പോസ്റ്റുകള്‍

മാർച്ച് 19, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫുട്ബാൾ മത്സരം നടക്കുന്നിടെ ഫുട്ബാൾ ഗലറി തകർന്ന് വീണു video കാണാം

ഇമേജ്
ഫുട്ബാൾ മത്സരം നടക്കുന്നിടെ  ഫുട്ബാൾ ഗലറി തകർന്ന്വ വീണു വണ്ടൂർ പുങ്ങോട് ഫുട്ബാൾ സ്റ്റേടിയതിന്റെ ഗാലറിയിൽ തകർന്നു വീണ് നിരവധിപേർക്ക് പരിക്ക്,ഗാലറിയുടെ ഒരു ഭാഗം പൊളിഞ്ഞു വിഴുകയായിരുന്നു, പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് മാറ്റുന്നു വണ്ടൂർ പൂങ്ങോട് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് നടക്കുന്നതിനിടെ ഗ്യാലറി തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്..! വണ്ടൂർ  പൂങ്ങോട് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്  ഫൈനൽ മത്സര ദിവസമായ ഇന്ന് മത്സരം തുടങ്ങുന്നതിൻ്റെ തൊട്ടു മുൻപ് ഗ്യാലറിയുടെ ഒരു ഭാഗം തകർന്നുവീണു. നിരവധി പേർക്ക് പരിക്ക്. പരിക്കുപറ്റിയവരെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഫൈനൽ മത്സരമായത് കാരണം നിരവധി ആളുകൾ മത്സരം കാണാൻ എത്തിയിരുന്നു. പോലീസും ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നു 

ഗെയിൽ വാതക പൈപ്പ് ലൈൻ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളും പൂർത്തിയായി. ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം രേഖാ മൂലം തെളിയിച്ച എല്ലാ ഭൂവുടമകൾക്കും നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു.

ഇമേജ്
സംസ്ഥാനത്തിലെ ഊർജ്ജലഭ്യതയിൽ മുന്നേറ്റം സൃഷ്ടിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളും പൂർത്തിയായി. മൊത്തം 514 കി.മീ ദൈർഘ്യമുള്ള ഗെയിൽ പൈപ്പ് ലൈനിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം രേഖാ മൂലം തെളിയിച്ച എല്ലാ ഭൂവുടമകൾക്കും നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. പ്രമാണങ്ങൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും നഷ്ടപരിഹാരം നൽകി വരുന്നു. 404 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി വകയിരുത്തുകയും അതിൽ 372 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുകയും ചെയ്തു.  കുറഞ്ഞ ചെലവിൽ മികച്ച ഇന്ധനം ലഭ്യമാക്കുന്ന ഈ പദ്ധതിയ്ക്കെതിരെ വലിയ പ്രചാരണമാണ് തുടക്കത്തിലുണ്ടായിരുന്നത്. എന്നാൽ തെറ്റിദ്ധാരണ പരത്തി ജനങ്ങളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. അർഹമായവർക്കെല്ലാം മികച്ച നഷ്ടപരിഹാരം ഉറപ്പുവരുത്തി ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ സർക്കാരിനു സാധിച്ചു. ഇന്ന് ജനങ്ങളുടെ പിന്തുണയോടെ മികച്ച രീതിയിൽ പദ്ധതി പുരോഗമിക്കുകയാണ്. അസാധ്യമെന്ന് കരുതിയ, നാടിൻ്റെ വികസനത്തിനു മുതൽക്കൂട്ടാകുന്ന ഈ ബൃഹദ് പദ്ധതി ജനങ്ങളും സർക്കാരും ഒത്തു ചേർന്ന് യാഥാർത്ഥ്യമാക്കുകയാണ് ചെയ്തത്. അഭി

വിവിധ ജില്ലകളിൽ മഞ്ഞഅലേർട്ടുകൾ പ്രഖ്യാപിച്ചു,ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് kerala rain news

ഇമേജ്
ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുനമർദ്ദം  മാർച്ച്‌ 19 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ വച്ചു ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മാർച്ച്‌ 20 ഓടെ തീവ്രന്യുന മർദ്ദമായും ( Depression ) അടുത്ത ദിവസം ( മാർച്ച്‌ 21) ചുഴലിക്കാറ്റായി മാറാനും സാധ്യത.  തുടർന്ന്  വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച്‌ 22 ഓടെ ബംഗ്ലാദേശ് - മ്യാൻമർ  തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം കേരള - കർണാടക - ലക്ഷദ്വീപ്  തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18-03-2022: തെക്ക് - കിഴക്കൻ  ബംഗാള്‍  ഉൾക്കടലിലും അതിനോട് ചേർന്നുള്ള  തെക്ക് ആൻഡമാൻ കടലിലും  ഭൂമധ്യരേഖയോട് ചേർന്നുകിടക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിൻറെ  കിഴക്കൻ  ഭാഗത്തും  മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിൽ  ശക്തമായ കാറ്റിന

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഇമേജ്

ഒരു കുടുംബത്തിലെ നാലു പേരെ തീ വച്ച് കൊന്നു പിതാവ് അറസ്റ്റിൽ

ഇമേജ്
കേരളത്തിൽനിന്നുള്ള നെട്ടിക്കുന്ന സംഭവം ഒരു കുടുംബത്തിലെ നാലു പേരെ തീ വച്ച് കൊന്നു പിതാവ് അറസ്റ്റില്‍ ഇടുക്കി: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പിതാവ് തീ കൊളുത്തിക്കൊന്നു. തൊടുപുഴയ്ക്ക് അടുത്ത് ചീനിക്കുഴിയിലാണ് സംഭവം. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരാണ് മരിച്ചത്.  കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് (79) വീട്ടുകാരെ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കൊലപാതകം നടന്നത്. ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ഹമീദ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ കണക്ഷന്‍ ഓഫ് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.  കൂട്ടക്കൊല ആസൂത്രിതമായിരുന്നെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് സൂചിപ്പിച്ചു.