പോസ്റ്റുകള്‍

ജൂലൈ 22, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വിൽപ്പന തുടങ്ങി : മൊബൈൽ ഫോണുകൾ 40ശതമാനം വരെ വിലക്കുറവിൽ. amazon prime day sale 2022

ഇമേജ്
ആമസോണിന്റെ പ്രൈം ഡേ വിൽപ്പന തുടങ്ങി . ജൂലൈ 23, 24 തീയതികളിലായി നടത്തുന്ന പ്രൈെം ഡേ വിൽപ്പനയിൽ വിവിധ ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവോടെയും ആകർഷക ഓഫറുകളോടെയും ആമസോൺ ലഭ്യമാക്കും. മുൻ കാലങ്ങളിലേത് പോലെ മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും ഇത്തവണയും വൻ വിലകിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ മോഡലുകൾക്ക് 40 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം ഡേ വിൽപ്പനയ്ക്കിടെ ഐഫോൺ 13 വിലക്കിഴിവോടെ ലഭ്യമാക്കുമെന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വിൽപ്പനയിൽ നൽകും. ഇതിനായി ഐസിഐസിഐ ബാങ്കുമായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായും കമ്പനി സഹകരിക്കുന്നുണ്ട്. കാർഡ് അല്ലെങ്കിൽ ഇഎംഐ ഇടപാടുകളിൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. പ്രൈം അംഗങ്ങൾക്ക് മികച്ച ഓഫറുകളാണ് വിൽപ്പനയിൽ ലഭിക്കുക. വസ്ത്രങ്ങൾ, പാദരക്ഷകൾ, മേക്കപ്പ് സാധനങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ്, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ 50 മുതൽ 80 ശതമാനം വരെ കിഴിവുണ്ട്. പ്രൈം ഡേ വിൽപ്പനയിൽ അലൻ സോള

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടി അപർണ ബാലമുരളി; മികച്ച നടൻ സൂര്യ

ഇമേജ്
ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം മലയാള അപർണ ബാലമുരളി നേടി. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്‌ചയം തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വാങ്കിന് പ്രത്യേക പരാമർശം ലഭിച്ചു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി. മികച്ച വിദ്യാഭ്യാസ ചിത്രമായി നന്ദൻ സംവിധാനം ചെയ്ത ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം) തെരഞ്ഞെടുത്തു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം ലഭിച്ചു. സിനിമാ സംബന്ധിയായ പുസ്തകമായി ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാ പുസ്തകം പ്രത്യേക പരാമർശത്തിന് അനൂപ് രാമകൃഷ്ണന്റെ ‘എം ടി; അനുഭവങ്ങളുടെ പുസ്തകം’ അർഹമായി. മികച്ച നിരൂപണം വിഭാഗത്തിൽ ഇത്തവണ പുരസ്‍കാരമില്ല. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെ

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

ഇമേജ്
കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ   മലപ്പുറം താനൂർ. പുത്തനത്താണി ദറസിൽ പഠിക്കുന്ന താനൂർ ചീരാൻ കടപ്പുറം സ്വദേശി റാഫിയുടെ മകൻ മുഹമ്മദ് ദർവേസ്  (15)നെ 22-07-22 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും തട്ടിക്കൊണ്ടു പോകുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ കോഴിക്കോട് പോലീസ് പ്രതിയെ പിടികൂടി കഴിഞ്ഞ 20/07/2022  മുതൽ കുട്ടിയെ  കാണ്മാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു    

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളിത്തിളക്കം; സച്ചി സംവിധായകൻ, അപർണ നടി, നഞ്ചിയമ്മ ഗായിക

ഇമേജ്
സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, ബിജു മേനോൻ മികച്ച സഹനടൻ ന്യൂഡൽഹി: മലയാളത്തിന് മിന്നുന്ന നേട്ടങ്ങളുമായി ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്. അയ്യപ്പനും ​കോശിയും എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി മികച്ച സംവിധായകനുള്ള അവാർഡിന് ഉടമയായത്. സൂരറൈപോട്ര് എന്ന തമിഴ്ചിത്ത്രിലെ അതകർപ്പൻ അഭിനയം മലയാളിയായ അപർണ ബാലമുരളിക്ക് മികച്ച നടിക്കുന്ന പുരസ്കാരം നേടിക്കൊടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഇ​തേ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് മാഫിയ ശശി അവാർഡിന്റെ തിളക്കത്തിലേറി.

മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു.

ഇമേജ്
മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. മലപ്പുറം- കേരളത്തിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് ഈ മാസം ആറിന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കേരളത്തിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗം കണ്ടെത്തിയത്. ഇവർ എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരായിരുന്നു അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധക്ക് കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വന്നവർ...

KMCC നേതാവ് ഹനീഫ സാഹിബിന്റെ മയ്യത്ത് വീട്ടിൽ എത്തി മയ്യിത്ത് നിസ്കാരം 2:30 ന്ന്

ഇമേജ്
വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ  (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബിന്റെ മയ്യത്ത് ഇന്നലെ  രാത്രി  10 :20 ന്ന്  റിയാദിൽ നിന്നും പുറപ്പെട്ട് ശ്രീലങ്ക വഴി ഇന്ന്  രാവിലെ  9:20 തോടെ  നെടുമ്പാശേരിഇറക്കി  അവിടെനിന്നും ആംബുലൻസിൽ വീട്ടിലെത്തി    കെഎംസിസി  നേതാവ്   NP  ഹനീഫ സാഹിബിന്റെ  ജനാസ  നമസ്ക്കാരം   ഉച്ചക്ക് (    22 / 7/ 2022 ന്  വെള്ളിയാഴ്ച  )  2.30 pm ന്   വേങ്ങര ,  , മിനി കാപ്പിൽ രിഫാഈ ജുമാ മസ്ജിദ് ൽ  വെച്ച് നടക്കും.    രണ്ട് മണിക്ക്  ജുമാ മസ്ജിദ് പരിസരത്തു  പോതു ദര്ശനത്തിന്  സൗകര്യം ഉണ്ടാവും. വീട്ടിൽ  പോതു ദര്ശനം ഉണ്ടാവില്ല.  .വേങ്ങര ഭാഗത്തു നിന്നും വരുന്നവർ സിനിമ ഹാൾ ജംഗ്ഷനിൽ ചെറുർ റോഡിൽ മിനി ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക് മിനി കാപ്പിൽ കിളനക്കോട് റോഡിൽ 2km മിനി കാപ്പിൽ റിഫഹീ ജുമാ മസ്ജിദ്. കുന്നുംപുറം ഭാഗത്തു നിന്നും വരുന്നവർ മിനി ജംഗ്‌ഷൻ നിന്നും ഇടത്തേക് മിനി കാപ്പിൽ കിളിനാക്കോട് റോഡ് 2km രിഫാഈ ജുമാ മസ്ജിദ് മിനി കാപ്പിൽ. മസ്ജിദ് ലൊക്കേഷൻ അറിയാൻ ക്ലിക്ക് ചെയുക  ബുധനഴ്ച്ച  റിയാദിലെ  സുമേഷി ഹോസ്പിറ്റലിൽ വെച്ച്  ഇന്ത്യൻ സമയം രാത്രി മരണപെ

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 10 ഇടത്ത് LDF വിജയം; ഒമ്പതിടത്ത്‌ UDF, BJP 1

ഇമേജ്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത്‌ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്‌ തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത് തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് ലഭിച്ചു:, ആ വോട്ട് ചെയ്തത്...

ഇമേജ്
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് ലഭിച്ചു . യശ്വന്ത് സിൻഹയ്ക്ക് കേരളത്തിൽ നിന്നും മുഴുവൻ വോട്ടും ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് കുറഞ്ഞു. കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. ദ്രൗപദി മുർമ്മുവിന് വോട്ട് നൽകിയത് ആരാണെന്ന് വ്യക്തമല്ല. അതേസമയം ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മുർമ്മു സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടിയിരുന്നു. ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം