മലപ്പുറം:കോക്കൂരില് യുവാവിന്റെ കയ്യിലിരുന്ന ഐഫോണ് പൊട്ടിത്തെറിച്ചു. പരുക്കേല്ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചങ്ങരംകുളം കോക്കൂര് സ്വദേശിയായ ബിലാലിന്റെ ഐഫോണ് 6 പ്ളസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈല് ഹാങ് ആയതിനെ തുടര്ന്ന് സര്വീസിന് നല്കാന് പോകുന്നതിനിടെ പോക്കറ്റില് കിടന്ന മൊബൈല് പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്ത്തി പോക്കറ്റില് നിന്ന് മൊബൈല് എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാന് തുടങ്ങിയതോടെ മൊബൈല് പുറത്തേക്ക് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് മൊബൈല് പൊട്ടി തെറിച്ചത്.മൊബൈല് പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് പരിക്കേല്ക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. മൊബൈല് പൂര്ണ്ണമായും തകര്ന്നത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോര്ട്ട് ആയതാവാം മൊബൈല് പൊട്ടിത്തെറിക്കാന് കാരണമെന്നാണ് നിഗമനം. മൊബൈല് നഷ്ടപ്പെട്ടെങ്കിലും തരനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്.
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.