പോസ്റ്റുകള്‍

ഓഗസ്റ്റ് 17, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഈ വർഷവും കർഷക ദിനാചരണം സമുചിതമായി ആഘോഷിച്ചു .

ഇമേജ്
വേങ്ങര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഈ വർഷവും കർഷക ദിനാചരണം സമുചിതമായി ആഘോഷിച്ചു . കർഷകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം കാർഷികവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രാധാന്യം. 2022 ആഗസ്റ്റ് 17 (1198 ചിങ്ങം 1) ബുധനാഴ്ച രാവിലെ 11.30 നു വേങ്ങര വ്യാപാരഭവൻ ഹാളിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ ന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന  പരിപാടിയിൽ വേങ്ങര നിയോജ ക മണ്ഡലം MLA  പി.കെ. കുഞ്ഞാലിക്കുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു കർഷകരെ ആദരിച്ചു. പ്രസ്തുത പരിപാടിയിൽ ജില്ലാ പ ഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭരണ സമതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ ബാങ്ക് പ്രതിനിധികൾ, കർഷക പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.  രാവിലെ 9.30ന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി നടപ്പിലാ ക്കുന്ന കൃഷി ദർശൻ പരിപാടിയുടെ വിളംബര ജാഥ വേങ്ങര ടൗണിൽ നിന്ന് തുടങ്ങി സമ്മേളന നഗരിയിൽ എത്തിച്ചേർന്നു  തുടർന്ന് കാലാവസ്ഥാ നുസൃത കൃഷി രീതികൾ എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി അസി സ്റ്റർ ഡയറക്ടർ ശ്രീ. പ്രകാശ് പുത്തൻ

ഇന്നത്തെ പ്രധാനവാർത്തകൾ

ഇമേജ്
2022 | ഓഗസ്റ്റ് 17 | ബുധൻ | 1198 |  ചിങ്ങം 1 |  അശ്വതി  ◼️തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേമപദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്സ് ഉപകരണങ്ങള്‍ നല്‍കാമോയെന്നു കോടതി ചോദിച്ചു. എന്താണ് സൗജന്യമെന്ന് നിര്‍വചിക്കണം. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നു പരിശോധിക്കണം.  വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്ന് ചീഫ് ജസ്റ്റിസ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ നിരോധിക്കണമെന്ന്  കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. ◼️പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സിപിഎമ്മില്‍ ഷാജഹാനുണ്ടായ വളര്‍ച്ചയിലെ അതൃപ്തിയാണെന്നു പോലീസ്. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാല്‍ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ◼️സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി പ

വേങ്ങര- ചേറൂർ PPTMYHSS ൽ കർഷക ദിനത്തോടനുബന്ധിച്ച് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃകാകർഷകനെ ആദരിച്ചു

ഇമേജ്
മാതൃകാകർഷകനെ ആദരിച്ചു   വേങ്ങര- ചേറൂർ PPTMYHSS ൽ കർഷക ദിനത്തോടനുബന്ധിച്ച് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാതൃകാകർഷകനെ ആദരിച്ചു.കർഷക ദിനാഘോഷത്തിൻ്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്ത് നിർവഹിച്ചു. മാതൃകാ കർഷകനായ ശ്രീ. കരീം ചെറു കോട്ടയിലിന് പ്രഥമാധ്യാപകൻ ശ്രീ.അബ്ദുൽ മജീദ് പറങ്ങോടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപ പ്രഥമാധ്യാപകൻ ശ്രീ.കെ.ഇ.സലീം കർഷകന് ഉപഹാരവും നൽകി. സാഹിത്യ വേദി കൺവീനർ ശ്രീ.അബ്ദുൽ ഹക്കീം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സലീം പുള്ളാട്ട്, കെ.കെ.സെയ്ഫുള്ള (സബ്ജക്ട് കൺവീനർ) ,രമേശൻ .കെ, ശ്രീകുമാർ ,സുരേഷ്  എന്നിവർ ആശംസകൾ നേർന്നു.ശ്രീമതി. സുഹ്റ കൂട്ടായി പരിപാടിയ്ക്ക് നന്ദിയും പറഞ്ഞു

ചിങ്ങം 1 -കർഷക ദിനത്തിൽ പരപ്പിൽ പാറയുവജന സംഘം പുതിയ കൃഷിയിടങ്ങൾ ഒരുക്കി

ഇമേജ്
പരപ്പിൽ പാറയുവജന സംഘം പുതിയ കൃഷിയിടങ്ങൾ ഒരുക്കി  കാർഷിക മേഖലക്ക് പ്രോത്സാഹനവും, പ്രചോദനവും നൽകി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷകരാക്കുന്നതിന്റെ ഭാഗമായി  പരപ്പിൽ പാറയുവജന സംഘം (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ എന്റെ കൃഷി എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വലിയോറ -പരപ്പിൽപാറ പ്രദേശത്ത് തരിശായി കിടന്നിരുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി മാറ്റിയ സ്ഥലത്ത്  വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി കെ.പി ഹസീന ഫസൽ വിത്ത് നട്ടു പദ്ധതിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ വേങ്ങര കൃഷി ഓഫീസർ ശ്രീ. ജയ്സൽ ബാബു, വാർഡ് മെമ്പർ കുറുക്കൻ,  മുഹമ്മദ്, വിക്രമൻ പിള്ള, കർഷകർ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് പുതിയ കൃഷിയിടങ്ങളിലേക്കുള്ള പച്ചക്കറിവിത്ത് വിതരണം ചെയ്യുകയും, മറ്റു രണ്ട് സ്ഥലങ്ങളിൽ വിത്ത് നാട്ടുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് കൂടുതൽ  കൃഷിയിടങ്ങൾ സൃഷ്ടിക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് . ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ,സെക്രട്ടറി അസീസ് കൈപ്രൻ മെമ്പർമാരായ ജഹീർ ഇ കെ

തിരൂരിൽ പുലിയിറങ്ങിയതായി അഭ്യൂഹം.തിരൂർ പുറത്തൂർ പടിഞ്ഞാറക്കരയിൽ പോത്തിന്റെ വാൽ പുലി കടിച്ചു മുറിച്ചതായും കാൽപാദങ്ങൾ കണ്ടതായും വീട്ടുകാർ.

ഇമേജ്
തിരൂർ: പുറത്തൂർ പടിഞ്ഞാറക്കരയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. വീട്ടു പരിസരത്ത് കെട്ടിയ പോത്തിന്റെ വാൽ പുലി  കടിച്ചു മുറിച്ചതായും കാൽപാദങ്ങൾ കണ്ടതായും വീട്ടുകാർ. നാട്ടുകാർ തിരൂർ പോലീസിലും വനവകുപ്പിലും പരാതി നൽകി. സ്ഥലത്തെത്തി പരിശോധന നടത്തി.  ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പടിഞ്ഞാറേക്കര ഉല്ലാസ് നഗർ കൊല്ലൊരിക്കൽ മുഹമ്മദ് റാഫിയുടെ വീട്ടിലെ പോത്തിനെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. മുഹമ്മദ് റാഫിയുടെ മകൻ മുബഷിറാണ് പുലിയെ കണ്ടതെന്ന് പറയുന്നത്. രാവിലെ ആറുമണിയോടെ പോത്തിനെ അടുത്തുള്ള പറമ്പിലേക്ക് മാറ്റി കെട്ടുന്നതിന്‌ പോകുന്നതിനിടെയാണ് വീടിനു സമീപത്തെ കാട്ടിലെ മരത്തടിയിൽ പുലിയെന്നു തോന്നിക്കുന്ന ജീവി കിടക്കുന്നതായി ശ്രദ്ധയിൽപെടുകയായിരുന്നു തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി വന്നപ്പോഴേക്കും അജ്ഞാത ജീവി രക്ഷപ്പെടുകയായിരുന്നു ഇതിനിടയിലാണ് പോത്തിന്റെ  വാൽ മുക്കാൽ ഭാഗത്തോളം കടിച്ചു മുറിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കാണാനായില്ല. നാട്ടുകാർ തിരൂർ പോലീസിലും വനവകുപ്പിലും പരാതി നൽകുകയായിരുന്നു.

ചിങ്ങം ഒന്ന് കർഷക ദിനം

ഇമേജ്
ഇന്ന് ചിങ്ങം ഒന്ന്. കേരളത്തിനിത് കർഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.  നമ്മുടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കർഷക ദിനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നമ്മൾ തയ്യാറാകേണ്ട സന്ദർഭം കൂടിയാണിത്.  അതോടൊപ്പം ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ ഏവരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യം സംരക്ഷിക്കാനും കർഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. ഏവർക്കും ആശംസകൾ. (പിണറായി വിജയൻ)