നിലവാരമുള്ള ഒരു ഇംഗ്ലീഷ് മാഗസിൻ സൗജന്യമായി നിങ്ങളുടെ പേരിൽ വീട്ടിലേക്ക് എത്താൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അവർക്കായുള്ള കുറിപ്പ് ആണ്. അമേരിക്കയിലെ ടെക്സസിൽ നിന്ന് പബ്ലിഷ് ചെയ്യുന്ന Aramco World മാഗസിൻ ഫ്രീ ആണ്. സംസ്കാരം, കല, ആര്കിടെക്ചർ, യാത്ര, ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ഫോട്ടോഗ്രാഫി, ഭക്ഷണം എന്നിവയെല്ലാമാണ് പ്രധാന കണ്ടന്റ് ആയി വരുന്നത്. സഊദി അറേബ്യൻ എണ്ണക്കമ്പനിയായ Saudi Aramco-യാണ് ഇതിനു ഫണ്ട് ചെയ്യുന്നത്. മുസ്‌ലിം രാജ്യങ്ങളെയും, അവിടത്തെ സംസ്കൃതിയെയും കുറിച്ചുള്ള വിഭവങ്ങൾ ആനുപാതികമായി കൂടുതലായിരിക്കാം. അത്തരം വായനകൾ തന്നെ വളരെ വിജ്ഞാനപ്രദവും ഹൃദയഹാരിയുമാണ്. ഗംഭീരമായ അമേരിക്കൻ ഇംഗ്ലീഷിലാണ് കണ്ടന്റുകൾ ഉണ്ടാകാറ്. ലോകത്തെ പ്രശസ്ത മാധ്യമ പ്രവർത്തകർ, എഴുത്തുകാർ എല്ലാം ഇതിൽ എഴുതിവരുന്നു. റിവ്യൂ കോളത്തിൽ, ഓരോ ലക്കത്തിലും എട്ടോ പത്തോ പുസ്തകങ്ങളും പരിചയപ്പെടുത്തുന്നു. മാഗസിന്റെ ഗുണമേന്മയും രൂപഭംഗിയും സവിശേഷമായി എടുത്തുപറയേണ്ടത്. മനോഹരമായ പേജുകളും, ലേ ഔട്ടുമാണ്. ചിത്രങ്ങൾക്ക് കൂടുതൽ സ്‌പേസ് നൽകുന്നതിനാൽ വായനയും സുഖപ്രദം. ഞാൻ ഏതാണ്ട് പത്തുവർഷമായി വീട്ടിലേക്കും, ഓഫീസിലേക്കും കോപ്പിവര