ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 2, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി.  മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2291 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ഇ...

വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിൽ ബയോയോഗ്യാസ് പ്ലാന്റ് ഗുണഭോക്താക്കൾക്ക് സ്ഥാപിച്ചു നൽകി

വേങ്ങര ഗ്രാമ പഞ്ചായത്ത്‌ 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ബയോഗ്യാസ് പ്ലാന്റ് പദ്ധതി 14-ലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വിവിധ ഗുണഭോക്താക്കൾക്ക് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. അലി എ.കെ,മുഹമ്മദ് പാറയിൽ,അൻവർ മാട്ടിൽ, സുഹൈയിൽ, മുജീബ് അരീക്കൻ തുടങ്ങിയവർ പങ്കെടുത്തു. ഇന്ധന ദൗര്‍ലഭ്യം രൂക്ഷമായ, ഊര്‍ജ്ജ പ്രതിസന്ധി  നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതിനൊരു പരിഹാരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അവ പരാമാവധി പ്രയോജനപ്പെടുത്തുകയുമാണ്.  സൌരോര്‍ജ്ജം,കാറ്റില്‍ നിന്നുള്ള  ഊര്‍ജ്ജം, ജൈവവസ്തുക്കളില്‍ നിന്നുള്ള  ഊര്‍ജ്ജം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും പാചകത്തിന് വേണ്ടി വളരെ വിലകൂടിയ ദ്രവീകൃത പെട്രോളിയം ഗ്യാസ്(എല്‍ പി ജി) ആണ് ഉപയോഗിക്കുന്നത്.  കൃഷിയും കന്നുകാലി വളര്‍ത്തലും ഒത്തുചേര്‍ന്ന കൃഷിരീതി നിലവിലുള്ള  നമ്മുടെ നാട്ടില്‍ പാചകത്തിനായി ബയോഗ്യാസ് അല്ലെങ്കില്‍ ജൈവവാതകം ഉപയോഗിക്കുകയാണെങ്കില്‍   ചെലവു കുറഞ്ഞതും സുരക്ഷിതവുമായ  ഇന്ധന ലഭ്യത ഉറപ്പു...

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03/08/2022) അവധി

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03/08/2022) അവധി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ   പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03/08/2022 )  ജില്ലാകലക്ടർ വി. ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല. സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. അധികൃതര്‍ നല്‍കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിത്. എന്നാല്‍ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍  വിശ്വാസയോഗ്യമായ കേന്ദ്രത്തിന്‍റെ സഹായത്തോടെ ഉറപ്പു വരുത്തുക. ജാഗ്രത തുടരുക. (പിണറായി വിജയൻ മുഖ്യമന്ത്രി)

മലപ്പുറം ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ കാളിയത്ത് യു അബൂബക്കർ സാഹിബ്‌ മരണപ്പെട്ടു

മലപ്പുറം ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിൽ പതിറ്റാണ്ടുകയുടെ പാരമ്പര്യവുമുള്ള കാളിയത്ത് യു അബൂബക്കർ സാഹിബ്‌ മരണപ്പെട്ടു  85 വയസായിരുന്നു. മലപ്പുറം ജില്ലയിൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച നേതാവായിരുന്നു യു. അബുബക്കർ. പൊന്നാനി സ്വദേശിയാണ്.

മഴ ശക്തമായതിനാൽ അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്

മഴ ശക്തമായതിനാൽ അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര ജല കമ്മീഷൻ ഇന്നു രാവിലെ 8 മണിയ്ക്ക് (02.08.2022,8:00AM) നൽകിയ മുന്നറിയിപ്പു പ്രകാരം നെയ്യാർ (അരുവിപ്പുറം), കരമന (വെള്ളക്കടവ്), പമ്പ (മാടമൺ), പമ്പ (മാലക്കര), മണിമല (പുലകയർ) എന്നി നദികൾ ഡെയ്ഞ്ചർ ലവൽ (Danger Level) കവിഞ്ഞു. അച്ചൻകോവിൽ (തുമ്പമൺ), കാളിയാർ (കലമ്പുർ), തൊടുപുഴ (മണക്കാട്),  മീനച്ചിൽ(കിടങ്ങൂർ) എന്നി നദികൾ വാണിംഗ് ലവലും (Warning Level) കവിഞ്ഞു. ഇന്നു 11 മണിയ്ക്ക് ലഭിച്ച റിപ്പോർട്ട് പ്രകാരം ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), പൊരിങ്ങല്കുത് (തൃശൂർ), മൂഴിയാർ (പത്തനംതിട്ട) എന്നീ  കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ കീഴിലുള്ള അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലസേചനത്തിന്റെ കീഴിലുള്ള നെയ്യാർ അണക്കെട്ടിന് ബ്ലൂ അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. മീങ്കര (പാലക്കാട്), മംഗലം (പാലക്കാട് അണകെട്ടുകൾക്കു നിലവിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു. മലങ്കര (ഇടുക്കി), ശിരുവാണി (പാലക്കാട്), കുറ്റിയാടി (കോഴിക...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. ഇയാൾ തിരൂരങ്ങാടിയിൽ ചികിത്സയിലാണ്.

ജില്ലയിൽ ഒരാൾക്ക് കൂടി കുരങ്ങു വസൂരി; അരീക്കോട് സ്വദേശിക്കാണ് സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ അരീക്കോട് സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. 30 വയസ്സുകാരനായ ഇയാൾ തിരൂരങ്ങാടി യിൽ ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്.

ഇന്ന് 10 ജില്ലകളിൽ റെഡ് അലേർട്ട്; ജാഗ്രത തുടരുക kerala rain latest news

ഇന്ന് 10 ജില്ലകളിൽ റെഡ് അലേർട്ട്; ജാഗ്രത തുടരുക ---- അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു (ഓഗസ്റ്റ് 2 ) 10 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ നാളെയും മറ്റന്നാളും (ഓഗസ്റ്റ് 03, 04) കൂടി തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ (ഓഗസ്റ്റ് 03) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മറ്റന്നാൾ (04 ഓഗസ്റ്റ്) എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് ജില്ല...

എറണാകുളം ലോ കോളേജിൽ പഠിക്കുന്ന 21 വയസ്സുകാരി ആൻ മേരി കഴിഞ്ഞ 8 മാസമായി ബസ്സ്‌ ഓടിച്ചു കൊണ്ടാണ് ഞായറാഴ്ചകളിൽ ഒഴിവു വേളകളിൽ ആനന്ദകരമാക്കുന്നത്....

കൊച്ചിയിലെ പുതിയ  കൊച്ചുമിടുക്കി...!!! എറണാകുളം ലോ കോളേജിൽ പഠിക്കുന്ന 21 വയസ്സുകാരി ആൻ മേരി കഴിഞ്ഞ എട്ടു മാസമായി തന്റെ  ഞായറാഴ്ചകൾ  ചെലവഴിക്കുന്നത് മറ്റുള്ള കൂട്ടുകാരെ  പോലെ അല്ല...കാക്കനാട് പെരുമ്പടപ്പ് റൂട്ടിൽ ഹെയ്ഡേ എന്ന ബസ്സ്‌ ഓടിച്ചു കൊണ്ടാണ് ഞായറാഴ്ചകളിൽ  ഒഴിവു വേളകളിൽ ആനന്ദകരമാക്കുന്നത്.... സിറ്റിയിലെ തിരക്കിനിടയിലും മറ്റുള്ള ഡ്രൈവർമാരെ പോലെ അനായാസമായി  ബസ്സ്‌  ഓടിക്കാൻ ആൻ മേരിക്ക് ഒരു പ്രത്യേക  കഴിവാണ്... പഠന തിരക്കിനിടയിലും തന്റെ  ഇഷ്ട ഹോബിയായ  ബസ് ഡ്രൈവിങ് ഒരുപോലെ സമയം  കണ്ടെത്തി ജീവിതം  ആസ്വദിക്കുകയാണ് ആൻ  മേരി... കൊച്ചിയിലെ പോലെ തിരക്കുള്ള  ഒരു സിറ്റിയിൽ ബസ് ഓടിക്കുക എന്നത് തന്നെ  ശ്രമകരമായ  ഒരു കാര്യമാണെന്ന് പയറ്റി തെളിഞ്ഞ ഡ്രൈവർമാർ പോലും സമ്മതിക്കുമ്പോൾ ആൻ  മേരിക്കിത് ഹോബി എന്നതിലുപരി  ഒരു ജനസേവനം  കൂടിയാണ്...ഞായറാഴ്ച  ഒരു മുഴുവൻ ദിന ഡ്രൈവർ  ഡ്യൂട്ടി എടുക്കുന്ന ആൻ  മേരി പ്രതിഫലമായി  ഒരൊറ്റ രൂപ  പോലും വാങ്ങിക്കാറില്ല എന്നറിയുമ്പോൾ ചിലര...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ     2022 | ഓഗസ്റ്റ് 2 | ചൊവ്വ | 1197 |  കർക്കടകം 17 |  ഉത്രം 1444 മുഹറം 03                      ➖➖➖ ◼️മഴക്കെടുതിയില്‍ ഇതുവരെ ആറു പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു പേരെ കാണാതായി. അഞ്ചു വീടുകള്‍ തകര്‍ന്നു. 55 വീടുകള്‍ക്കു ഭാഗികമായി തകരാറുണ്ടായി. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് അവധി. മൂന്നു ദിവസം കൂടി അതിതീവ്ര മഴ. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഇന്നും റെഡ് അലര്‍ട്ട്. ജലസേചന വകുപ്പിന്റെ 17 ഡാമുകള്‍ തുറന്നിട്ടുണ്ട്. വലിയ ഡാമുകള്‍ തുറക്കേണ്ടിവരില്ല. ◼️വിവാദങ്ങള്‍ക്കൊടുവില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജരായി മാറ്റി നിയമിച്ചു. പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ കളക്ടറായി നിയമിച്ചു. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവു...

മലപ്പുറം ജില്ലയില്‍ അടുത്ത നാല് ദിവസം അതിതീവ്രമഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ വി. ആർ പ്രേം കുമാർ ജാഗ്രത നിർദ്ദേശം നൽകി

⭕ മലപ്പുറം  ജില്ലയില്‍ അടുത്ത നാല് ദിവസം അതിതീവ്രമഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ വി. ആർ പ്രേം കുമാർ ജാഗ്രത നിർദ്ദേശം നൽകി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു. ⭕ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നും നാലും തീയതികളില്‍ റെഡ് അലർട്ടും  കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ⭕ ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു.   ⭕ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ റെഡ് അലർട്ട് ആയതിനാൽ രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയുള്ള സമയങ്ങളില്‍ നാടുകാണി ചുരം പാതയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു  ⭕   അപകട സാധ്യത നിലനില്‍ക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍, മലയോര ടൂറിസം കേന്ദ്രങ്ങള്‍, ഹൈ ഹസാര്‍ഡ്, മോര്‍ഡറേറ്റ് ഹസാര്‍ഡ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഓറഞ്ച്/ റെഡ് അലര്‍ട്ടുള്ള സാഹചര്യത്തില്‍ അടച്ചിട്ടുണ്ട്.   ⭕ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണ...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. അവധി-തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. പ്രൊഫഷണൽ കോളജുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിലെ ഇരിട്ടി,തലശേരി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. അതേസമയം, കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ 11 ജില്ലകളിലാണ് റെഡ് അലേർട്ട്. അറബിക്കടലിൽ 45-55 വരെ വേഗതയിൽ കാറ്റ് വീശുന്നു. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.   മലപ്പുറം ജില്ലയില്‍ അടുത്ത നാല് ദിവസം അതിതീവ്രമഴയ്ക്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...