പോസ്റ്റുകള്‍

ജൂലൈ 29, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

UAE യിൽ ശക്തമായ മഴ തുടരുന്നു; ലഭിച്ചത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ

ഇമേജ്
ദുബായ്:  കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. ശക്തമായ മഴയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും റോഡുകള്‍ അടയ്ക്കുകയും ജനങ്ങളോട് വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യത്ത് ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഫുജൈറ പോര്‍ട്ട് സ്‌റ്റേഷനില്‍ 255.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂലൈ മാസത്തില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണിതെന്നും കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ഫുജൈറ പോര്‍ട്ട് സ്‌റ്റേഷന്‍ കഴിഞ്ഞാല്‍ മസാഫിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്- 209.7 മില്ലീമീറ്റര്‍. 187.9 മില്ലീമീറ്റര്‍ മഴയുമായി ഫുജൈറ എയര്‍പോര്‍ട്ടാണ് മൂന്നാം സ്ഥാനത്ത്. അതിനിടെ, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ചയും ശക്തമായ കാറ്റും മഴയും തുടര്‍ന്നു. പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വാഹനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ആള

തേഞ്ഞിപ്പാലം കോഹിനൂർ ബൈക്കപകടത്തിൽ പരിക്കേറ്റ ഇരിങ്ങല്ലൂർ പാലാണി സ്വദേശി മരണപ്പെട്ടു

ഇമേജ്
ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിൻ്റെ മകൻ റുബ്സാൻ (21) ആണ് മരിച്ചത്.അപകടം നടന്നയുടൻ ചേളാരി സ്വകാര്യ ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലുമായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിക്കാണ് മരണപെട്ടത് .ബി.സി.എ കോഴ്സ് കഴിഞ്ഞ് കാക്കഞ്ചേരി കിൻഫ്രയിൽ ട്രൈനിംഗിലായിരുന്നു. സുഹൃത്തിൻ്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ കോഹിനൂരിൽ വെച്ച് ബൈക്ക് കാറിലിടിക്കുകയായിരുന്നു.പരിക്കേറ്റ വേങ്ങര സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദ് സിനാൻ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സിനാൻ അപകടനില തരണം ചെയ്തിട്ടുണ്ട്. മരണപ്പെട്ട റുബ്സാൻ ഇരിങ്ങല്ലൂർ എം.എസ്.എഫ് യൂനിറ്റ് ഭാരവാഹിയാണ്. മാതാവ് സാജിദ.മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ (30/7/22 ശനി) പാലാണി ജുമാ മസ്ജിദിൽ ഖബറടക്കും.

ഇടുക്കിയിൽ രണ്ടിടത്ത് ഭൂചലനം കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു

ഇമേജ്
ഇടുക്കിയിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്.  ജർമൻ ഭൂകമ്പ നിരീക്ഷകരുടെ റിപ്പോർട്ട് അനുസരിച്ച് പുലർച്ചെ 1.48 നാണ് ഭൂചലനം. തീവ്രത 2.4. മൂന്നാറിൽ നിന്ന് 19 കി.മി പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂമിക്കടിയിൽ 5 കി.മി. താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഒരു ഭൂചലനം മാത്രമാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.   എന്നാൽ രണ്ട് ഭൂചലനങ്ങൾ KSEB യുടെ മാപിനികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ റിക്ടർ സ്കെയിലാണ് രണ്ട് ഭൂചനവും ചലനം രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 3.1 , 2.95 കുളമാവ്  2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റ‍ർ അകലെ കല്യാണത്തണ്ട് മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. കല്യാണത്തണ്ട്, ഇരട്ടയാ‍‍ർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് തുടങ്ങിയ മേഖലകളിൽ ചലനം അനുഭവപ്പെട്ടിട്ടുണ്ട്

യുദ്ധവിമാനം തകർന്ന് വീണു വ്യോമസേനാ വിമാനം രാജസ്ഥാനിൽ തകർ‌ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഇമേജ്
യുദ്ധവിമാനം തകർന്ന് വീണു വ്യോമസേനാ വിമാനം രാജസ്ഥാനിൽ തകർ‌ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ‌ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്.അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്.സംഭവത്തെ കുറിച്ച് വായുസേന മേധാവി വി.ആര്‍. ചൗധരി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ആശയവിനിമയം നടത്ത. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. #😮 യുദ്ധവിമാനം തകർന്നുവീണു

വില്ലൻ വേഷത്തിൽ എലിപ്പനിയും ഡെങ്കിയും; ഒരാഴ്ചയ്ക്കിടെ കവർന്നത് രണ്ട് ജീവൻ; കൂടെ വൈറലായി വൈറൽ പനിയും; ആശുപത്രികളിൽ തിരക്കോട് തിരക്ക്; വേണം ജാഗ്രത..!

ഇമേജ്
മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 20 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കടുത്ത ഭീഷണി ഉയർത്തുകയാണ് എലിപ്പനി. തുവ്വൂർ,​ വെട്ടത്തൂർ,​ മുതുവല്ലൂർ,​ പൂക്കോട്ടൂർ,​ ഓമാനൂർ,​ കാവന്നൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്. മുൻമാസങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ കൂടിയിട്ടുണ്ട്. മൺസൂൺ മഴ ശക്തിപ്രാപിച്ചതോടെയാണ് എലിപ്പനി,​ ഡെങ്കിപ്പനി രോഗ ബാധിതരുടെ എണ്ണം കൂടിയത്. ഒരാഴ്ചക്കിടെ 22 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഴയൂർ,​ വണ്ടൂർ എന്നിവിടങ്ങളിൽ ഓരോ ‌ഡെങ്കി കേസുകളും സ്ഥിരീകരിച്ചു. മുൻമാസങ്ങളിൽ ഡെങ്കി കേസുകളുടെ എണ്ണം കുറവായിരുന്നു. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. പരിസര ശുചീകരണത്തിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. കനത്ത മഴയിൽ ജലസ്രോതസ്സുകൾ മലിനമാകാനുള്ള സാഹചര്യം കൂടിയതോടെ അതിസാര രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഒരുദ

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഇമേജ്
  ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. – ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കു

പ്രതീക്ഷയോടെ തീരം;- ട്രോളിങ് നിരോധനം ഞായറാഴ്ച അവസാനിക്കും..

ഇമേജ്
ട്രോളിങ് നിരോധനം തീരാറായതോടെ കടലിലിറങ്ങാനുള്ള ഒരുക്കത്തിന്റെ തിരക്കിലാണ് തീരം. 52 ദിവസത്തെ വിശ്രമകാലം 31-ന് അർധരാത്രി അവസാനിക്കും. തിങ്കളാഴ്‌ച മുതൽ വലിയ ബോട്ടുകൾക്ക് ചാകരക്കോളുതേടി കടലിൽ ഇറങ്ങാം. മത്സ്യബന്ധന ബോട്ടുകളും ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തുന്നത് ട്രോളിങ് നിരോധന കാലയളവിലാണ്. ദിവസങ്ങൾക്കകം അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കാനുള്ള തിരക്കിലാണ് ബോട്ടുടമകളും തൊഴിലാളികളും. ട്രോളിങ് നിരോധനത്തിനു മുൻപുതന്നെ ഇത്തവണ തീരത്ത് വറുതി പിടിമുറുക്കിയിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതും മീൻലഭ്യത കുറഞ്ഞതുമാണ് മത്സ്യബന്ധനമേഖലയെ പ്രതികൂലമായി ബാധിച്ചത്. കാറ്റും മഴയും മൂലം ട്രോളിങ് നിരോധനത്തിനു മുൻപ് ആഴ്‌ചകളോളം കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലരും കടക്കെണിയിലാണ്. മറ്റു മാർഗമില്ലാത്തതിനാൽ വീണ്ടും കടം വാങ്ങിയും ലോണെടുത്തുമാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ തുക പലരും കണ്ടെത്തിയത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ സാധനങ്ങളുടെ വിലവർധനയും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ഒരുലക്ഷം രൂപയ്ക്ക് നടത്തിയിരുന്ന പണികൾ ഇത്തവണ ചെയ്തുതീർക്കാൻ ഇരട

today news

കൂടുതൽ‍ കാണിക്കുക