കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം വേങ്ങര ഊരകം ചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ കാരിയർമാരാണെന്നു പൊലീസ് പറഞ്ഞു.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തോടെ കട്ടപ്പന – പുളിയന്മല പാതയിലെ ഹിൽടോപ് വളവിലാണു കാർ തടഞ്ഞു പണം പിടികൂടിയത്. കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമ്മിച്ച അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 2000, 500 രൂപയുടെ നോട്ടുകളാണു പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശിക്കു കൊടുക്കാൻ ചെന്നൈയിൽനിന്നു കൊണ്ടുവന്നതാണു പണമെന്നു കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ എസ്‌ഐ സജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ ടോണി ജോൺ, പി.ജെ.സിനോജ്, സിപിഒമാരായ വി.കെ.അനീഷ്, പി.എസ്.സുബിൻ, അനീഷ് വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണു പണം കണ്ടെത്തിയ...
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.