ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 16, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാളികടവ് സ്വദേശി എട്ടുവീട്ടിൽ മൊയ്തുട്ടി കാക എന്നവർ മരണപെട്ടു.

മരണ വാർത്ത വലിയോറ കാളികടവ് സ്വദേശി എട്ടുവീട്ടിൽ മൊയ്തുട്ടികാക എന്നവർ മരണപെട്ടു. മയ്യിത്ത് നിസ്കാരം നാളെ  രാവിലെ 8.30 ന് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ  അൻവർ, മുസ്തഫ എന്നിവർ മക്കളാണ്

പരപ്പിൽ പാറയുവജന സംഘം (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ "എന്റെ കൃഷി" എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു

PYS Parappilpara പ്രിയരെ ------ കാർഷിക മേഖലക്ക് പ്രോത്സാഹനവും, പ്രചോദനവും നൽകി പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷകരാക്കുന്നതിന്റെ ഭാഗമായി  * പരപ്പിൽ പാറയുവജന സംഘം * (PYS) ചിങ്ങം 1 -കർഷക ദിനത്തിൽ * എന്റെ കൃഷി * എന്ന പേരിൽ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി പുതിയ കൃഷിയിടങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഈ പദ്ധതിയുടെ ഉൽഘാടനം * 17-8-22 ബുധൻ രാവിലെ 8 -ന് * വലിയോറ-ചെള്ളിത്തൊടുവിൽ വെച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് * ശ്രീമതി കെ.പി ഹസീന ഫസൽ * വിത്ത് നട്ടു  നിർവ്വഹിക്കുകയും പരിപാടിയിൽ വേങ്ങര കൃഷി ഓഫീസർ ശ്രീ. ജയ്സൽ ബാബു, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് രക്ഷാധികാരികൾ, പൊതുപ്രവർത്തകർ, കർഷകർ സംബന്ധിക്കും. ഈ പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് കൂടുതൽ കൂടുതൽ കൃഷിയിടങ്ങൾ സൃഷ്ടിക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് എല്ലാവരെയും രാവിലെ 8 മണിക്ക് പദ്ധതി ഉൽഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂരിയാട് നിവാസികൾ വേങ്ങര MLA PK കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി

കൂരിയാട് നിവാസികൾ വേങ്ങര MLA PK കുഞ്ഞാലികുട്ടിക്ക് നിവേദനം നൽകി വേങ്ങര തൊടിൽ കാലങ്ങളായി  അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനും കടലുണ്ടി പുഴയിൽ വേങ്ങര തൊട്  ചേരുന്ന ഭാഗം വീതി കുറഞ്ഞത് കാരണം സമീപത്തെ താഴ്ന്ന പ്രദേശങ്ങളിൽ രണ്ട് മഴ പെയ്താൽ വേഗത്തിൽ വെള്ളത്തിലാകുന്ന വിഷയവും കാണിച്ച് സ്ഥലം MLA PK കുഞ്ഞാലികുട്ടിക്ക് കൂരിയാട് നിവാസികൾ നിവേദനം നൽകി.പ്രവർത്തികൾ ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് MLA ഉറപ്പ് നൽകി .

ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് എത്തി

കൊളംമ്പോ: ഇന്ത്യയുടെ കടുത്ത എതിർപ്പും ആശങ്കകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ 'യുവാൻ വാങ് 5' ശ്രീലങ്കൻ തുറമുഖത്ത് അടുത്തു. ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് എത്തിയത്. പ്രാദേശിക സമയം 8.30 ഓടെ തുറമുഖത്ത് എത്തിയ കപ്പൽ ഈ മാസം 22 വരെ ശ്രീലങ്കൻ തുറമുഖത്തുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഈ മാസം 11-ന് എത്തേണ്ടിയിരുന്ന കപ്പൽ, ആദ്യഘട്ടത്തിൽ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്. യുവാൻ വാങ് 5 ലങ്കൻ തീരത്തേക്ക് എത്തുന്നതിൽ കടുത്ത ആശങ്കയാണ് ഇന്ത്യ ഉയർത്തിയത്. തുടർന്ന് ആദ്യഘട്ടത്തിൽ യാത്ര നീട്ടിവെയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നു ചൈന. ഇന്ത്യ ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് ചൈന ആരോപിച്ചത്. ചൈനയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണണെന്ന് ചില കക്ഷികളോട് അഭ്യർഥിക്കുന്നു എന്നാണ് ഇന്ത്യയുടെ പേര് പരാമർശിക്കാതെ ചൈന വിഷയത്തിൽ പ്രതികരിച്ചത്. ഓഗസ്റ്റ് 16 മുതൽ 22 വരെ ശ്രീലങ്കയിൽ ചൈനീസ് മേൽനോട്ടത്തിലുള്ള ഹ

വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാ ഹോമിൽ സംസംഘടിപ്പി ച്ച 75.ആം സ്വാതന്ത്ര്യ ദിനാചരണപരിപാടി

സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണ ത്തോടെ പ്രവർത്തിക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് സാ യം പ്രഭാ ഹോമിൽ ഇ ന്നലെ ( ആഗസ്ത്.15.ന് .)  സംസംഘടിപ്പി ച്ച 75.ആം സ്വാതന്ത്ര്യ ദിനാചരണത്തോ ടനുബന്ധിച്ച് നടന്ന ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർ മാൻ എ.കെ. സലീ മിന്റെ അദ്ധ്യക്ഷതയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു ഹസീന ഫസൽ പതാക ഉയർത്തി.               സീനിയർ സിറ്റിസൺ ഓർഗനൈ സേഷൻ  (VASCO) മുൻ ജനറൽ സെക്രട്ട റിയായിരുന്ന എ. കെ. സി മാഷ് ഉൾപ്പെ ടെയുള്ള മൺമറഞ്ഞു പോയ മുതിർന്ന പൗരന്മാരുടെ പേരിൽ ഒരു മിനിറ്റ് മൗന പ്രാര്ത്ഥന നടത്തി സ്മരിച്ചു . ശേഷം മു തിർന്ന പൗരന്മാരുടെ ഗാനാലാപനവും സംഭാഷണങ്ങളും നടന്നു.         മുതിർന്ന പൗരന്മാർക്കായി കഴിഞ്ഞ ദിവസം നടത്തിയ വിവിധ മൽസരങ്ങളി ൽ വിജയികൾക്കുള്ള സമ്മാനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ഹസീന ഫസൽ വിതരണം ചെയ്തു.          ബാപ്പുജിയുടെ വേഷമിട്ട  എ.കെ  അബുഹാജിയെ  പഞ്ചായത്ത് പ്രസിഡ ണ്ട് ബഹു ഹസീന ഫസൽ , ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം കെയർ ഗീവർ എ.കെ.ഇബ്റാഹീം എന്നിവരുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാ

ഷാജഹാൻ റഹ്മാനിയുടെ ഖുർആൻ പഠന ക്ലാസ് ഇന്ന് വേങ്ങരയിൽ

വേങ്ങര: ഉസ്താദ് ഷാജഹാൻ റഹ്മാനി കംബ്ലക്കാടിന്റെ ഖുർആൻ പഠന ക്ലാസ് ഇന്ന് വേങ്ങര എ.പി.എച്ച് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക്. തുടർന്ന് എല്ലാ ചൊവ്വാഴ്ച്ചകളിലും ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്ന്   ഭാരവാഹികൾ അറിയിച്ചു. ഇസ്ലാമിക്‌ സെന്റർ വെട്ടുതോട്

ഇന്നത്തെ പ്രഭാത വാർത്തകൾ വായിക്കാം

     പ്രഭാത വാർത്തകൾ      2022 | ഓഗസ്റ്റ് 17 | ബുധൻ | 1197 |  ചിങ്ങം 1 |  അശ്വതി 1444 മുഹറം 18                   ➖➖➖➖ ◼️ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷാരംഭമായ ഇന്നു കര്‍ഷകദിനം കൂടിയാണ്. എല്ലാവര്‍ക്കും പുതുവല്‍സരത്തിന്റേയും കര്‍ഷകദിനത്തിന്റേയും ഐശ്വര്യാശംസകള്‍. ◼️കേരള സര്‍ക്കാരിന്റെ 'കേരള സവാരി' ഓണ്‍ലൈന്‍ ടാക്സി സംവിധാനം ഇന്ന് ആരംഭിക്കും. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. ◼️പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടു പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന ആറു പ്രതികളെ ഇന്നലെ പിടികൂടി. ഒന്നാം പ്രതി ശബരീഷ്, അനീഷ്, ശിവരാജന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാജഹാനെ ആദ്യം വെട്ടിയത് അനീഷ് ആണെന്നു പോലീസ്. ◼️സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാനാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm