പ്രവാസികൾ ശ്രദ്ധിക്കുക. മലപ്പുറം സ്വദേശിയുടെയും സഹ പ്രവർത്തകരുടെയും പണം കവർന്നു;* ബാങ്ക് അക്കൗണ്ടുള്ള സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ടത്. സൗദിയിൽ ബാങ്ക് അക്കൗണ്ട് വേരിഫിക്കേഷൻ എന്ന പേരിൽ കാൾ ചെയ്ത് നിരവധി പ്രവാസികളുടെ പണം ഹാക്കർമാർ കവർന്നതായി പരാതി. ഉപയോക്താക്കളെ വിളിച്ച് ഇങ്ങോട്ട് ഇഖാമ നംബറും പേരും ബാങ്കിൻ്റെ പേരും പറഞ്ഞ് കൊണ്ടാണു ഹാക്കർമാർ പുതിയ നീക്കം നടത്തുന്നത്. ആദ്യം തന്നെ എല്ലാ വിവരങ്ങളും കൃത്യമായി ഇങ്ങോട്ട് പറയുന്നതിനാൽ വിളിക്കുന്നത് ബാങ്കിൽ നിന്ന് തന്നെയാണെന്ന ധാരണയിലായിരിക്കും പ്രവാസികൾ പ്രതികരിക്കുക. ശേഷം കാൾ ചെയ്യുന്ന തട്ടിപ്പുകാരൻ മൊബൈലിൽ വന്ന ഒ ടി പി ചോദിക്കുകയും സംശയം തോന്നാത്തവർ അത് നൽകുകയും ചെയ്യുന്നതോടെയാണു പിന്നീട് അക്കൗണ്ടിൽ നിന്ന് പണം ചോരുന്നത് ആരംഭിക്കുക. നേരത്തെ കോഴിക്കോട് സ്വദേശിയായ ഒരു പ്രവാസിയുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടെങ്കിൽ ഇപ്പോൾ ദമാമിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഒരു പ്രവാസിയുടെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരുടെയും പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഇഖാമ നംബർ റിയാദ് ബാങ്കിൽ നിന്ന് എന്ന പേരിൽ ആവശ്യപ്പെട്ടായിരുന്നു...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.