ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 5, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെമ്മാട് പുതിയ ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാൻ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. ഇനി അടിമുടി മാറ്റങ്ങൾ

തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതപരിഷ്‌കാരം ഏര്‍പ്പെടത്താന്‍ തിരൂരങ്ങാടി നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു. കൊണ്ടാണത്ത് ബസ് സ്റ്റാന്റ് ഉടന്‍ തുറക്കാനും തീരുമാനിച്ചു. സിവില്‍ സ്റ്റേഷന്‍  റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കും. യാത്രവാഹനങ്ങള്‍ക്കായിരിക്കും പ്രവേശനം. ഇത് സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കും. താലൂക്ക് ആസ്പത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ ഒഴിവാക്കും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന്  സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ ചെമ്മാട് ടൗണ്‍ വഴിയും പോവും, താലൂക്ക് ആസ്പത്രി കാന്റീനിനു സമീപവും (ചന്ദ്രിക ഓഫീസ്) താലൂക്ക് ആസ്പത്രിക്ക് പിന്‍വശവും  തൃക്കുളം സ്‌കൂളിനു സമീപവും കോഴിക്കോട് റോഡില്‍ മീന്‍ മാര്‍ക്കറ്റി

മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്‍റെ വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ് ബസിന്‍റെ ചില്ല് തകർന്നു padayappa new video

പടയപ്പ വയസ്സ് – 45–50 ആവാസ മേഖല – മൂന്നാർ–മറയൂർ റൂട്ടിലെ തലയാർ മുതൽ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശം കേസുകൾ – ഇതു വരെ ആരെയും ഉപദ്രവിച്ചിട്ടില്ല മൂന്നാർ മേഖലയിൽ ഇടയ്ക്കിടെ നാട് ചുറ്റാൻ ഇറങ്ങുന്ന ഇവന്റെ തലയെടുപ്പും ഗാംഭീര്യവും മറ്റു കാട്ടാനകളിൽ നിന്നു വേറിട്ട് നിർത്തുന്നു.പ്രദേശവാസികളുടേയും ആന പ്രേമികളുടെയും ഇഷ്ടക്കാരനായ പടയപ്പ പക്ഷേ ഇടയ്ക്കൊക്കെ ഇവരെ ആശങ്കയിലാഴ്ത്തി മുങ്ങും.ചിലപ്പോൾ 6 മാസം വരെ നീണ്ടു നിൽക്കും, ആ ഒളിച്ചോട്ടം. പിന്നെ ഒന്നും അറിയാത്തവനെ പോലെ തിരിച്ച് എത്തും.കഴിഞ്ഞ 6 മാസത്തിലധികമായി മൂന്നാർ മേഖലയിൽ നിറ സാന്നിധ്യം ആയ ഇവന് അടുത്തയിടെ മദപ്പാട് ശ്രദ്ധയിൽ പെട്ടിരുന്നു. പടയപ്പ വാർധക്യ സഹജമായ അവശതകൾ നേരിടാൻ തുടങ്ങിയതായി ഇവനെ സ്ഥിരമായി നിരീക്ഷിക്കുന്നവർ പറയുന്നു.സമൂഹ മാധ്യമങ്ങളിലും ഏറെ ജനപ്രിയനാണ് പടയപ്പ. ഇടുക്കി: മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്‍റെ വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ്  ബസിന്‍റെ ചില്ല് തകർന്നു. മൂന്നാർ - ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിൽ മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിനു സമീപത്തായി വൈകിട്ട് നാലു മണിയോടെയായിരുന്നു സ

ഫുൾജാർ സോഡക്ക് ശേഷം ഈ റമദാനിൽ വൈറലാലാക്കുക rooh afza ആയിരിക്കും

നേർപ്പിച്ച ഒരു പാനീയമാണ് റൂഹഫ്സ (Urdu: روح افزہ, Hindi: रूह अफ़ज़ा Bengali: রূহ আফজা). തണുത്ത പാലിൽ ഐസ് കഷ്ണങ്ങളും റൂഹഫ്സ ലായനിയും ചെർത്ത് തയ്യാറാക്കുന്ന പാനീയം ദാഹശമനിയായി ഉപയോഗിക്കുന്നു. ഹകീം ഹാഫിസ് അബ്ദുൽ മജീദ് ആണ് റൂഹഫ്സയുടെ ചേരുവകൾ കണ്ടെത്തിത്. അദ്ദേഹം തന്നെ സ്ഥാപിച്ച നിർമ്മാണ സ്ഥാപനങ്ങളാണ് ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും റൂഹഫ്സ നിർമ്മിക്കുന്നതും അത് വിപണിയിലെത്തിക്കുന്നതും.

ഞങ്ങളും കൃഷി യിലേക്ക് പദ്ധതിയുടെ വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു

വലിയോറ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് കീഴിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ 15വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു. എ എം യു പി സ്കൂൾ അടക്കാപുരയിൽ വാർഡ് മെമ്പർ ശ്രീമതി എ കെ നഫീസയുടെ  അധ്യക്ഷതയിൽ കൃഷി അസിസ്റ്റന്റ് വിക്രംപിള്ള  ഉദ്ഘാടനം ചെയ്തു. മാരക കീടനാശിനി പ്രയോഗത്തിലൂടെ ലഭിക്കുന്ന പഴം,പച്ചക്കറിയുടെ ഉപയോഗം വർധിക്കുമ്പോൾ ഞങ്ങളും കൃഷിയിലേക്ക് എന്ന പൂർണ്ണ ജൈവ കർഷക മഹാദൗത്യവുമായി  എല്ലാവീടുകളിലും അടുക്കള കൃഷി,ഗ്രോബാഗ്, മൺചട്ടി, ടർസ് മട്ടുപ്പാവ്,അയൽകൂട്ട സഹകരണ സംഘം കൃഷി,വയൽ,പറമ്പ്കൃഷിതുടങ്ങി അനുയോജ്യ മാക്കി വർധിപ്പിക്കാൻ അദ്ദേഹം കർക്ഷകരെ പ്രോത്സാഹിപ്പിച്ച് സംസാരിച്ചു. കീടങ്ങളെ ജൈവരീതിയിൽ അകറ്റാനുള്ള മാർഗങ്ങൾ കർക്ഷകർക്ക്‌ കൃഷി അസിസ്റ്റന്റ് പകർന്ന് നൽകി.  തുടർന്ന് കർഷകർക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് എന്ന വാർഡ് തല കാർഷിക സമിതി രൂപീകരിച്ചു.

കോൺഗ്രസ്‌ രാജ്യo ഭരിച്ചിരുന്നു എങ്കിൽ ഇന്ന് 75 രൂപയ്ക്കു പെട്രോൾ ലഭിക്കും ആയിരുന്നു...

കോൺഗ്രസ്‌ രാജ്യo ഭരിച്ചിരുന്നു എങ്കിൽ ഇന്ന് 75 രൂപയ്ക്കു പെട്രോൾ ലഭിക്കും ആയിരുന്നു...2014 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു... അന്ന് ഡൽഹിയിൽ പെട്രോൾ വില 71 രൂപ 51 പൈസയും, ഡീസൽ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു.. 14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മിൽ വിത്യാസം ഉണ്ടായിരുന്നു..ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രം ഉള്ളപ്പോൾ പെട്രോളിന് 115 രൂപയും തൊട്ടു പിന്നാലെ ഡീസൽ വിലയും... 2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസം ആണ് നാം കണ്ടത്..40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി ഇടിഞ്ഞപ്പോൾ പോലും ഇന്ധന വിലയിൽ ജനങ്ങൾക്ക്‌ പ്രയോജനം ലഭിച്ചില്ല.. അതിന് കാരണം എന്ത്? കോൺഗ്രസ്‌ ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ പോലും അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്... പക്ഷെ മോദി സർക്കാർ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പ

600 രൂപക്ക് ഒരു കുഞ്ഞൻ AC വിട്ടിൽ ഉണ്ടാക്കാം അതിന്ന് വേണ്ടത് ഇത്രമാത്രം

എയർ കണ്ടീഷനിംഗ് , പലപ്പോഴും A/C അല്ലെങ്കിൽ AC എന്ന് ചുരുക്കി വിളിക്കപ്പെടുന്നു , പവർ "എയർ കണ്ടീഷണറുകൾ" അല്ലെങ്കിൽ മറ്റ് വിവിധ രീതികൾ ഉപയോഗിച്ച് കൂടുതൽ സുഖപ്രദമായ ഇന്റീരിയർ അന്തരീക്ഷം കൈവരിക്കുന്നതിന് അടച്ച സ്ഥലത്ത് ചൂട് നീക്കം ചെയ്യുകയും വായുവിന്റെ ഈർപ്പം നിയന്ത്രിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്. നിഷ്ക്രിയ കൂളിംഗ് , വെന്റിലേറ്റീവ് കൂളിംഗ് എന്നിവ ഉൾപ്പെടുന്നു . ചൂടാക്കൽ, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് (HVAC) എന്നിവ നൽകുന്ന സിസ്റ്റങ്ങളുടെയും സാങ്കേതികതകളുടെയും ഒരു കുടുംബത്തിലെ അംഗമാണ് എയർ കണ്ടീഷനിംഗ് .സാധാരണയായി നീരാവി-കംപ്രഷൻ റഫ്രിജറേഷൻ ഉപയോഗിക്കുന്ന എയർകണ്ടീഷണറുകൾ, വാഹനങ്ങൾക്കുള്ളിലോ ഒറ്റമുറികളിലോ ഉപയോഗിക്കുന്ന ചെറിയ യൂണിറ്റുകൾ മുതൽ വലിയ കെട്ടിടങ്ങളെ തണുപ്പിക്കാൻ കഴിയുന്ന കൂറ്റൻ യൂണിറ്റുകൾ വരെ വലുപ്പമുള്ളവയാണ്. ചൂടാകുന്നതിനും തണുപ്പിക്കുന്നതിനും ഉപയോഗിക്കാവുന്ന എയർ സോഴ്സ് ഹീറ്റ് പമ്പുകൾ , തണുത്ത കാലാവസ്ഥയിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (IEA) കണക്കനുസരിച്ച് , 2018-ലെ കണക്കനുസരിച്ച്, 1.6 ബില്യൺ എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് ആ
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live