വഴി യാത്രക്കാർക്കുള്ള നോമ്പുതുറ വിഭവ വിതരണം ഉദ്ഘാടനം ചെയ്തു ഏ ആർ നഗർ: പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി വർഷംതോറും നടത്തിവരുന്ന വഴി യാത്രക്കാർക്കുള്ള നോമ്പുതുറയുടെ വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ കൊളപ്പുറം ലീഗ് ഓഫിസ് പരിസരത്ത് വെച്ച് നിർവ്വഹിച്ചു. പ്രസിഡന്റ് യാസർ ഒള്ളക്കൻ അധ്യക്ഷത വഹിച്ചു.തുടർച്ചയായി എട്ടാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ദിവസവും ദീർഘദൂര യാത്രക്കാർക്കാണ് നോമ്പുതുറ വിഭവങ്ങൾ നൽകുന്നത്.ദീർഘ ദൂര ബസുകൾ,എയർപോർട്ട് യാത്രകൾ എന്നിവർക്കാണ് കുടതൽ സൗകര്യപ്പെടുന്നത്. വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ പുള്ളാട്ട് ഷംസു, പി ഹനിഫ , കെ.ടി ഷംസുദ്ധീൻ, മുനീർ വിലാശേരി,പഞ്ചായത്ത് മുസ്‌ലിംലീഗ് ഭാരവാഹികളായ ഇസ്മായിൽ പുങ്ങാടൻ, സി.കെ മുഹമ്മദ് ഹാജി, കെ.കെ മാനു , കുരിക്കൾ ഇബ്രാഹിം കുട്ടി, ഒ.സി ഹനീഫ, ജില്ലാ എം.എസ് എഫ് ട്രഷറർ പി.എ. ജവാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടണത്ത്, കെ.കെ സക്കരിയ, സി.കെ ജാബിർ , കെ.കെ മുജീബ്, ഡി.എ.പി.എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം എന്നിവർ സംബന്ധിച്ചു.