MDTWF കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായി മരണപ്പെട്ട അച്ചനമ്പലം യൂണിറ്റിലെ അവറാൻ കുട്ടി എന്നവരുടെ കുടുംബത്തിനുള്ള ധനസഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് ബഹു:വേങ്ങര മണ്ഡലം MLA ശ്രീ .പി.കെ കുഞ്ഞാലികുട്ടി' കൈമാറി . KVVES സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കുഞ്ഞാവു ഹാജി, ജില്ലാ ട്രഷറർ . നൗഷാദ് കളപ്പാടൻ, വൈസ് പ്രസിഡൻ്റ്.പി.പി ബഷീർ, സെക്രട്ടറിമാരായ.ബഷീർ കണിയാടത്ത്, നാസർ ടെക്നോ മണ്ഡലം നേതാക്കളായ കെ.കെ.എച്ച് തങ്ങൾ, എം.കെ സൈനുദ്ദീൻ ഹാജി, അബ്ദുൽ മജീദ്, മമ്മത് ബാവ ,സി.എം കൃഷ്ണകുമാർ ,റഷീദലി കുന്നുംപുറം തുടങ്ങിയവർ സംബന്ധിച്ചു.