വലിയോറ :62 വർഷം പിന്നിടുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപകദിനത്തിൽ പൂക്കുളം ബസാർ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. പൂക്കുളം ബസാർ യൂണിറ്റ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അൻവർ മാട്ടിൽ പതാക ഉയർത്തി. നിയോജകമണ്ഡലം വൈ:പ്രസിഡന്റ് ഗങ്ങാധരൻ ഉദ്ഘാടനം ചെയ്തു, എം.എ അസീസ് ഹാജി, നാസർ എ.കെ.പ്പി, അസീസ് കൈപ്രൻ തുടങ്ങിയവർ ക്വിറ്റ് ഇന്ത്യ-യൂത്ത് കോൺഗ്രസ് ദിന സന്ദേശം നൽകി. കുഞ്ഞിമ്മ് കെ.കെ, പൂച്ചി കൈപ്രൻ, മുസ്തഫ കെ,നവാസ് ഇ, മുനീർ കെ.കെ, ജൂറൈജ് കെ, അഫ്സൽ, ഷറഫു, അർഷദ്, മുസ്തഫ കൈപ്രൻ,കിച്ചു,റഹീസ്, സുഹൈയിൽ,എന്നിവർ സംബന്ധിച്ചു. അലി എ.കെ സ്വാഗതവും കെ എസ്.യു യൂണിറ്റ് പ്രസിഡന്റ് ഉനൈസ് കൈപ്രൻ നന്ദിയും പറഞ്ഞു.