പോസ്റ്റുകള്‍

ഓഗസ്റ്റ് 3, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദേശിയ പാത വികസനത്തിന്റെ ഭാഗമായി റോഡ് സൈഡിലെ മരം പിഴിത്എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ഇമേജ്
ദേശിയ പാത 66 വികസനത്തിന്റെ ഭാഗമായി രണ്ടത്താണിയിലെ  റോഡ് സൈഡിലെ മരം പിഴിത്എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു,  മരം JCB പോലുള്ള വാഹനം ഉപയിഗിച്ചു തള്ളിഇടുമ്പോൾ മരത്തിൽ നിറയെ കാക്കകളും, കൊക്കുകളും ഉണ്ടായിരുന്നു ഇവയെ മരത്തിൽ നിന്ന് ഒന്ന് പാറിപ്പിക്കുകപോലും ചെയ്യാതെ മരം നേരെ കടപുഴകി തള്ളിയിടുകയായിരുന്നു. മരം വിഴുന്നത് കണ്ട് ആ മരത്തിലേ നിരവദി പക്ഷികൾ പാറിപോകുന്നത് വീഡിയോയിൽ വെക്തമായി കാണാം, വീഡിയോക്കെതിരെ നിരവതി വിമർശനങ്ങളാണ് കമെന്റ് ബോക്സിൽ നിറയുന്നത്, ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിരവവതി പേർ ഇതിനകം പങ്ക്വെച്ചു

നുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനേയും കൊണ്ട്‌ കണ്ണൂരിൽ നിന്നും കൊച്ചി അമൃതയിലേക്ക്‌ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ട്‌ time 4:39

ഇമേജ്
നുമോണിയ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനേയും കൊണ്ട്‌ കണ്ണൂരിൽ നിന്നും കൊച്ചി അമൃതയിലേക്ക്‌ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ട്‌, അമ്പുലൻസ് വരുന്ന വഴി  കണ്ണൂർ, കോഴിക്കോട്‌, ബൈപ്പാസ്‌, ഇടിമുഴിക്കൽ, യൂണിവേഴ്സിറ്റി, ചേളാരി, തലപ്പാറ , കുളപ്പുറം, കക്കാട്‌,, വെന്നിയൂർ, eTarikkoaT, ചങ്കുവെട്ടി, പുത്തനത്താണി, വളാഞ്ചേരി, കുറ്റിപ്പുറം, മിനി പമ്പ, പൊന്നാനി, പുതുപൊന്നാനി, ചാവക്കാട്‌, തളിക്കുളം  തൃപ്പ്രയാർ ചന്ദ്രാപ്പിന്നി മൂന്നുപീടിക കൊടുങ്ങല്ലൂർ പറവൂർ എറണാകുളം അമൃത ആംബുലൻസിനു വഴിയൊരുക്കി സഹകരിക്കുക സമയം 4:39 അമ്പുലൻസ് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കാനായി ( 5:10) രാമനാട്ടുകര പാസ്‌ ചെയ്തു (5:17) കാക്കാൻഞ്ചേരി പാസ്‌ ചെയ്തു (5:21) ചേളാരി പാസ്സ് (5:27) കുളപ്പുറം പാസ്സ്ചെയ്തു | 5:32 കുരിയാട് 5:35 https://chat.whatsapp.com/H6jDZJH5Nx8CWHfWyFm7yG ലൈവ് അപ്ഡേറ്റ് ലഭിക്കുവാൻ ഈ വാട്സ്ആപ്പ് ലിങ്കിൽ കയറുക

ഓണത്തിന് ഒരു മുറം പച്ചക്കറി; പദ്ധതിക്ക് വേങ്ങര പതിനാലാം വാർഡിൽ തുടക്കംകുറിച്ചു

ഇമേജ്
പുത്തങ്ങാടി: ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് * "ഓണത്തിന് ഒരു മുറം പച്ചക്കറി" * പദ്ധതിക്ക് 14-വാർഡിൽ തുടക്കമായി. എല്ലാവരെയും കര്‍ഷകരാക്കുക എല്ലായിടവും കൃഷിയിടം ആക്കുക എന്നതാണ് പദ്ധതിയുടെ സന്ദേശം. വാർഡിലെ യുവ കർഷകൻ ഇ.ക്കെ ശാഹുൽ ഹമീദിന് വിവിധതരം പച്ചക്കറിതൈകളും ജൈവ വളവും നൽകി കൊണ്ട് പദ്ധതിയുടെ  ഉദ്ഘാടനം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ അലി എ.കെ, മുഹമ്മദ് പാറയിൽ, അൻവർ മാട്ടിൽ, സുഹൈയിൽ, മുജീബ് അരീക്കൻ, തുടങ്ങിയവർസംബന്ധിച്ചു.

കിണറ്റിൽവീണ് അതീവ ഗുരുതരാവസ്ഥയിലുള്ള 10 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട്‌ തിരൂരങ്ങാടി ആശുപത്രിയിൽ നിന്നും കോഴിക്കോട്‌ ബേബി ആശുപത്രിയിലേക്ക്‌ 12 :30 തോടെ ആംബുലൻസ്‌ പുറപ്പെട്ടിട്ടുണ്ട്‌, വഴിയൊരുക്കി സഹകരിക്കുക

ഇമേജ്
തിരുരങ്ങാടി KC റോഡിൽ കിണറ്റിൽ വീണ കുട്ടിയെ  കിണറ്റിൽനിന്ന്  പുറത്തെടുത്ത് MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കിണറ്റിൽ വീണ്  അതീവ ഗുരുതരാവസ്ഥയിലുള്ള 10 മാസം മാത്രം  പ്രായമുള്ള കുഞ്ഞിനെയും കൊണ്ട്‌ തിരൂരങ്ങാടി ആശുപത്രിയിൽ നിന്നും കോഴിക്കോട്‌ ബേബി ആശുപത്രിയിലേക്ക്‌ 12 :30 തോടെ  ആംബുലൻസ്‌  പുറപ്പെട്ടിട്ടുണ്ട്‌, 

ചിക്കന് 99 രൂപ പുത്തനങ്ങാടി ടോപ്ടിമ മാർകറ്റിൽ വലിയ ക്യൂ; കോഴി വില കുത്തനെ താഴേക്ക് നഷ്ടം സഹിക്കാനാവാതെ കോഴി കർഷക‌ർ

ഇമേജ്
കോഴി വില കുത്തനെ താഴേക്ക് നഷ്ടം സഹിക്കാനാവാതെ കോഴി കർഷക‌ർ മലപ്പുറം: വലിയ വിലക്കുറവിൽ കോഴി വേവുമ്പോൾ നഷ്ടത്തിന്റെ കയ്പ്പുരുചിയിലാണ് ജില്ലയിലെ കോഴിക്കർഷകർ. ഇന്നലെ ഫാമുകളിൽ നിന്ന് ബ്രോയിലർ കോഴി കിലോയ്ക്ക് 60 മുതൽ 63 രൂപയ്ക്കാണ് ഇടനിലക്കാർ വാങ്ങിയത്. ഒരു കോഴിക്കുഞ്ഞിന് 26 മുതൽ 30 രൂപ വരെ നൽകി,​ 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുമ്പോൾ ചെലവ് തുക പോലും തിരിച്ചു കിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില,​ തീറ്റ,​ മരുന്ന്,​ പരിചരണ ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 100 മുതൽ 105 രൂപ കർഷകർക്ക് ചെലവായിട്ടുണ്ട്. എന്നാൽ കിട്ടുന്നത് 60 രൂപയും. കിലോയ്ക്ക് ഏഴ് മുതൽ പത്ത് രൂപ വരെ ലാഭം ഈടാക്കിയാണ് ഏജന്റുമാർ കടകളിലേക്ക് കോഴിയെ നൽകുന്നത്. 20 മുതൽ 25 രൂപ വരെയാണ് കടക്കാരുടെ ലാഭം. ഇങ്ങനെ 90 മുതൽ 95 രൂപയ്ക്കാണ് ചില്ലറ വിൽപ്പന. വില കുറഞ്ഞാലും കൂടിയാലും ഏജന്റുമാർക്കും കടക്കാർക്കും ലഭിക്കുന്നതിൽ യാതൊരു കുറവും വരാറില്ല. എന്നാൽ കർഷകർ നഷ്ടം സഹിക്കണം. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിറുത്തുന്നത്

വേങ്ങര വെട്ടുതോടിലെ 5 യുവാക്കൾ ഇന്ത്യൻ പര്യാടനത്തിനായി പുറപ്പെട്ടു

ഇമേജ്
വേങ്ങര വെട്ടുതോടിലെ യുവാകളായ  പാപ്പാലി അലി ,കാട്ടിൽ അസീസ്,ഓവുങ്ങൽ ബാവ ,മനയം തൊടി മുസ്ഥഫ,കെ സി മുജീബ്. എന്നിവരാണ് സംഘത്തിലുള്ളത്. ഇന്ന് രാവിലെ 9 മണിക്ക് വെട്ടുതോടിന്റെ മണ്ണിൽ നിന്നും പ്രയാണം ആരംഭിച്ച് പഞ്ചാബ്,കാർഗിൽ,ജമ്മു കാശ്മീർ,ശ്രീനഗർ,ലഡാക്ക്,മണാലി,ഷിംല,ഡൽഹി,ആഗ്ര എന്നി സ്ഥലങ്ങളുൾപ്പെടെ 16-ഓളം സ്റ്റേറ്റുകൾ സഞ്ചരിച്ച് തിരിച്ചെത്താനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 40 ദിവസത്തെ യാത്രയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത് - പ്രസ്തുത യാത്രയുടെ ഫ്ലാഗ് ഓഫ് പ്രമുഖ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ  ചോലക്കൽ റഫീഖ് സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ യാത്ര ജഴ്സി പ്രകാശനം എച്ച് കെ കാർസ് MD ഹസൻ കോയ  നിർവഹിച്ചു, യാത്രഅയക്കുവാൻ നിരവതി പേരാണ് പരിപാടിയിൽ പങ്കെടുത്തത് 

വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച; 50 പേർ ആശുപത്രിയിൽ

ഇമേജ്
ആന്ധ്രാപ്രദേശിലെ വസ്ത്ര നിർമ്മാണ യൂണിറ്റിൽ വാതക ചോർച്ച. 50 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപള്ളി ജില്ലയിലെ ബ്രാൻഡിക്സ് സ്‌പെഷ്യല്‍ എകണോമിക് സോണിലാണ് അപകടം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജില്ലയിൽ വാതക ചോർച്ച ഉണ്ടാകുന്നത്. ബ്രാണ്ടിക്‌സിന്റെ പരിസരത്താണ് വാതക ചോർച്ചയുണ്ടായത്. 50 പേരെ ആശുപത്രികളിലേക്ക് മാറ്റി, പരിസരത്ത് ഒഴിപ്പിക്കൽ നടന്നുവരികയാണെന്ന് – അനകപ്പള്ളി പൊലീസ് സൂപ്രണ്ട് പറഞ്ഞു. തൊഴിലാളികൾ മുഴുവൻ സ്ത്രീകളാണ്. ഇവരെ SEZ ലെ മെഡിക്കൽ സെന്ററിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ജൂൺ 3 ന് ജില്ലയിൽ സമാനമായ സംഭവം ഉണ്ടായി. പോറസ് ലബോറട്ടറീസ് യൂണിറ്റിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ 200 ലധികം സ്ത്രീ തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി. ഹൈദ്രാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിദഗ്ധ സംഘം ലാബ് സന്ദർശിച്ച് ചോർച്ചയുടെ കാരണം കണ്ടെത്താൻ പരിശോധനകൾ നടത്തിയിരുന്നു.

today news

കൂടുതൽ‍ കാണിക്കുക