മലപ്പുറം ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റെന്നും പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. നാളെ (05-08-2022) വെള്ളി കനത്ത മഴയെതുടർന്ന് നിലബൂർ, ഏറനാട് താലൂക്കുകളിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിചിട്ടില്ല ശരിയായ പോസ്റ്റ് 🔵 *അറിയിപ്പ്* *നിലമ്പൂർ, ഏറനാട് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി* *കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻ വാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 5) ജില്ല കലക്ടർ വി.ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.* *ജില്ല ഇൻഫർമേഷൻ ഓഫീസ്, മലപ്പുറം*
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.