പോസ്റ്റുകള്‍

ജനുവരി 18, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് 27ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായിഅറിയിച്ചു

ഇമേജ്
കോവിഡ് വ്യാപനം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അഡ്വ.പി.എം.എ സലാം അറിയിച്ചു. പ്രാദേശികമായി നടക്കുന്ന ചെറിയ പരിപാടികള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലെപോലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. ആരോഗ്യ രംഗത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും ഘടകകക്ഷികളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനാലാണ് പരിപാടികള്‍ മാറ്റിവെച്ചത്.  രോഗവ്യാപനം ഭയാനകമാം വിധം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍പോലും ഭരണകക്ഷിയായ സി.പി.എമ്മും ഘടകകക്ഷികളും സര്‍വ്വ ചട്ടങ്ങളും മര്യാദകളും ലംഘിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന  ആള്‍ക്കൂട്ട കോപ്രായങ്ങള്‍ ജനങ്ങളോടുളള വെല്ലുവിളിയാണ്. ജനങ്ങളുടെ മേല്‍ നിരന്തരം നി

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ റെന്നേഴ്സ് ആയി

ഇമേജ്
മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ  സീനിയർ ജില്ലാ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ റെന്നേഴ്സ് ആയി   ഇന്ന് തേഞ്ഞിപ്പാലത്തെ   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേറിയ ഫൈനൽ മത്സ്യരത്തിൽ EMEA കൊണ്ടോട്ടി കോളേജിനോട് പരാജയപെട്ടു    മലപ്പുറം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച്  നടത്തിയ  വോളിബോൾ മത്സരത്തിൽ  എതിർ ഇല്ലാത്ത മൂന്ന് സെറ്റുകൾക്ക്  അപ്പോളോ വള്ളിക്കുന്നിനെ തോൽപ്പിച്ചു കൊണ്ട് വി വി സി വലിയോറ  സെമിയിൽ പ്രവേശിക്കുകയും  സെമിയിൽ യുവധാര കോട്ടക്കലിനെ തോൽപ്പിച്ചുകൊണ്ട് വി വി സി വലിയോറ  ഫൈനൽ മത്സരത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു   ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന  ഫൈനൽ  മത്സരത്തിൽ  EMEA കൊണ്ടോട്ടി VVC വലിയോറയെ പരാജയപ്പെടുത്തി വിജയികളായി

കെ–ഫോൺ ഇങ്ങെത്തി പറഞ്ഞത് പ്രാവർത്തികമാക്കും മുഖ്യമന്ത്രിയുടെ ഉറപ്പ് K phone latest news

ഇമേജ്
ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്. 2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിൻ്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.   ✳ നിലവിൽ 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു. ✳ 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിൾ ഇടാനുള്ളതിൽ 14 ജില്ലകളിലായി 11,906 കി.മീ പൂർത്തീകരിച്ചു. ✳ 375 പോപ്പുകളിൽ (POP - Points of Presence) 114 എണ്ണം പൂർത്തീകരിക്കുകയും 216 എണ്ണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ ആണ് ഇവ സജ്ജീകരിക്കുന്നത്.  ✳ NOC(Network Operating Centre) -ൻ്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു. ✳ എൻ്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021, ഡിസംബർ 31-നുള്ളിൽ പ്രവർത്തനസജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 വരെ ഓഫീസുകൾ വര

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇമേജ്
സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്

വലയിൽ കുടുങ്ങിയ കടലാമയെ ലേലത്തിൽ വിറ്റു പോലീസ് രക്ഷിച്ചു തിരികെ കടലിൽ വിട്ടു

ഇമേജ്
കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ വലയില്‍ മത്സ്യത്തിനൊപ്പം കടലാമ കുടുങ്ങി. മത്സ്യം ലേലം ചെയ്തതിനൊപ്പം ഇയാള്‍ കടലാമയെയും ലേലത്തില്‍ വിറ്റു. വിലകൊടുത്തു വാങ്ങിയ ആള്‍ ആമയെ മാംസം ആക്കാനായി വീടിന് സമീപത്തെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്ന വിവരമറിഞ്ഞാണ് പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തിയത്. കടലാമ സംരക്ഷിത പട്ടികയിലുളള ജീവിയാണെന്നും തിരികെ കടലിലേയ്ക്ക് വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും താന്‍ വിലകൊടുത്ത് വാങ്ങിയ ആമയെ വിട്ടുതരില്ല എന്ന നിലപാടിലായിരുന്നു ലേലത്തില്‍ വാങ്ങിയ ആള്‍. ലേലത്തില്‍ പങ്കെടുത്ത ഇരുകൂട്ടരെയും വിളിച്ചുവരുത്തിയ പോലീസ്, സംരക്ഷിത ഇനത്തില്‍ പെട്ട ജീവിയെ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റമാണെന്ന വിവരം ബോധ്യപ്പെടുത്തി കടലാമയെ വീണ്ടെടുത്തു. പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ ശക്തികുമാര്‍.എസ്, ബൈജു.എ.എസ്, ആന്‍റണി.എഫ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.  തുടര്‍ന്ന് കോസ്റ്റല്‍ വാര്‍ഡന്‍മാരായ ഷെറിന്‍.എസ്, ജോണ്‍ ടൈറ്റസ് എന്നിവരുടെ സഹായത്തോടെ കടലാമയെ സുരക്ഷിതമായി കടലിലേയ്ക്ക് വിട്ടു. വംശനാശം സംഭവിച്ചു കൊണ്ടിരിക്

മലപ്പുറത്തെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തിന്റെ മൊഞ്ച് രാജു ഗാലക്സി വേങ്ങര പകർത്തിയ ഫോട്ടോസ് cherumukk ambal

ഇമേജ്
മലപ്പുറത്തെ ചെറു മൂക്കിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തെ   മൊഞ്ച് ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന വയലാകെ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ് മലപ്പുറം തിരുരങ്ങാടി ചെറുമുക്ക്  വെഞ്ചാലി വയലിൽ  ദൂരദിക്കിൽ നിന്നെത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ആമ്പൽപ്പൂക്കൾക്കൊപ്പം നാട്ടുകാർക്ക് മിഴിവുള്ള കാഴ്ചയാകുന്നു.15 വർഷത്തോളമായി ചുവന്ന ആമ്പലുകൾ പാടം കീഴടക്കിയിട്ട്. മലപ്പുറം തിരൂരങ്ങാടി വെഞ്ചാലി വയലില്‍  ചുവപ്പ് പരവതാനി വിരിച്ച് വീണ്ടും ഒരു  ആമ്പല്‍ പൂ വസന്തം. നൂറേക്കറോളം വരുന്ന പാടത്താണ് സുന്ദരകാഴ്ച്ചയായി ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. വെഞ്ചാലി വയലിലെ പ്രഭാതത്തിന് ആമ്പൽ പൂക്കളുടെ ശോഭയാണ്. നോക്കെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കാറ്റിൻ്റെ ലാളനയേറ്റ്, കാഴ്ച്ചക്കാരിൽ കൗതുകം നിറച്ച്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി പാടശേഖരത്തിലാണ് പ്രകൃതി വസന്തമൊരുക്കിയിരിക്കുന്നത് . രാജു ഗാലക്സി വേങ്ങരരാണ് മനോഹര കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് ( ഫോട്ടോസ് പകർത്തിയത് ര

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് വീടുകളിലേക്ക്

ഇമേജ്
സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് ജനവാസമേഖലകളിലേക്ക്. വനമേഖലയ്ക്ക് പുറത്ത് നാട്ടിന്‍പുറങ്ങളിലാണ് പാമ്പ് ശല്യം ചൂട് ഏറിയതിന് പിന്നാലെ വര്‍ദ്ധിച്ചിരിക്കുന്നത്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂര്‍ഖന്‍ പാമ്പുകള്‍ ഇണ ചേരുന്ന സമയം. ഈ സമയത്ത് പാമ്പുകള്‍ വ്യാപകമായി ജനവാസമേഖലകളിലേക്ക് എത്തുന്നതായി കാണാറുണ്ട്. ഫെബ്രുവരി മാസത്തിലാണ് അണലി മുട്ടയിടുന്നത്. തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലേക്കാണ് ഇവ മുട്ടയിടാനായി എത്തുക. ഇക്കാരണത്താലാണ് ഈ മാസങ്ങളില്‍ ജനവാസ മേഖലകളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നതെന്നും വാവ സുരേഷ് പറയുന്നു. ചൂട് കൂടുതലായതിനാല്‍ ചപ്പ് ചവറുകള്‍ കൂടിക്കിടക്കുന്ന സ്ഥലത്താണ് ഇവ തണുപ്പ് തേടി എത്തുന്നത്. ഇക്കാരണത്താല്‍ ഒരു കാരണവശാലും ചപ്പുചവറുകള്‍ വീട്ടിന് സമീപം കൂട്ടിയിടാന്‍ പാടില്ല. വെള്ളം തേടിയാണ് ഇവ അടുക്കള ഭാഗം പോലെ നനവുള്ള പ്രദേശത്തേക്ക് എത്തുന്നത്. വെള്ളം ഉള്ള ഭാഗങ്ങളിലാണ് ഇവ കൂടുതലായി എത്തുന്നതും. വീടിന്റെ പരിസരം വൃത്തിയാക്കി ഇടുന്നതാണ് ഏറ്റവും പ്രധാനം. തണുപ്പ് കിട്ടുന്ന ഒന്നും വീടിന് സമീപത്ത് കൂട്ടി വയ്ക്കരുത്. രാത്രിയില്‍ വരാന

മിസ്സ്‌ കേരളയെ ഷെഡ്യൂൾ 1 ൽ ഉൾപെടുത്തി ഇനി പിടിക്കുകയോ അക്വാറിയം ഷോപ്പിൽ വിൽക്കുന്നതോ കുറ്റകരം | Denison barb, Denison's barb, Miss Kerala, red-line torpedo barb, or roseline shark Sahyadria denisonii

ഇമേജ്
നമ്മുടെ കേരളത്തിലെ ജലാശയങ്ങളിൽ  കാണപ്പെടുന്ന മിസ്സ്‌ കേരള  മത്സ്യത്തെ   THE WILD LIFE പ്രൊട്ടക്ഷൻ  AMENDMENT BILL, 2021 ൽ  ഷെഡ്യൂൾ 1 ൽ ഉൾപെടുത്തിയിരിക്കുന്നു, അത് കൊണ്ട് ഈ മത്സ്യത്തെ ഇനി ആരെങ്കിക്കും പിടിക്കുകയോ, അക്വാറിയം ഷോപ്പുകളിൽ വില്പന നടത്തുകയോ ചെയുന്നത് കുറ്റകരമാണ്. കേരളത്തിലെ മത്സ്യങ്ങളിൽ ഷെഡ്യൂൾ 1 ൽ ഉൾപെടുത്തുന്ന ആദ്യമൽസ്യമാണിത് കേരളത്തിലെ  ജലാശയങ്ങളിൽ വളരെ പെട്ടെന്ന് അന്യനിന്ന് പോയികൊണ്ടിരുന്ന  മിസ്സ്‌ കേരളയെയും, വാരൽ ഇനത്തിൽ പെട്ട മയിൽ വാഹയെയും പിടിക്കൽ  വർഷങ്ങൾക്ക് മുമ്പ് നിയന്ത്രണം കൊണ്ട് വന്നിരുന്നു. ഇപ്പോൾ കുറച്ച് കാലങ്ങളായി മിസ്സ്‌ കേരള എന്ന ചെങ്ങണിയൻ മത്സ്യത്തെ വ്യാപകമായി അക്വാറിയം ഷോപ്പുകളിൽ വില്പന നടത്തുന്നുണ്ട് ഈ നിയന്ത്രണം വന്നതോടെ വിൽപ്പന നടത്തുന്നത് കുറ്റകരമാവും. കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഒരു പുഴ മത്സ്യമാണ് മിസ് കേരള അഥവാ ചെങ്കണിയാൻ. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്. ചെങ്കണഞ

എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ശക്തിപ്പെടുത്തും.കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും latest news malayalam

ഇമേജ്
പ്രഭാത വാർത്തകൾ 2022 | ജനുവരി 18 | ചൊവ്വ | 1197 |  മകരം 4 | പൂയം 1443 ജൂമാ:ആഖിർ 14 🔳പന്ത്രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് മാര്‍ച്ച് മാസത്തോടെ ആരംഭിക്കും. പതിനഞ്ച് വയസിനു മുകളിലുള്ള കൗമാരക്കാരിലെ വാക്സിനേഷന്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കും. വാക്സിനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി. 🔳കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ശക്തിപ്പെടുത്തും. വോളണ്ടിയന്‍മാരെ സജീവമാക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.   🔳ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. മൂന്നു ദിവസത്തെ ശരാശരി രോഗവ്യാപനം 30 ശതമാനത്തില്‍ കൂടുതലായ ഈ ജില്ലകളില്‍ എല്ലാ പൊതുപരിപാടികളും നിരോധിച

today news

കൂടുതൽ‍ കാണിക്കുക