വിഷു ബംപർ ജേതാവ് എവിടെ?; 90 ദിവസം കഴിഞ്ഞാൽ 10 കോടി സർക്കാരിന്

വിഷു ബംപർ ലോട്ടറിയുടെ ജേതാവ് അറിയാൻ, 90 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനം തരാൻ ലോട്ടറി വകുപ്പിനു നിയമപരമായി ബാധ്യതയില്ല. നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിലാണ് സാധാരണ രീതിയിൽ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫിസിൽ അപേക്ഷ നൽകണം. ജില്ലാ ഓഫിസർമാർക്ക് 60 ദിവസംവരെ ടിക്കറ്റ് പാസാക്കാം. ഇതിനു ശേഷമാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ട്രേറ്റാണ് തീരുമാനമെടുക്കുന്നത്. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ലോട്ടറി ഡയറക്ട്രേറ്റ് പാസാക്കും. അതിനുശേഷമാണ് എത്തിക്കുന്നതെങ്കിൽ സമ്മാനം നൽകില്ല. ലോട്ടറി തുക സർക്കാർ അക്കൗണ്ടിൽതന്നെ കിടക്കും. വലിയ തുക അടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ഹാജരാകാത്ത സാഹചര്യം വിരളമാണെന്ന് അധികൃതർ പറയുന്നു. വളരെക്കാലം മുൻപ്, ഒന്നാം സമ്മാനം നേടിയ ബംബർ ടിക്കറ്റുകൾ ഹാജരാക്കാതെ ഇരുന്ന സാഹര്യമുണ്ടായിട്ടുണ്ട്. ഇപ്പോൾ നറുക്കെടുപ്പ് നടന്ന് ദിവസങ്ങൾക്കുള്ളിൽ സമ്മാന ജേതാക്കൾ ടിക്കറ്റ് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുമെന്നും ലോട്ടറി വകുപ്പ് പറയുന്നു. ലോട്ടറി അടിച്ചശേഷം ബംപർ സമ്മ