ഇന്റർ നാഷണൽ ട്രാവൽസ് സ്പോൺസർ ചെയ്ത 2022 വർഷത്തെ പരപ്പിൽ പാറ യുവജന സംഘം (PYS) ജേഴ്സി പ്രകാശനം MLA പികെ കുഞ്ഞാലികുട്ടി സാഹിബ് നിർവഹിച്ചു. ക്ലബ് ഉപദേശകസമിതി അംഗം A.K.നസീർ, ക്ലബ് പ്രസിഡന്റ് സഹീറബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ, അസ്കർ K.K, മുഹ്യദ്ധീൻ കെ,അദ്നാൻ. ഇ,ജംഷീർ ഇ. കെ, സാദിഖ് വിഎം, എന്നിവർ സംബന്ധിച്ചു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.