വേങ്ങരയും എം.വി.ഡി യുടെ ക്യാമറ നിരീക്ഷണത്തിലാണ്. ഹെൽമെറ്റില്ലാതെയും,സീറ്റ് ബെൽറ്റ് ധരിക്കാതേയും നിയമം ലംഘിച്ച് ഇനി വേങ്ങര ടൗണിലേക്ക് ഇറങ്ങിയാൽ പണി കിട്ടും വേങ്ങര:മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് വേങ്ങരയിൽ വരുന്നവർ ശ്രദ്ധിക്കുക.. കുറ്റാളൂരിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയാൽ ഫൈൻ ഉറപ്പ്.. ഹെൽമെറ്റില്ലാതെയും,സീറ്റ് ബെൽറ്റ് ധരിക്കാതേയും, ഫോണിൽ സംസാരിച്ച് വാഹനം ഒടിച്ചും,നിയമ ലംഘനം നടത്തി വാഹനം ഓടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയാണ് ക്യാമറയുടെ ലക്ഷ്യം. ഉദ്യോഗസ്ഥരില്ലാതെതന്നെ ചെക്കിങ് നടക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്,അമിത വേഗത,മൊബൈൽ ഫോൺ ഉപയോഗം, വ്യാജ നമ്പർ, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിൾ ഉപയോഗം തുടങ്ങിയവയെല്ലാം ക്യാമറയിൽ വ്യക്തമായി പതിയും. രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം എ.ഐ. ക്യാമറയിൽ പതിയും. ബൈക്കിൽ രണ്ടിൽ കൂടുതൽ ആളുകളെ കയറ്റിയാൽവരെ ക്യാമറ പിടിക്കും. 800 മീറ്റർ ദൂരത്തുനിന്ന് വാഹനത്തിന്റെ മുൻഗ്ലാസിലൂടെ ഉള്ളിലെ കാര്യങ്ങൾ ക്യാമറ പകർത്തും. നമ്പർ പ്ലേറ്റടക്കമുള്ള ചിത്രമായിരിക്കും ഇത്. ഹെൽ