ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 1, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം

Step 3: Place this code wherever you want the plugin to appear on your page. മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം Posted by 24 News on Friday, 1 April 2022

2022 ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളായി

* 🌏🏆 വേൾഡ് കപ്പ്‌  ഗ്രൂപ്പുകളായി 📣 * * 🇶🇦 2022 ഖത്തർ വേൾഡ് കപ്പിനുള്ള  ഗ്രൂപ്പുകളായി ⚡️ * 🏟 ഗ്രൂപ്പ്‌ എ 🇶🇦 ഖത്തർ 🇳🇱 നെതർലാൻഡ്സ് 🇸🇳 സെനഗൽ 🇪🇨 ഇക്വഡോർ  🏟 ഗ്രൂപ്പ്‌ ബി 🏴󐁧󐁢󐁥󐁮󐁧󐁿 ഇംഗ്ലണ്ട് 🇺🇸 യുഎസ്എ 🇮🇷 ഇറാൻ 🇪🇺 യൂറോപ്യൻ പ്ലേഓഫ്‌ 🏟 ഗ്രൂപ്പ്‌ സി 🇦🇷 അർജന്റീന 🇲🇽 മെക്സിക്കോ 🇵🇱 പോളണ്ട് 🇸🇦 സൗദി അറേബ്യ 🏟 ഗ്രൂപ്പ്‌ ഡി 🇫🇷 ഫ്രാൻസ് 🇩🇰 ഡെന്മാർക് 🇹🇳 തുനീസിയ 🏁 IC പ്ലേഓഫ് 1 🏟 ഗ്രൂപ്പ്‌ ഇ 🇪🇸 സ്പെയിൻ 🇩🇪 ജർമനി 🇯🇵 ജപ്പാൻ 🏁 IC പ്ലേഓഫ് 2 🏟 ഗ്രൂപ്പ്‌ എഫ് 🇧🇪 ബെൽജിയം 🇭🇷 ക്രൊയേഷ്യ 🇲🇦 മൊറൊക്കോ 🇨🇦 കാനഡ 🏟 ഗ്രൂപ്പ്‌ ജി 🇧🇷 ബ്രസീൽ 🇨🇭 സ്വിറ്റ്സർലൻഡ് 🇸🇰 സെർബിയ 🇨🇲 കാമറൂൺ  🏟 ഗ്രൂപ്പ്‌ എച്ച് 🇵🇹 പോർച്ചുഗൽ 🇺🇾 ഉറുഗ്വേ 🇰🇷 സൗത്ത് കൊറിയ 🇬🇭 ഘാന

UAE യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു

യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ  എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു. പ്രവാസികളെ ഏറെ പ്രയാസപ്പെടുത്തിയ ഈ പ്രശ്നം കഴിഞ്ഞ ദിവസം ലോക്സഭയിൽ  ശൂന്യവേളയിൽ സബ്മിഷനായി  അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ, വിശേഷിച്ചും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ  ഏറെ വിഷമത്തിലാഴ്ത്തിയതായിരുന്നു ഈ  നിർബന്ധ വ്യവസ്ഥ. യു.എ.ഇ യിൽ നിന്ന്  രാജ്യാന്തര നിലവാരത്തിലുള്ള   വാക്സിനേഷനുകൾ  എടുത്തവർക്കും പി.സി.ആർ എടുത്തിരിക്കണമെന്ന നിർദേശത്തിന് ഒരു നീതീകരണവും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്നും   യു.എ. ഇ യിലേക് വരുന്നവരുടെ പി.സി.ആർ വ്യവസ്ഥ അധികൃതർ  നേരത്തെ തന്നെ  ഒഴിവാക്കിയിരുന്നു. എന്നിട്ടും യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക്  പി.സി.ആർ  നിർബന്ധമാക്കിയത്  കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നമ്മുടെ നാട്ടുകാരായ പ്രവാസികൾ അവരുടെ യാത്രയിൽ അനുഭവിച്ചിരുന്ന ഒരു വിഷമാവസ്ഥ നീക്കികൊടുത്തുകൊണ്ടുള്ള തീരുമാനമെടുത്ത അധികൃതർക്ക് നന്ദി. (അബ്ദുസമദ് സമദാനി  FB ...

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങളെ പ്രഖ്യാപിച്ചു

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങളെ പ്രഖ്യാപിച്ചു

അടക്കാപുര AMUP സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സ്ആയി സുധ ടീച്ചർ ചാർജ് എടുത്തു,

വലിയോറ അടക്കാപുര എ എം യു പി സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സ്ആയി സുധ ടീച്ചർ  ചാർജ് എടുത്തു, പഴയ ഹെഡ്മിസ്ട്രെസ്സ്ആയ മോളി ടീച്ചർ വിരമിച്ചതിനാലാണ് പുതിയ ഹെഡ്മിസ്ട്രെസ്സിനെ തിരഞ്ഞെടുത്തത്, വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് സുധ ടീച്ചർക്ക്  ഹെഡ്മിസ്ട്രെസ്സ്ആയി സ്ഥാനക്കയറ്റം ലഭിച്ചത് 

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു.DrPRama

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. ഡോ.രമ്യ, ഡോ.സൗമ്യ എന്നിവരാണ് മക്കള്‍. ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കള്‍ രമ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. പൊതുവേദികളില്‍ നിന്ന് അകന്നായിരുന്നു രമയുടെ ജീവിതം. പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുന്‍പൊരിക്കല്‍ ജഗദീഷ് തന്നെ പറഞ്ഞിരുന്നു. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറായിരുന്നില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.

എല്ലാവർക്കും ഇനി പുതിയ PVC ആധാർ കാർഡ്, ഒരാഴ്ചക്കുള്ളിൽ ലഭിക്കും നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം

 സ്വാഗതം ഒരു വ്യക്തിയെ സംബന്ധിച്ച മുഴുവൻ ബയോമെട്രിക് വിവരങ്ങളും ലഭിക്കുന്ന ഔദ്യോഗിക അംഗീകരമുള്ള  ഒരു രേഖയാണ് ആധാർ കാർഡ്,രാജ്യത്ത്  ഒരു മൊബൈൽ കണക്ഷൻ എടുക്കുന്നതിന്, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്, മറ്റേതെങ്കിലും ലൈസൻസുകൾ ലഭിക്കുന്നതിനു എല്ലാം ആധാർ കാർഡ് ആവശ്യമാണ്, അതിനാൽ ആധാർ കാർഡിലെ ദുരുപയോഗം തടയുവാനും സുരക്ഷാ ഉയർത്തുന്നതിനും ഇനി മുതൽ പുതിയ രൂപത്തിലുള്ള ആധാർ കാർഡ് ആയിരിക്കും എല്ലാവർക്കും ലഭിക്കുക, പുതിയ കാർഡിലെ സവിശേഷതകളെക്കുറിച്ചും അത് എങ്ങനെയാണ് ലഭിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ്  നിങ്ങളുമായി ഷെയർ ചെയ്യുന്നത്.ഏറ്റവും പുതിയ സുരക്ഷാ  ഫീച്ചറുകളും ആയാണ് പുതിയ ആധാർ കാർഡ് ഇനി  ലഭിക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സവിശേഷതകളുമായാണ് പിവിസി കാർഡ് രൂപത്തിലുള്ള ആധാർ കാർഡ് UADI പുറത്തിറക്കിയിട്ടുള്ളത്, ഡെബിറ്റ് കാർഡ് പോലെ ബാലറ്റിൽ സൂക്ഷിക്കുവാൻ കഴിയും എന്നതിന് പുറമേ ദീർഘകാലം കേടുകൂടാതെ വയ്ക്കാം സൗകര്യപ്രദമായി കൊണ്ടുനടക്കാം.  പുതിയ കാർഡിലെ പ്രധാന സവിശേഷതകൾ മികച്ച അച്ചടിയും ലാമിനേഷൻ ഉള്ളതാണ്, പുതിയ കാർഡ് കാണാൻ ഭംഗിയുള്ളതു...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.