AKFA വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. വേങ്ങര: എസ്.എസ്എൽസി, പ്ലസ്2, മെഡിക്കൽ-എൻജിനീയറിങ് തുടങ്ങിയ ഉന്നത പരീക്ഷകളിൽ വിജയം നേടിയ കുടുംബത്തിലെ പ്രതിഭകൾ എന്നവരെ അഞ്ചുകണ്ടൻ ഫാമിലി അസോസിയേഷൻ (അക്ഫ) അവാർഡുകൾ നൽകി ആദരിച്ചു. വേങ്ങര എ കെ മാൻഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അക്ഫ വർക്കിങ്ങ് പ്രസിഡന്റ് എ. കെ കുഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. കെ കുഞ്ഞാലൻ കുട്ടി അവാർഡ് ദാനം ഉത്ഘാടനം ചെയ്തു. എ കെ എ നസീർ , എ.കെ സലിം, അയൂബ് മാസ്റ്റർ പൂച്ചാലമാട്, എ. കെ. പി നാസർ, എ. കെ കുഞ്ഞാണി, എ കെ ഷംസുധീൻ , എ.കെ.സി യാസർ, എകെ കുഞ്ഞീൻ എന്നിവർ സംസാരിച്ചു .
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*