വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളാണ് അറസ്റ്റിലായത്. വേങ്ങര:ഹോട്ടലില്‍ നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളായ പുതുപറമ്പിൽ വീട്ടിൽ ഇബ്രാഹിം കുട്ടി, അബ്ദുൾ റഹ്മാൻ, റമീസ്,മണ്ണിൽ വീട്ടിൽ സുധീഷ് ,നസീം എന്നിവരാണ് അറസ്റ്റിലായത്. തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് പൂട്ടിച്ചതിന്‍റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു. തുടർന്ന് വിവരം വേങ്ങരയിലെ ഹോട്ടൽ ഉടമകൾ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് .ഐ.പി.എസിനു നൽകിയ പരാതിയിൽ മലപ്പുറം ഡി.വൈ.എസ്.പിയുടെ നിർദേശാനുസരണം, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് , എ.എസ്.ഐ മാരായ സിയാദ് കോട്ട , മോഹൻദാസ് , ഗോപി മോഹൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹമീദലി , ഷഹേഷ് , ജസീർ , വിക്ടർ, സിറാജ് , ആരിഫ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.