പോസ്റ്റുകള്‍

മാർച്ച് 3, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിദ്യാർത്ഥിനി ബസ്സിൽ നിന്നും താഴെ വീണു; പോലീസ് മണിക്കൂറുകൾക്കകം വാഹനം കസ്റ്റഡിയിലെടുത്തു bus accident

ഇമേജ്
തിരുരങ്ങാടി: തിരുരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ ഒരു വിദ്യാർത്ഥിനി ബസ്സിൽ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തപ്പോൾ ബസ്സിൽ നിന്നും താഴെവീണു.ആളുകൾ ബഹളം വെച്ചതിനെ തുടർന്ന് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും ബസ്സ്‌ ഉടൻ നിർത്തുകയും ചെയ്തത്കൊണ്ട്  അപകടത്തിൽ നിന്നും വിദ്യാർത്ഥിനി രക്ഷപെട്ടു. ഇന്ന് രാവിലെ 8:30ന് കക്കാട് വെച്ച് തിരുരങ്ങാടി എം വി ടി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിന്റെ രേഖകൾ പരിശോധിക്കുകയും ബസിന്റെ പെർമിറ്റ് ഹാജരാക്കാൻ ബസ് അധികൃതർക്ക് കഴിയാതിരിക്കുകയുമായിരുന്നു. പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുന്ന ബസ്സാണ് കക്കാട് വെച്ച് പിടിചെടുത്തത്.വാഹനത്തിൽ മുഴുവൻ യാത്രക്കാർ ഉള്ളതിനാൽ യാത്രക്കാരെ മുഴുവൻ ഇറക്കിയതിന് ശേഷം വാഹനം തിരുരങ്ങാടി ആർ ടി ഒ ഓഫീസിൽ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു.അപകടകരമായ രീതിയിൽ ബസ്സ്‌ ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനും നടപടിയുണ്ട്. Step 3: Place this code wherever you want the plugin to appear on your page. തിരുരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തപ്പോൾ ബസ്സിൽ നിന്നും... Posted by Fishin

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടന്യൂനമർദം അതിവേഗം ശക്തിപ്പെടുന്ന രീതിയിലേക്ക് മാറി ന്യൂനമർദം തീവ്ര ന്യൂനമർദമായി today rain news

ഇമേജ്
ന്യൂനമർദം തീവ്ര ന്യൂനമർദമായി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടന്യൂനമർദം അതിവേഗം ശക്തിപ്പെടുന്ന രീതിയിലേക്ക് മാറി. ഇന്ന് രാവിലെ തീവ്ര ന്യൂനമർദ്ദമായി. നാളെ യോടെ അതി തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 470 കി.മി. അകലെയാണ് ന്യൂനമർദ്ദത്തിന്റെ സ്ഥാനം. ചെന്നൈയിൽ നിന്ന് ഏകദേശം 970 കി.മി അകലെ. ന്യൂനമർദ്ദം കരയോട് അടുക്കുമ്പോൾ തമിഴനാട്ടിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരളത്തിൽ ശക്തമായ മഴ ചില പ്രദേശങ്ങളിൽ  പ്രതീക്ഷിക്കാം. ശനി മുതൽ ന്യൂനമർദ സ്വാധീന മഴ കേരളത്തിലും ലഭിക്കും. ന്യൂനമർദം തീവ്രമായതോടെ മേഘങ്ങൾ കേന്ദ്രീകരിക്കപ്പെട്ടതിനാൽ ഇന്നലത്തെ പോലെ കേരളത്തിൽ പലയിടത്തും മേഘാവൃതമാകില്ല. പകൽ നല്ല വെയിലായിരിക്കും. വെയിൽ നേരിട്ട് കൊള്ളാതിരിക്കുക.  #weathermankerala #

today news

കൂടുതൽ‍ കാണിക്കുക