് ദേശീയ വയോജന സെമിനാറിന്റെ പ്രശംസ. കഴിഞ്ഞദിവസം തൃശ്ശൂർ കിലയിൽനടന്ന സെമിനാറിലാണ് വേങ്ങരയുടെ പ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നായി എഴുപത്തഞ്ചിലധികം പ്രതിനിധികളാണ് സെമിനാറിൽപങ്കെടുത്തത്.  വേങ്ങര ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികൾ മറ്റുള്ളവയിൽനിന്ന്‌ മികച്ചു നിൽക്കുന്നതായി ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ പറഞ്ഞു. ഇതിൽ വയോജനങ്ങൾക്ക് രണ്ടുരൂപയ്ക്ക് ചായനൽകുന്ന പദ്ധതിയും വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ അരോഗ്യത്തിന് ‘സായംപ്രഭ’യിലൂടെ നടപ്പാക്കിയ പദ്ധതികളുംമറ്റുമാണ്‌ ശ്രദ്ധേമായത്.

400 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവിക്കുന്ന കടൽ ജീവികൾ

ഇമേജ്
400 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവിക്കുന്ന ജീവികൾ ! . അഗ്നിപർവ്വത ഒച്ചുകൾ.🐌 . 📍സമുദ്രത്തിലെ ചൂടുള്ള അഗ്നിപർവത ഉറവകളിലാണ് ഇവയെ കാണപ്പെടുന്നത്.😲 . 📍മൂന്ന് പാളികളാണ് ഇവയുടെ ഷെല്ലുകൾക്ക്. പുറം പാളിയിൽ ഇരുമ്പ് സൾഫൈഡുകൾ അടങ്ങിയിരിക്കുന്നു. മധ്യ പാളി സാധാരണ ഒച്ചുകളുടെ കവചം പോലെ. ഏറ്റവും അകത്തെ പാളി അരഗോണൈറ്റ് കൊണ്ടുമാണ് രൂപപ്പെട്ടിരിക്കുന്നത്.😲 . 📍ഇതിന്റെ ശാസ്ത്രീയ നാമം Chrysomallon squamiferum എന്നാണ്. ഇതിനെ അഗ്നിപർവ്വത ഒച്ചുകൾ എന്നും വിളിക്കും. കഠിനമായ ചൂടിൽ ജീവൻ നിലനിർത്താൻ ഇരുമ്പ് ഷെല്ലുകൾ ഇവയിൽ രൂപപ്പെട്ടിരിക്കുന്നു !😲 . 💥2001-ലാണ്‌ ഇവയെ ആദ്യമായി കണ്ടെത്തിയത്. ഇതുവരെ ഇന്ത്യൻമഹാ മുദ്രത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ.😲 . 💥അഗ്നിപർവത ഉറവകൾക്ക് 400 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉണ്ടാവും എന്നതിനാൽ, , ഈ ഒച്ചുകൾ പരിസ്ഥിതിയിൽ നിന്ന് ഇരുമ്പ് സൾഫൈഡ് വലിച്ചെടുത്ത് അതിന്റെ മൃദുവായ ഉള്ളുകളെ സംരക്ഷിക്കാൻ ഒരു കവചം വികസിപ്പിച്ചിരിക്കുന്നു. കൂടാതെ, മറ്റു ജീവികളുടെ ദഹനേന്ദ്രിയങ്ങൾക്കു പകരം, തീർത്തും വ്യത്യസ്തമായ ഗ്രന്ഥിയിൽ പ്രോസസ്സ് ചെയ്യുന്ന ബാക്ടീരിയകളിൽ നിന്നാണ് ഈ ജീവികളിൽ ദഹനം നടക്

വിൽപ്പനക്കായി സൂക്ഷിച്ച എം ഡി എം എ യുമായി വേങ്ങര വലിയോറ സ്വദേശി പിടിയിൽ

ഇമേജ്
 വില്‍പ്പന നടത്താനായി സൂക്ഷിച്ച  സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട MDMA യുമായി വേങ്ങര വലിയോറ സ്വദേശി അറസ്റ്റിൽ.  ഐകതൊടിക  മുഹമ്മദ് റസാഖിനെയാണ് 3 ഗ്രാം MDMA യുമായി മലപ്പുറം എസ്.ഐ നിധിൻ എ യുടെ നേതൃത്വത്തിൽ  മലപ്പുറം DAN SAF ടീം അംഗങ്ങളായ എസ് ഐ ഗിരീഷ്, പോലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം എന്നിവർ പിടികൂടിയത്. ഇയാൾ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അതിമാരകമായ മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിനു  കിട്ടിയതിന്റെ അടിസ്ഥാനത്തിൽ   ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടിയത്. Read more :  ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയൂർ സ്വദേശികൾ താനൂരിൽ പിടിയിൽ ലഹരിയില്‍മുങ്ങി കേരളം, എംഡിഎംഎയുടെ പ്രധാന വിപണിയായി കേരളം                  *കോഴിക്കോട് :* സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ സംസ്ഥാനത്ത് എത്തിയതായി എക്സൈസ് വകുപ്പിന്റ

അംഗൻവാടിയിലേക്ക് ഫ്രിഡ്ജ് നൽകി

ഇമേജ്
 വേങ്ങര : വലിയോറ പാണ്ടികശാല  അംഗൻവാടി യിലേക്ക് പാണ്ടികശാല സൺറൈസ് ക്ലബ്ബും കുഞ്ഞന്റെ പീടിക വാട്സ്ആപ്പ് കൂട്ടായ്മയും ചേർന്നുഫ്രിഡ്ജ് നൽകി. വാർഡ് മെമ്പർ  യൂസുഫലി വലിയോറ യും ക്ലബ്ബ് ഭാരവാഹികളും വാട്സാപ്പ് കൂട്ടായ്മ ഭാരവാഹികളും ചേർന്ന് അംഗൻവാടി ടീച്ചർ എം . സിന്ധുവിനു കൈമാറി. ക്ലബ്ബ് പ്രസിഡണ്ട് ടി മുഹമ്മദ് റഫീഖ് . പി ഷിബു, ടി. ആസിഫ്,പി.സബിനേഷ്, കെ. സുബ്രഹ്മണ്യൻ, പി. മൊയ്‌ദീൻ ബാവ, ഫൈസൽ. മടപ്പള്ളി, എം.ഷിഹാബുദീൻ, റാഷിദ്‌, പി. കെ. ബാവ മോൻ,കെ.അഖിൽ, പി. ശോഭരാജ്,പി. കെ. അഫ്റാസ്, പി. രതീഷ്, അങ്കൻ വാടി ഹെൽപ്പർ ശ്യാമള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

അടുത്ത സർക്കീറ്റിന് ഒരുങ്ങിക്കോളീ....ഇത്തവണ താമരശ്ശേരിയിലേക്കാണ് സർക്കീറ്റ്....

ഇമേജ്
അടുത്ത സർക്കീറ്റിന് ഒരുങ്ങിക്കോളീ.... ഇത്തവണ താമരശ്ശേരിയിലേക്കാണ് സർക്കീറ്റ്.... ഉറുമി വെള്ളച്ചാട്ടം: പൂവാറൻതോടിന്റെ താഴ്‌വരയിലെ  കോടയിറങ്ങുന്ന മലനിരകൾക്കും ഉരുളൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന കാട്ടുചോലകൾക്കും ഇടയിലൂടെ നുരഞ്ഞു പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാരെ അനുഭൂതിയുടെ പാരമ്യത്തിൽ എത്തിക്കുന്നു. വാവുൽ മല: കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ വാവുൽ മല. കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളിലെ വെള്ളരിമലയിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. സാഹസികത നിറഞ്ഞ ട്രക്കിങ് അനുഭവങ്ങൾ സമ്മാനിക്കുന്ന ഇവിടം കുത്തനെയുള്ള പാറക്കെട്ടുകളും മലഞ്ചെരിവുകളും നിറഞ്ഞ ഭൂപ്രദേശമാണ്. മുത്തപ്പൻ പുഴ: ഇരവഞ്ഞിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ മലയോര ഗ്രാമത്തിലാണ് മുത്തപ്പൻ പുഴ. ചുറ്റിലും വള്ളിപ്പടർപ്പ് നിറഞ്ഞ മരങ്ങളും തണുത്ത കാറ്റും ഇവിടത്തെ കാഴ്ചയുടെ അനുഭൂതി കൂട്ടുന്നു... മരത്തടി കൊണ്ട് നിർമ്മിച്ച പാലം ഇവിടത്തെ സവിശേഷതയാണ്. പാറക്കൂട്ടങ്ങൾക്ക് നടുവിലേക്ക് ഒഴുകിയെത്തുന്ന തെളിഞ്ഞ വെള്ളം യാത്രക്കാരന്റെ മനസ്സ് നിറയ്ക്കും. വനപർവ്വം: കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ജൈവ വൈവിധ്യ

today news

കൂടുതൽ‍ കാണിക്കുക