നിലവിലുള്ള സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി,13.01.2022 മുതൽ 18.01.2022 വരെ, 7 ജില്ലകളിൽ രാവിലെയും (8.30 am to 12.00 noon) അടുത്ത 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും (3.30 pm to 6.30pm) ആയി റേഷൻ വിതരണം ക്രമീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തുന്നതിനും റേഷൻ വിതരണം ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരും ഇൻസ്പെക്ടർമാരും ഫീൽഡ് തല സന്ദർശനം നടത്തി റേഷൻ വിതരണം സുഗമമാക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് ബന്ധപ്പെട്ട ജില്ലാ സപ്ലൈ ഓഫീസർമാർ ടി പ്രവർത്തനത്തിന് മേൽനോട്ടം വയ്ക്കേണ്ടതാണ്. ജില്ല തിരിച്ചുള്ള റേഷൻ വിതരണം ക്രമീകരിച്ചിരിക്കുന്നത് സംബന്ധിച്ച പട്ടിക ചുവടെ ചേർക്കുന്നു. രാവിലെ (8.30 am to 12 noon) മലപ്പുറം തൃശ്ശൂർ പാലക്കാട് കൊല്ലം ആലപ്പുഴ പത്തനംതിട്ട വയനാട് ഉചയ്ക്ക് ശേഷം (3.30 pm to 6.30 pm) എറണാകുളം കോഴിക്കോട് തിരുവനന്തപുരം കണ്ണൂർ കോട്ടയം കാസർഗോഡ് ഇടുക്കി SD/- കമ്മീഷണർ, സിവിൽ സപ്ലൈസ്
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.